1 GBP = 105.80
breaking news

ഗ്രേറ്റ് ബ്രിട്ടൻ രൂപത പാസ്റ്ററൽ കൌൺസിൽ സംയുക്ത സമ്മേളനം ലെസ്റ്ററിൽ നടന്നു

ഗ്രേറ്റ് ബ്രിട്ടൻ രൂപത പാസ്റ്ററൽ കൌൺസിൽ സംയുക്ത സമ്മേളനം ലെസ്റ്ററിൽ നടന്നു

ഷൈമോൻ തോട്ടുങ്കൽ

ലെസ്റ്റർ: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ നിലവിൽ ഉണ്ടായിരുന്ന അഡ്‌ഹോക് പാസ്റ്ററൽ കൗൺസിൽ അംഗങ്ങളുടെയും പുതുതായി നിലവിൽ വന്ന ആദ്യ പാസ്റ്ററൽ കൗൺസിലിന്റെയും സംയുക്ത സമ്മേളനം ലെസ്റ്റർ മദർ ഓഫ് ഗോഡ് പള്ളിയിൽ നടന്നു. രാവിലെ യാമപ്രാർഥനയോടെ ആരംഭിച്ച സമ്മേളനത്തിന് രൂപത പ്രോട്ടോസിഞ്ചെല്ലൂസ് റെവ. ഡോ .ആന്റണി ചുണ്ടെലിക്കാട്ട് സ്വാഗതം ആശ്വസിച്ചു. രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ സമ്മേളനം ഉത്‌ഘാടനം ചെയ്തു.

പാസ്റ്ററൽ കൗണ്സിലിന്റെ ഉത്തരവാദതിത്വങ്ങൾ നിർവഹിക്കാനുള്ള അടിസ്ഥാന ചോദന മിശിഹായോടും , അവിടുത്തെ ശരീരമായ തിരു സഭയോടുമുള്ള സ്നേഹമായിരിക്കണം. അൾത്താരയിലേക്കും അൾത്താരക്ക് ചുറ്റുമായി മിശിഹയോന്മുഖമായി നിലയുറപ്പിക്കുന്ന സംവിധാനവുമാണത്, മാർ ജോസഫ് സ്രാമ്പിക്കൽ ഉത്‌ഘാടന പ്രസംഗത്തിൽ പറഞ്ഞു. കത്തോലിക്ക സഭയിലെ 24 വ്യക്തിസഭകളും തനത് വിശ്വാസവും, ആധ്യാത്മികതയും, ദൈവ വിശ്വാസവും, ശിക്ഷണക്രമവും മനസിലാക്കുകയും അത് പ്രാവർത്തികമാക്കുകയും ചെയ്യുമ്പോഴാണ് സഭ ഈ ലോകത്തിൽ അവളുടെ ദൗത്യങ്ങളോട് വിശ്വസ്തത പുലർത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. റെവ. ഡോ ടോം ഓലിക്കരോട്ട് സമ്മേളനത്തിൽ മുഖ്യ പ്രഭാഷണം നടത്തി. രൂപത ചാൻസിലർ റെവ. ഡോ. മാത്യു പിണക്കാട്ട്, ഫിനാൻസ് ഓഫീസർ റെവ ഫാ. ജോ മൂലച്ചേരി വി സി, ട്രസ്റ്റീ ശ്രീ സേവ്യർ എബ്രഹാം എന്നിവർ വിവിധ വിഷയങ്ങൾ അവതരിപ്പിച്ചു സംസാരിച്ചു.

തുടർന്ന് നടന്ന ഗ്രൂപ് ചർച്ചകൾക്കായുള്ള വിഷയങ്ങൾ അഡ്‌ഹോക് പാസ്റ്ററൽ കൗൺസിൽ സെക്രെട്ടറി ശ്രീ റോമിൽസ് മാത്യു അവതരിപ്പിച്ചു. ജോയിന്റ് സെക്രെട്ടറി ശ്രീമതി ജോളി മാത്യു സമ്മേളനത്തിലെ പരിപാടികളുടെ ഏകോപനം നിർവഹിച്ചു. ചർച്ചകളുടെ അടിസ്ഥാനത്തിൽ, ശേഷം വിവിധ ഗ്രൂപ്പുകൾ ക്രോഡീകരിച്ച ആശയങ്ങൾ റീജിയണൽ കോർഡിനേറ്റർമാർ സമ്മേളനത്തിൽ അവതരിപ്പിച്ചു. ട്രസ്റ്റീ ആൻസി ജാക്സൺ മോഡറേറ്റർ ആയിരുന്നു. ഡോ മാർട്ടിൻ ആന്റണി സമ്മേളനത്തിന് നന്ദി അർപ്പിച്ചു, തുടർന്ന് അഭിവന്ദ്യ പിതാവിന്റെ കാർമികത്വത്തിൽ അർപ്പിച്ച വിശുദ്ധ കുർബാനയോടെ ആണ് സമ്മേളനം അവസാനിച്ചത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more