ഇപ്‌സ്‌വിച്ച്: ഇക്കഴിഞ്ഞ ഞായറാഴ്ച്ച മുതൽ ഇപ്‌സ്‌വിച്ചിൽ നിന്ന് കാണാതായ മലയാളി ഡോക്ടർ ഡോക്ടർ രാമസ്വാമി ജയറാമിന്റെ (56) മൃതദേഹം കണ്ടെത്തിയതായി പോലീസ് അറിയിച്ചു. ഇന്ന് ബുധനാഴ്ച രാവിലെ 9.30 ന് മുൻപ് ബ്രസീയേഴ്‌സ് വുഡിൽ ഒരു മൃതദേഹം കണ്ടെത്തിയതായി സഫോക്ക് പോലീസിലെ ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു.
മൃതദേഹം ഇതുവരെ ഔദ്യോഗികമായി തിരിച്ചറിഞ്ഞിട്ടില്ലെങ്കിലും ജയറാമിൻ്റെ കുടുംബത്തെ വിവരങ്ങൾ അറിയിച്ചിട്ടുണ്ട്. മരണകാരണങ്ങളൊന്നും പോലീസ് വ്യകത്മാക്കിയിട്ടില്ല, എന്നാൽ സംശയാസ്പദമായ സാഹചര്യങ്ങളൊന്നും ഇല്ലെന്ന് വിശ്വസിക്കപ്പെടുന്നു.
ജൂൺ 30 ഞായറാഴ്ച പുലർച്ചെ 5.45 ന് വീട്ടിൽ നിന്നിറങ്ങിയ രാമസ്വാമിയെ പിന്നീട് കാണാതാകുകയായിരുന്നു. കാണാതാകുമ്പോൾ നീല ജാക്കറ്റും ഇളം നീല ജീൻസുമാണ് ധരിച്ചിരുന്നത്. മെലിഞ്ഞ ശരീരമുള്ള രാമസ്വാമി കണ്ണട ഉപയോഗിക്കുന്നുണ്ട്. രാമസ്വാമിയുടെ തിരോധാനത്തിൽ കുടുംബം ആശങ്കയിലായിരുന്നു.
രാമസ്വാമിയുടെ ചാരനിറത്തിലുള്ള സിട്രോൺ സി1 കാർ ഇപ്സ്വിച്ചിലെ റാവൻസ്‌വുഡ് പ്രദേശത്ത് കണ്ടെത്തിയിരുന്നു. ഇതിനെ തുടർന്ന് സഫോക്ക് ലോലാൻഡ് സെർച്ച് ആൻഡ് റെസ്ക്യൂ, കോസ്റ്റ്ഗാർഡ് എന്നിവയുടെ സഹായത്തോടെ ഓർവെൽ കൺട്രി പാർക്കിലും പരിസരത്തും പൊലീസ് തിരച്ചിൽ നടത്തിയിരുന്നു.
ഡോ രാമസ്വാമി ജയറാമിന്റെ വിയോഗത്തിൽ യുക്മ ദേശീയ പ്രസിഡന്റ് ഡോ. ബിജു പെരിങ്ങത്തറ, സെക്രട്ടറി കുര്യൻ ജോർജ്ജ്, ട്രഷറർ ഡിക്സ് ജോർജ്ജ്, യുക്മ ദേശീയ വക്താവ് എബി സെബാസ്റ്റ്യൻ ,ജോയിന്റ് ട്രഷറർ എബ്രഹാം പൊന്നുംപുരയിടം, നാഷണൽ എക്സിക്യൂട്ടീവ് മെമ്പർ സണ്ണിമോൻ മത്തായി , യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയൻ പ്രസിഡന്റ് ജെയ്സൺ ചാക്കോച്ചൻ , സെക്രട്ടറി ജോബിൻ ജോർജ് , ട്രഷറർ സാജൻ പടിക്കമാലിൽ, ബെഡ്ഫോർഡ് മാർസ്റ്റൻ കേരള അസ്സോസിയേഷൻ ഭാരവാഹികൾ തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി. കുടുബത്തിന്റെ ദുഖത്തിൽ യുക്മ ന്യൂസും പങ്കുചേരുന്നു.. ആദരാജ്ഞലികൾ
click on malayalam character to switch languages