1 GBP = 110.31

വാറ്റ്ഫോർഡിൽ ഒഐസിസി സംഘടിപ്പിച്ച ഉമ്മൻ ചാണ്ടി സ്നേഹോഷ്മള അനുസ്മരണം വികാരോജ്വലവും ആദരാർച്ചനയുമായി

വാറ്റ്ഫോർഡിൽ ഒഐസിസി സംഘടിപ്പിച്ച ഉമ്മൻ ചാണ്ടി സ്നേഹോഷ്മള അനുസ്മരണം വികാരോജ്വലവും ആദരാർച്ചനയുമായി

റോമി കുര്യാക്കോസ് 

വാറ്റ്ഫോർഡ്: പൊതുജന സേവകനും, മികച്ച ഭരണാധികാരിയും, കാരുണ്യനിധിയുമായിരുന്ന അന്തരിച്ച ഉമ്മൻ ചാണ്ടിയുടെ വേർപാടിന്റെ ഒന്നാം വാർഷിക ദിനത്തിൽ അനുസ്മരണവും, പുഷ്പാർച്ചനയും സംഘടിപ്പിച്ചു കൊണ്ട് ഒഐസിസി വാട്‌ഫോർഡ്. വാട്‌ഫോർഡിൽ നടത്തിയ ഉമ്മൻ ചാണ്ടി അനുസ്മരണം അദ്ദേഹത്തിന്റെ സ്നേഹ – കാരുണ്യ – കരുതലിന്റെയും, പൊതുജന സേവനത്തിന്റെയും, ഭരണ തന്ത്രജ്ഞതയുടെയും, മഹത്തായ രാഷ്ട്രീയ നേതൃത്വത്തിന്റെയും അനുസ്മരണകൾ പങ്കു വെക്കുന്നതായി.

ഒഐസിസി വാറ്റ്ഫോർഡ്  യുണിറ്റ് പ്രസിഡണ്ടും, യുക്മ ലീഡറുമായ സണ്ണിമോൻ മത്തായി ഉമ്മൻ ചാണ്ടി അനുസ്മരണ യോഗത്തിൽ അദ്ധ്യക്ഷം വഹിച്ചു സംസാരിച്ചു. ഉമ്മൻ ചാണ്ടിയുടെ ഫോട്ടോക്ക് മുമ്പിൽ തിരി തെളിച്ച്  ബൈബിൾ വായിച്ചു കൊണ്ട് ജോൺ തോമസ് നടത്തിയ ആമുഖ പ്രാർത്ഥന ഉമ്മൻ ചാണ്ടിയുടെ  സ്മൃതിമണ്ഡപത്തിൽ നിത്യേന  എത്തുന്ന ജനസമൂഹം മെഴുതിരികൾ കത്തിച്ചും, കരഞ്ഞും  ഒരു പുണ്യാത്മാവിനോട് പ്രാർത്ഥനകൾ അർപ്പിക്കുവാൻ എത്തുന്ന അതേ  ഓർമ്മ ഉണർത്തുന്നതായി.

ഒഐസിസി നാഷണൽ വർക്കിങ് പ്രസിഡണ്ട് സുജു കെ ഡാനിയേൽ സ്വാഗതം ആശംസിക്കുകയും ഉമ്മൻ‌ചാണ്ടി സാറിന്റെ നേതൃത്വ പാടവവും ,നിശ്ചയ ദാർഢ്യതയും എടുത്തു പറയുകയും  ചെയ്തു. ഒഐസിസി നാഷണൽ പ്രസിഡണ്ട്  മോഹൻദാസ് ഭദ്രദീപം തെളിച്ചു കൊണ്ട് യോഗം ഉദ്ഘാടനം ചെയ്തു. ഉമ്മൻ ചാണ്ടി സാറുമായി കണ്ടു മുട്ടിയ വിവരങ്ങൾ പങ്കുവെക്കുകയും ,അദ്ദേഹത്തിന്റെ സ്നേഹാർദ്രമായ കരുതലിന്റെ അനുഭവം എടുത്തു പറയുകയും ചെയ്തു.

ഉമ്മൻ ചാണ്ടിയുടെ ഫോട്ടോക്ക് മുമ്പിൽ  ആദരവർപ്പിച്ചുകൊണ്ട്  സൂരജ് കൃഷ്ണന്റെ നേതൃത്വത്തിൽ പുഷ്പാർച്ചന നടത്തി.കണ്ണീരണിഞ്ഞു പൂക്കളുമായി വഴിയോരങ്ങൾ ഉമ്മൻ ചാണ്ടി സാറിന്റെ ഭൗതീക ശരീരം ഒരു നോക്ക് കാണുവാൻ നിരന്ന ജന വികാരം സൂരജ് കൃഷ്ണൻ  അനുസ്മരിച്ചപ്പോൾ സദസ്സിൽ വേദന പൊടിക്കുന്നതായി.  

വാറ്റ്ഫോഡിലെ സംസ്കാരിക നായകനും പെയ്തൊഴിയാത്ത മഴ എന്ന നോവലിന്റെ ഗ്രന്ഥകർത്താവും മായ കെ പി മനോജ്കുമാർ പുഷ്പാ അർച്ചനക്ക് തുടക്കം കുറിച്ചു. 

കേരളം കണ്ട ഏറ്റവും മികച്ച  മുഖ്യ മന്ത്രിയും, വികസനോന്മുഖനും, അന്താരാഷ്ട്ര  തലത്തിൽ അംഗീകാരം കിട്ടിയിട്ടുള്ള  ജനനായകനുമായിരുന്നു അന്തരിച്ച ഉമ്മൻചാണ്ടിയെന്നും, മഹാബലി യുഗം പോലെ തന്നെ കാലം ഉമ്മൻ‌ചാണ്ടി യുഗവും അനുസ്മരിക്കുന്ന കാലം വരുമെന്ന് അപ്പച്ചൻ കണ്ണഞ്ചിറ അഭിപ്രായപ്പെട്ടു. കവിയത്രിയും  പൊതുപ്രവർത്തകയുമായ റാണി സുനിൽ ഉമ്മൻ ചാണ്ടി സാറിന്റെ വേർപ്പാടിലൂടെ ഉണ്ടായ നഷ്‌ടബോധത്തിന്റെയും, സമൂഹം അദ്ദേഹത്തെ മാതൃകയാക്കേണ്ടതിന്റെ ആവശ്യകതയും  പരാമർശിച്ചു.

ഒഐസിസി നാഷണൽ വൈസ് പ്രസിഡണ്ട് അൻസാർ അലി, മുൻ ആലപ്പുഴ ഡിസിസി മെമ്പർ റോജിൻ സാഹാ, അനഘ സുരാജ്,കൊച്ചുമോൻ പീറ്റർ, ലിബിൻ കൈതമറ്റം, ജോൺ പീറ്റർ, എന്നിവർ അനുസ്മരണങ്ങൾ നടത്തി. ബിജു മാതൃുവിന്റെ നന്ദി പ്രകാശനത്തിന്  ശേഷം യോഗം പിരിഞ്ഞു. സ്നേഹ വിരുന്നും ഒരുക്കിയിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more