1 GBP = 106.75
breaking news

യുക്മ ഈസ്റ്റ് ആംഗ്ലിയ സ്പോർട്സ് ഡേ അറ്റ്ലോസ് 2024 ഇന്ന് ലുട്ടനിൽ ….യുക്മ ദേശീയ വക്താവ് അഡ്വ. എബി സെബാസ്റ്റ്യൻ മുഖ്യാതിഥി ….

യുക്മ ഈസ്റ്റ് ആംഗ്ലിയ സ്പോർട്സ് ഡേ അറ്റ്ലോസ് 2024 ഇന്ന് ലുട്ടനിൽ ….യുക്മ ദേശീയ വക്താവ് അഡ്വ. എബി സെബാസ്റ്റ്യൻ മുഖ്യാതിഥി ….

യുക്മ നാഷണൽ കായികമേളയോടനുബന്ധിച്ചു നടക്കുന്ന യുക്മ ഈസ്റ്റ് ആംഗ്ലിയ കായിക മേള ആൻഡ് ഫാമിലി ഫൺ ഡേ ആറ്റ്‌ലോസ് 2024 ജൂൺ 8നു ഇന്ന് രാവിലെ 10 മുതൽ ലുട്ടനിൽ
സ്റ്റോക്ക് വുഡ് പാർക്ക് അത്‌ലറ്റിക് സെന്ററിൽ വച്ച് നടത്തപ്പെടും …

യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയൻ ല്യൂട്ടൻ കേരളൈറ്റ് അസോസിയേഷന്റെ സഹകരണത്തോടെ നടത്തപെടുന്ന ഇവെന്റിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകർ അറിയിച്ചു.

രാവിലെ 10നു ആരംഭിച്ചു വൈകിട്ട് 3 .30 നു പൂർത്തീകരിക്കുന്ന രീതിയിൽആണ് ക്രമീകരിച്ചിരിക്കുന്നത് രാവിലെ മാർച്ച് പാസ്റ്റോടു കൂടി ആരംഭിക്കുന്നകായികമേളയിൽ കുട്ടികളുടെ ഫാൻസി ഡ്രസ്സ് കോപെറ്റിഷൻ ഉണ്ടായിരിക്കുന്നതാണ്.

അലൈഡ് മോർട്ടഗേജ് മുഖ്യ സ്പോണ്സർമാരാകുന്ന കായികമേളയിൽ തീൻമേശ ല്യൂട്ടൻ ഒരുക്കുന്ന കേരളീയ ഭക്ഷണങ്ങളുടെ ഫുഡ് കൗണ്ടറും ഉണ്ടായിരിക്കുന്നതാണ് …

ഉച്ചതിരിഞ്ഞു നടക്കുന്ന വാശിയേറിയ വടംവലിയിൽ വിവിധ അസോസിയേഷനുകളിൽ നിരവധി ടീമുകൾ പങ്കെടുക്കുന്നതാണ് ….ഒന്നാം സമ്മാനമായി സ്പൈസ് ലാൻഡ് നൊർവിച്‌ സ്പോൺസർ ചെയ്യുന്ന 101 പൗണ്ടും ട്രോഫിയുംലഭിക്കുന്നതാണ് …

രജിസ്‌ട്രേഷൻ ഫീ 5 പൗണ്ട് ആയി നിശ്ച്ചയിച്ചിരിക്കുന്ന കായികമേളയിൽ അസ്സോസിയേഷനുകൾക്കു മാക്സിമം പ്രൈസ് ക്യാപ് ആയി 250പൗണ്ട് എന്ന് പുനർ ക്രമീകരിച്ചിട്ടുണ്ട് .. അതിൻ പ്രകാരം എല്ലാ അസോസിയേഷൻകളും അവരുടെ മാക്സിമം അംഗങ്ങളെ കായികമേളയിൽ പങ്കെടുക്കുവാൻ ശ്രദ്ധിക്കണമെന്ന് ഈസ്റ്റ് ആംഗ്ലിയ റീജിയൻ ഭാരഭാഗികൾ അറിയിച്ചു . ഇനിയും രജിസ്‌ട്രേഷൻ പൂർത്തീകരിക്കാൻ ആകാത്തവർക്കു നാളെ രാവിലെ സ്റ്റേഡിയത്തിൽ അതിനുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്.

കൂടുതൽ വിവരങ്ങൾക്ക്: Please contact UUKMA East Anglia Region officials (പ്രസിഡന്റ് Jaison Chackochan: 07403 957439, സെക്രെട്ടറി Jobin George: 07574 674480, സ്പോർട്സ് കോഡിനേറ്റർ Bhuvanesh: 07862 273000, ജോയിന്റ് സെക്രട്ടറി ബിബിരാജ് 07490088858. LUKA പ്രസിഡന്റ് Alocious: 07831779621)

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more