1 GBP = 110.51
breaking news

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഫണ്ട് സമാഹരിക്കാൻ ആഹ്വാനം നടത്തി ലോക കേരള സഭ യുകെ അയർലൻഡ് പ്രതിനിധികൾ

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഫണ്ട് സമാഹരിക്കാൻ ആഹ്വാനം നടത്തി ലോക കേരള സഭ യുകെ അയർലൻഡ് പ്രതിനിധികൾ

വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ലോക കേരള സഭയുടെ യുകെ അയർലൻഡ് പ്രതിനിധികൾ  ബുധനാഴ്ച രാത്രി (ജൂലൈ 31ന്) അടിയന്തര യോഗം കൂടി. 

ദുരിതബാധിതർക്ക് അടിയന്തര സഹായം എത്തിക്കുന്നതിനും സാധാരണ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരുന്നതിനും പ്രവാസികളുടെയും പ്രവാസി സംഘടനകളുടെയും സഹായം അനിവാര്യമാണ് എന്ന നോർക്ക റൂട്ട്സിന്റെ അറിയിപ്പ് ലഭിച്ചതിന്റെ  പശ്ചാത്തലത്തിലായിരുന്നു യോഗം.  ഇടപെടലുകൾ എകോപിപ്പിക്കുന്നതിനു ലോക കേരള സഭാ പ്രതിനിധികൾ മുന്നിട്ടിറങ്ങണമെന്ന നോർക്കയുടെ 
അഭ്യർത്ഥനപ്രകാരം സുതാര്യമായ  രീതിയിൽ യുകെയിൽ നിന്നും അയർലൻഡിൽ നിന്നും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്‌ ധനസമാഹരണം നടത്തണമെന്ന് അംഗീകൃത സംഘടനകളോട് ആഹ്വാനം ചെയ്യാൻ യോഗം തീരുമാനമെടുത്തു. 

വയനാട് ദുരിതാശ്വാസത്തിന്റെ മറവിൽ പല വാട്സാപ്പ് ഗ്രൂപ്പുകളുൾപ്പെടെയുള്ള സാമൂഹിക മാധ്യമങ്ങളിലും അനധികൃതമായ പണപ്പിരിവുകൾ നടക്കുന്നതായി ശ്രദ്ധയിൽപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ സുതാര്യതയോടെ ധനശേഖരണം നടത്തുന്ന സംഘടനകൾക്ക് മാത്രം സംഭാവനകൾ നൽകാൻ യുകെയിലെയും അയർലൻഡിലെയും പൊതുസമൂഹത്തെ ഓർമ്മപ്പെടുത്താൻ  യോഗം നിശ്ചയിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നേരിട്ട് ഫണ്ടുകൾ കൊടുക്കാൻ താല്പര്യമുള്ള വ്യക്തികളുടെയും സംഘടനകളുടെയും അറിവിലേക്ക് അകൗണ്ടിന്റെ വിശദാംശങ്ങള്‍ ചുവടെ ചേർക്കുന്നു.

ACCOUNT DETAILS
Account Number: 67319948232
Name of Donee: Chief Minister’s Distress Relief Fund
Bank: State Bank of India Branch: City Branch, Thiruvananthapuram
IFSC: SBIN0070028
SWIFT CODE: SBININBBT08
Account Type: Savings
PAN: AAAGD0584M
www.donation.cmdrf.kerala.gov.in

കൈരളി യുകെ, യുവകലാസാഹിതി, സമീക്ഷ യുകെ, യുക്മ, ക്രാന്തി അയർലൻഡ്, ഇന്ത്യൻ വർക്കേർസ് അസോസിയേഷൻ (ജി ബി), എസ് എഫ് ഐ യുകെ, എ ഐ സി യുകെ ആൻഡ് അയർലൻഡ്, പ്രവാസി കേരള കോൺഗ്രസ് തുടങ്ങിയ സംഘടനകളിൽ നിന്നും കേരള സർക്കാരിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന മലയാളം മിഷൻ യുകെ ചാപ്റ്ററിന്റെയും ഭാരവാഹികൾ ഉൾപ്പെട്ടതാണ് 2024 ലോക കേരള സഭയുടെ പ്രാതിനിധ്യം. 

പുരോഗതി വിലയിരുത്താൻ ആഗസ്റ്റ് 7ന് തുടർയോഗം നടത്തുന്നതിനും വയനാട് ദുരന്തത്താൽ മാനസികമായും സാമ്പത്തികമായും ബുദ്ധിമുട്ടുന്ന വ്യക്തികളോ കുടുംബങ്ങളോ യുകെയിലോ അയർലൻഡിലോ ഉണ്ടെങ്കിൽ അവർക്ക് നിയമസഹായവും  കൗൺസിലിംങും ഉറപ്പുവരുത്തുന്നതിനും യോഗം തീരുമാനമെടുത്തു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more