1 GBP = 107.38

നിമിഷപ്രിയയുടെ മോചനം; പ്രാരംഭ ചർച്ചകള്‍ ഉടന്‍ തുടങ്ങും; നടപടിക്രമങ്ങള്‍ക്ക് ആവശ്യമായി വരിക 36 ലക്ഷം

നിമിഷപ്രിയയുടെ മോചനം; പ്രാരംഭ ചർച്ചകള്‍ ഉടന്‍ തുടങ്ങും; നടപടിക്രമങ്ങള്‍ക്ക് ആവശ്യമായി വരിക 36 ലക്ഷം

യെമന്‍ ജയിലിലുള്ള നിമിഷപ്രിയയുടെ മോചനത്തിനായി പ്രാരംഭ ചർച്ചകള്‍ ഉടന്‍ തുടങ്ങുമെന്ന് സേവ് നിമിഷ പ്രിയ ഫോറം. ചർച്ചകളുടെ ഭാഗമായുള്ള നടപടിക്രമങ്ങള്‍ക്ക് 36 ലക്ഷം രൂപ ചെലവ് വരും. ഇന്ത്യന്‍ എംബസി ഏർപ്പെടുത്തിയ അഭിഭാഷകന്റെ നേതൃത്വത്തിലാകും ചർച്ച നടക്കുക.

രണ്ടാഴ്ച്ചയ്ക്ക് ഉള്ളിൽ ചർച്ചകൾ ആരംഭിക്കാനാണ് ശ്രമം. നടപടിക്രമങ്ങള്‍ക്ക് വരുന്ന തുക എംബസിയുടെ അക്കൗണ്ടിൽ എത്തിയാൽ ഉടൻ ചർച്ചകൾ തുടങ്ങുമെന്നാണ് വിവരം. ഇന്ത്യൻ എംബസി ഏർപ്പെടുത്തിയ യെമൻ പൗരത്വമുള്ള അഭിഭാഷകനാണ്
ചർച്ചകൾക്ക് നേതൃത്വം നൽകുക.

സേഫ് നിമിഷം പ്രിയ ഫോറം അംഗം സാമൂവൽ ജെറോം, നിമിഷയുടെ മാതാവ് എന്നിവരും ചർച്ചകളുടെ ഭാഗമാകും. യമൻ ഗോത്ര തലവന്മാരുമായാണ് ആദ്യ ചർച്ച. ദയാധനം നൽകി നിമിഷ പ്രിയയെ തിരികെ എത്തിക്കാമെന്ന പ്രതീക്ഷയിലാണ് സന്നദ്ധ സംഘടനകൾ ഉള്ളത്. മലയാളി വ്യവസായ പ്രമുഖർ അടക്കം നിരവധിപേർ പിന്തുണയുമായി രംഗത്തുണ്ട്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more