1 GBP = 106.83

വയനാട് ദുരന്തം: കാണാതായ 138 പേരുടെ പട്ടിക പുറത്തുവിട്ട് സര്‍ക്കാര്‍

വയനാട് ദുരന്തം: കാണാതായ 138 പേരുടെ പട്ടിക പുറത്തുവിട്ട് സര്‍ക്കാര്‍


വയനാട് ഉരുള്‍പൊട്ടലില്‍ കാണാതായവരുടെ പട്ടിക പുറത്തുവിട്ട് സംസ്ഥാന സര്‍ക്കാര്‍. 138 പേരുടെ പട്ടികയാണ് പുറത്തുവിട്ടിരിക്കുന്നത്. ഇത് താത്കാലിക പട്ടികയാണ് ജില്ലാ ഭരണകൂടം അറിയിച്ചിട്ടുണ്ട്. 154 പേരെയാണ് ദുരന്തത്തില്‍ കാണാതായിരുന്നത്. പട്ടികയില്‍ വിശദാംശങ്ങള്‍ ചേര്‍ക്കാന്‍ പൊതുജനങ്ങള്‍ കഴിയുമെങ്കില്‍ അത് നല്‍കണമെന്ന് ജില്ലാ ഭരണകൂടം നിര്‍ദേശിച്ചിട്ടുണ്ട്.

പട്ടികയില്‍ ഇതര സംസ്ഥാന തൊഴിലാളികളുടെ പേര് വിവരങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. പട്ടികയിലുള്ളവരില്‍ മുണ്ടക്കൈ, ചൂരല്‍മല മേഖലകളില്‍ നിന്നുള്ളവരാണ്. മേപ്പാടിയില്‍ നിന്നുള്ള ഏതാനും പേരുടെ വിവരങ്ങളും നല്‍കിയിട്ടുണ്ട്. ആളുകളുടെ പേര്, റേഷന്‍ കാര്‍ഡ് നമ്പര്‍, മേല്‍വിലാസം, അടുത്ത ബന്ധുവിന്റെ പേര്, ബന്ധപ്പെടാനുള്ള ഫോണ്‍ നമ്പര്‍, കാണാതായവരുടെ ചിത്രം എന്നിവ ഉള്‍പ്പെടുത്തി വിശദമായ പട്ടികയാണ് ജില്ലാ ഭരണകൂടം പുറത്തിറക്കിയിരിക്കുന്നത്. പട്ടികയിൽ ചില ആളുകളുടെ പൂർണമായ വിവരങ്ങൾ ലഭ്യമാകാത്തതിനാൽ ഉൾപ്പെടുത്തിയിട്ടില്ല.

കാണാതായവരുടെ കൂടുതല്‍ വിവരങ്ങള്‍ അറിയാവുന്നവര്‍ 8078409770 എന്ന നമ്പറില്‍ ബന്ധപ്പെടേണ്ടതാണ്. കുട്ടികളുടെ ഉള്‍പ്പെടെയുള്ളവരുടെ വിവരങ്ങള്‍ പട്ടികയിലുണ്ട്. പട്ടിക അപൂര്‍ണമാണെന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കിയിട്ടുണ്ട്. മറ്റ് വിവരങ്ങൾ കൂടി ശേഖരിച്ച് പട്ടിക പുതുക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more