1 GBP = 105.45
breaking news

അര്‍ജന്റീന കോപ്പ ക്വാര്‍ട്ടറില്‍; അവസാനമിനുട്ടിലെ ഗോളില്‍ ചിലിയെ പിന്നിലാക്കി

അര്‍ജന്റീന കോപ്പ ക്വാര്‍ട്ടറില്‍; അവസാനമിനുട്ടിലെ ഗോളില്‍ ചിലിയെ പിന്നിലാക്കി

കോപ്പ അമേരിക്ക ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ ശക്തരായ ചിലിയെ ഒരു ഗോളിന് കീഴടക്കിയ അര്‍ജന്റീന ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. ചിലിയുടെ ശക്തമായ പ്രതിരോധം ഭേദിച്ച് 86-ാം മിനുട്ടില്‍ ലൗട്ടാറോ മാര്‍ട്ടിനസാണ് ഗോള്‍ കണ്ടെത്തിയത്. ഒരു ക്വാര്‍ണര്‍ കിക്കിനിടെ ചിലിയന്‍ ബോക്‌സിനുള്ളില്‍ ഉണ്ടായ കൂട്ടപ്പൊരിച്ചിലിനൊടുവില്‍ ഇടതുവിങ്ങില്‍ മാര്‍ക്ക് ചെയ്യപ്പെടാതെ നിന്ന മാര്‍ട്ടിനസിന് ലഭിച്ച ബോള്‍ അദ്ദേഹം വലയിലേക്ക് അടിച്ചു കയറ്റുകയായിരുന്നു. അര്‍ജന്റീനയില്‍ നിന്ന് മനോഹരമായ നീക്കങ്ങള്‍ കുറവായിരുന്നെങ്കിലും പോയിന്റ് പട്ടികയില്‍ മുന്നിലെത്തുകയെന്നത് പ്രധാനപ്പെട്ട കാര്യമാണ്. മത്സരത്തിന്റെ ആദ്യ പകുതിയിലും രണ്ടാംപകുതിയിലെ കൂടുതല്‍ നേരവും ഇരു ടീമുകള്‍ക്കും അവസരങ്ങള്‍ പലതുലഭിച്ചിരുന്നെങ്കിലും ഗോളാക്കാന്‍ സാധിച്ചിരുന്നില്ല. 71-ാം മിനുട്ടില്‍ അര്‍ജന്റീന ഗോള്‍മുഖത്ത് നിന്ന് ചിലിയന്‍ താരത്തിന്റെ കനത്ത ഷോട്ട് മാര്‍ട്ടിനസ് തടഞ്ഞത് ഞെട്ടലിലാണ് ആരാധകര്‍ കണ്ടത്. 76-ാം മിനുട്ടിലും ചിലിയുടെ ഗോള്‍ ശ്രമം മാര്‍ട്ടിനസ് തന്നെയാണ് ഇല്ലാതാക്കിയത്. ഡി മരിയയുടെ കുറവ് ആദ്യ പകുതിയില്‍ അര്‍ജന്റീനന്‍ നിരയില്‍ വ്യക്തമായിരുന്നു. എന്നാല്‍ പിന്നീട് അദ്ദേഹം കളത്തിലെത്തിയെങ്കിലും കാര്യമായ മുന്നേറ്റങ്ങളുണ്ടായില്ല. അതേ സമയം ദേശീയ ടീമിനായി തന്റെ അവസാന അഞ്ച് മത്സരങ്ങളില്‍ നിന്ന് അഞ്ച് ഗോളുകള്‍ മാര്‍ട്ടിനസ് നേടി. ഇതില്‍ മൂന്ന് ഗോളുകളും പകരക്കാരനായി കളത്തിലെത്തിയായിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more