1 GBP = 107.80
breaking news

SFIO അന്വേഷണം തുടരാം; ഒന്നും ഒളിച്ചുവെക്കരുതെന്ന് KSIDCയോട് ഹൈക്കോടതി

SFIO അന്വേഷണം തുടരാം; ഒന്നും ഒളിച്ചുവെക്കരുതെന്ന് KSIDCയോട് ഹൈക്കോടതി


മാസപ്പടി വിവാദത്തിൽ സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫിസ് (എസ്എഫ്‌ഐഒ) അന്വേഷണത്തിനെതിരെ സംസ്ഥാന വ്യവസായ വികസന കോർപറേഷൻ (കെഎസ്‌ഐഡിസി) സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി. എസ്എഫ്ഐഒ അന്വേഷണം തുടരാമെന്ന് ഹൈക്കോടതി നിർദേശിച്ചു. ഒന്നും ഒളിച്ചുവെക്കരുതെന്ന് കെഎസ്‌ഐഡിസിയോട് ഹൈക്കോടതി പറഞ്ഞു.

കെഎസ്‌ഐഡിസിയുടെ ഹർജി അടുത്തമാസം 5ന് പരി​ഗണിക്കാനായി മാറ്റി. മുൻകൂട്ടി അറിയിക്കാതെയാണ് എസ്എഫ്‌ഐഒ സ്ഥാപനത്തിൽ അന്വേഷണം നടത്തുന്നതെന്നും അന്വേഷണത്തിൽ ഉൾപ്പെടുത്തിയത് രാഷ്ട്രീയപ്രേരിതമാണെന്നുമാണ് കെഎസ്‌ഐഡിസിയുടെ ആരോപണം. അന്വേഷണം സ്റ്റേ ചെയ്യാനാവില്ലെന്നു കോടതി ഹർജി ആദ്യം പരിഗണിച്ചപ്പോൾ തന്നെ അറിയിച്ചിരുന്നു.

സിഎംആർഎലിന്റെ സംശയകരമായ ഇടപാടുകൾ സംബന്ധിച്ച് കെഎസ്‌ഐഡിസി ജാഗ്രത പുലർത്തിയില്ലെന്ന് കോർപറേറ്റ് മന്ത്രാലയം ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകിയിരുന്നു. ഹർജിയിൽ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ആണ് വാദം കേട്ടത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more