യുക്മ മുൻ ട്രഷറർ ഷാജി തോമസിൻ്റെ സഹോദരൻ ഷിബു തോമസിന്റെ സംസ്കാര ചടങ്ങുകൾ ഇന്ന്
Jun 30, 2024
സൗത്താംപ്റ്റൺ മലയാളിയും യുക്മ മുൻ ട്രഷററും നിലവിലെ ദേശീയ സമിതിയംഗവുമായ ഷാജി തോമസിൻ്റെ ഇളയ സഹോദരൻ ഷിബു തോമസ് (ഷിബു തണ്ടാൻ – 54) തണ്ടാംപറമ്പിലിന് ഇന്ന് നാട്ടിൽ അന്ത്യവിശ്രമമൊരുങ്ങും. പരേതനായ ടി.ടി തോമസ് താണ്ടാംപറമ്പിലിൻ്റെയും മേരിക്കുട്ടി തോമസിൻ്റേയും മകനാണ് ഷിബു തോമസ്. ഭാര്യ ഷീല ഷിബു (യുകെ) രാമപുരം ചീങ്കല്ലേൽ കുടുംബാംഗമാണ് മകൾ മരിയാ ജേക്കബ്ബ്, മകൻ തോമസ് ജേക്കബ്ബ്. സഹോദരങ്ങൾ ലിസ്സി ജോർജ്, മാളിയേക്കൽ, മണിമല, മോളി രാജു, പരുമൂട്ടിൽ, എടത്വ (USA), ഷാജി തോമസ്, താണ്ടാംപറമ്പിൽ, മുണ്ടക്കയം (യുകെ), ജെസ്സി ചാക്കോപോൾ, തോപ്പിൽ, പഴയ കൊരട്ടി (അബുദാബി), മിനി റെജി(യുകെ), കിഴക്കേക്കുറ്റ്, കൊഴുവനാൽ.
ഭൗതീക ശരീരം ഇന്നലെ ( ഞായർ) വൈകുന്നേരം 5.00 മണിക്ക് കോരുത്തോട്ടിലുള്ള ഭവനത്തിൽ കൊണ്ടുവന്നിരുന്നു. സംസ്കാര ശുശ്രൂഷകൾ ഇന്ന് തിങ്കൾ (01/07/24) രാവിലെ 10.30 ന് ഭവനത്തിൽ ആരംഭിച്ച് കോരൂത്തോട് സെൻ്റ് ജോർജ് ദേവാലയത്തിലെ കുടുംബക്കല്ലറയിൽ സംസ്കരിക്കുന്നതാണ്.
പാലാ ചേർപ്പുങ്കൽ മാർ സ്ളീബ മെഡിസിറ്റി ആശുപത്രിയിൽ വെച്ച് വ്യാഴാഴ്ച വൈകുന്നേരമാണ് മരണമടഞ്ഞത്. ഷിബു തണ്ടാൻ എന്ന് സുഹൃത്തുക്കൾ വിളിക്കുന്ന ഷിബു യുകെ മലയാളികൾക്ക് സുപരിചിതനാണ്. കലാ ഹാംഷയറിൻ്റെ മുൻ ഭാരവാഹിയും സജീവ പ്രവർത്തകനുമായിരുന്ന ഷിബു തണ്ടാൻ യുകെ മലയാളികളുടെ കലാ, സാംസ്കാരിക പ്രവർത്തനങ്ങളിൽ നിറ സാന്നിദ്ധ്യമായിരുന്നു.
ഷിബുവിൻ്റെ നിര്യാണത്തിൽ യുക്മ പ്രസിഡൻ്റ് ഡോ.ബിജു പെരിങ്ങത്തറ, സെക്രട്ടറി കുര്യൻ ജോർജ്, ട്രഷറർ ഡിക്സ് ജോർജ്, ലെയ്സൻ ഓഫീസർ മനോജ്കുമാർ പിള്ള, പി ആർ ഒ അലക്സ് വർഗീസ്, ദേശീയ വക്താവ് അഡ്വ.എബി സെബാസ്റ്റ്യൻ, യുക്മ ന്യൂസ് ചീഫ് എഡിറ്റർ സുജു ജോസഫ്, സൗത്ത് ഈസ്റ്റ് റീജിയൻ പ്രസിഡൻ്റ് സുരേന്ദ്രൻ ആരക്കോട്ട്, സെക്രട്ടറി ജിപ്സൻ തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി. പരേതൻ്റെ ആത്മാവിന് നിത്യശാന്തി നേരുവാൻ പ്രാർത്ഥിക്കുന്നതിനൊപ്പം വേർപാടിൽ വേദനിക്കുന്ന കുടുംബാംഗങ്ങളുടെ ദു:ഖത്തിൽ യുക്മ ന്യൂസ് ടീമും പങ്കുചേരുന്നു.
ഷിബു തോമസിൻ്റെ സംസ്കാര ശുശ്രൂഷകൾ താഴെ കൊടുത്തിരിക്കുന്ന ലിങ്കിലൂടെ ലൈവായി കാണാവുന്നതാണ്.
യുക്മ ദേശീയ കലാമേള വേദിയിൽ വെച്ച് 2025 ലെ യുക്മ കലണ്ടർ പ്രകാശനം സോജൻ ജോസഫ് എം.പി. നിർവ്വഹിച്ചു….. യുക്മ കലണ്ടർ 2025 സൌജന്യമായി ലഭിക്കുവാൻ വാർത്തയിലെ ലിങ്ക് ഉപയോഗിച്ച് രജിസ്റ്റർ ചെയ്യുക. /
യുക്മ – ലൈഫ് ലൈൻ പ്രൊട്ടക്ട് ബംപർ ടിക്കറ്റ് നറുക്കെടുപ്പ്; പതിനായിരം പൗണ്ടിൻ്റെ ഭാഗ്യവാൻ റെഡിച്ചിലെ സുജിത്ത് തോമസ്….രണ്ടാം സമ്മാനം ബ്രിസ്റ്റോളിലെ കെവിൻ എബ്രഹാമിന് /
click on malayalam character to switch languages