- ബ്രാഡ്ഫോർഡ് നിവാസി സജി ചാക്കോ (52) നിര്യാതനായി
- ഫ്രാൻസിസ് മാർപ്പാപ്പ കാലം ചെയ്തു
- ലണ്ടൻ ഗാറ്റ്വിക്ക് യുകെയിലെ ഏറ്റവും മോശം വിമാനത്താവളമെന്ന് റിപ്പോർട്ട്
- ആയുധ ഉത്പാദനം വർദ്ധിപ്പിക്കാനൊരുങ്ങി ബ്രിട്ടൻ; യുഎസ്, ഫ്രഞ്ച് ആയുധ ഇറക്കുമതികൾ കുറയ്ക്കുന്നത് ലക്ഷ്യം
- ബ്രിട്ടീഷ് എയർവേയ്സ് ക്രൂ അംഗത്തെ യുഎസ് ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി.
- ഗസ്സയിൽ വെടിനിർത്തൽ പ്രഖ്യാപിക്കണമെന്ന് ഫ്രാൻസിസ് മാർപാപ്പ
- യു.എസ് പ്രതിരോധ സെക്രട്ടറി ഹൂതികൾക്കെതിരായ ആക്രമണത്തിന്റെ പദ്ധതി കുടുംബാംഗങ്ങളുമായും പങ്കുവെച്ചുവെന്ന് റിപ്പോർട്ട്
സഭകളിലെ കുമ്പസാര മാലിന്യകൂമ്പാരങ്ങള്കാരൂര് സോമന്, ചാരുംമൂട്
- Jan 12, 2024
ഓര്‍ത്തോഡോക്സ് സഭ പുരോഹിതന് ഫാ.മാത്യു വാഴകുന്നില്മേലാധികാരിയായ ഡോ.ജോഷ്വാ മാര്‍ നിക്കോദിമോസിനെ വെല്ലുവിളിക്കുന്നത് ‘…..മോനെ നിന്റെ കല്പനക്ക് മറുപടി തരാന്‍ എനിക്ക് മനസ്സില്ലടാ. നിന്റെ പല കള്ളക്കഥകള്‍ ഞാന്‍ പുറത്തുവിടും’. ഇത്രയും കേട്ടപ്പോള്‍ കുയിലിന്റെ പാട്ട് കേട്ടവര്‍ കഴുകന്റെ പാട്ട് കേട്ടതുപോലെയായി. ദൈവ ഇടയന്റെ വചനം കേട്ട് കുഞ്ഞാടുകള്‍ വിറക്കരുത്. ദേവാലയ അള്‍ത്താരയിലെ മെഴുകുതിരിയുരുകി വെളിവാക്കപ്പെട്ട ഈ വെളിച്ചത്തെ പ്രാര്‍ത്ഥനാ നിമഗ്നമായ കാലത്തിന്റെ ദിവ്യസന്ദേശമായി കണ്ടാല്‍ മതി. ആരും പരസ്പരം തല്ലുകൂടരുത്. അള്‍ത്താര വലിച്ചുമറിക്കരുത്. ഇതിലൂടെ നല്ലൊരുപറ്റം പുരോഹിത മഹാപുരോഹിതരുടെ ആത്മാവും, ആത്മാഭിമാനവും, സത്യസന്ധതയും, സ്വഭാവവൈശിഷ്ടങ്ങളും വെളിപ്പെടുകയാണ്. സാധാരണ അധികാരത്തിലുള്ളവരുടെ അരമന രഹസ്യങ്ങള്‍ ആരും പുറത്തുവിടാറില്ല. വല്ലപ്പോള്‍ പുകഞ്ഞുപുകഞ്ഞു കത്തുകയാണ് പതിവ്. ഇവരുടെ വിശുദ്ധ-അവിശുദ്ധ കൂട്ടുകെട്ടുകള്‍ ഒരിക്കലുമടങ്ങാത്ത ആത്മാവിനെത്തേടി നടക്കുന്ന കുഞ്ഞാടുകള്‍ക്ക് മാത്രമറിയില്ല. കുഞ്ഞാടുകള്‍ക്ക് ജീവന് പകരുന്ന ഈ വാക്കുകള്‍ ഒരു ഭോഷന്റെ വാക്കുകളാണോ? അതോ ക്രിസ്തുഭക്തനായ ഒരു ഇടയന് വിശ്വസ്തയോടെ കുഞ്ഞാടുകളെ പോറ്റുന്നതുകൊണ്ടോണോ? ഉദയംപേരൂര്‍ സുനഹദോസ് എന്ന പേരില്‍ 1599 ജൂണ്‍ മാസം വിശ്വാസികളുടെ ഒരു പ്രതിപുരുഷയോഗം ചേരുകയുണ്ടായി. ഒരു ജാതി ഒരുമതം പോലെ ഒരു നവീകരണ സുറിയാനി സഭയുണ്ടാകുമോ?
വിശ്വസ്തതയില്ലാത്ത ഇസ്രായേലിലെ ഭക്തികെട്ട ഇടയന്മാരെപ്പറ്റി യെഹെസ്കേല്‍ പ്രവാചകന് ഇങ്ങനെ പറയുന്നു. ‘ഇസ്രായേലിന്റെ ഇടയന്മാര്ക്ക് അയ്യോ കഷ്ടം. ആടുകളെ അല്ലയോ ഇടയന്മാര് മെയിക്കേണ്ടത് (യെഹെ.34.2)’. ഇന്നത്തെ ഇടയ ആടുകളെനോക്കി ഈ പുരോഹിതന് പറഞ്ഞ വാക്കുകളെ വായിച്ചാല്‍ ആര്‍ക്കും അയ്യോ കഷ്ടം എന്ന് പറയാന്‍ തോന്നും. ക്രൈസ്തവ മേലധ്യക്ഷന്മാര്ക്ക് രഹസ്യങ്ങള്‍ ഉണ്ടെന്ന് ഫാ.മാത്യു വാഴകുന്നില്‍ പറയുമ്പോള്‍ എന്തുകൊണ്ടാണ് അദ്ദേഹം അത് തുറന്നുപറയാത്തത്? കുട്ടികളെ പഠിപ്പിക്കുന്ന ഒരദ്ധ്യാപകന് എന്നുകൂടി കേള്‍ക്കുമ്പോള്‍ ആ രംഗത്തുള്ളവരെക്കൂടി അപമാനിക്കയല്ലേ? ഈ വ്യക്തിയുടെ വാക്കുകള്‍ അപലപനീയം മാത്രമല്ല ഒരു ക്രിസ്തീയ പുരോഹിതന് ചേര്‍ന്നതുമല്ല. സഭയുടെ മക്കളെ നേര്‍വഴിക്ക് നടത്തേണ്ടവര്‍ യെഹെസ്കേല്‍ പ്രവാചകന് പറയുന്നതുപോലെ ‘ഭക്തികെട്ട ഇടയന്മാര് ആടുകളെ പരിപാലിക്കാതെ തങ്ങളുടെ നേട്ടങ്ങള്‍ക്കായി അവയെ ചൂഷണം ചെയ്യുന്നു’. ഇതല്ലേ ഇന്നത്തെ സഭകളില്‍ കാണുന്ന കെട്ടുകാഴ്ചകള്‍. അതാണ് യേശു ചോദിച്ചത് . ‘കള്ള ഇടയന്മാരുടെ കീഴിലുള്ള ആടുകള്‍ക്ക് എന്ത് സംഭവിച്ചു? യേശുവിനോടുള്ള എന്റെ ഉത്തരം. ആ മതില് കെട്ടിനുള്ളില്‍ നടക്കുന്നത് അടിമവ്യാപാരമാണ്. ദേവാലയ കൂദാശകള്‍, മാമോദിസ, വിവാഹം, മരണം തുടങ്ങിയ ചങ്ങലകളാല്‍ ബന്ധിക്കപ്പെട്ടിരിക്കുന്നു. പാശ്ചാത്യ രാജ്യങ്ങളിലെ ക്രിസ്തിയാനികള്‍ സ്വതന്ത്രരാണ്. ഈ ചടങ്ങ് ചങ്ങലകള്‍ പതിനാറാം നൂറ്റാണ്ടുമുതല്‍ അവര്‍ പൊട്ടിച്ചെറിഞ്ഞു. മനുഷ്യരില്‍ അറിവ് വര്‍ദ്ധിച്ചാല്‍ ജാതിമതങ്ങള്‍ വലിച്ചെറിയും. പാശ്ചാത്യര്‍ ക്രിസ്തിയാനികളെങ്കിലും ജാതി മത വിശ്വാസികളല്ല. അവര്‍ക്ക് പള്ളി കല്ലറ ആവശ്യമില്ല.
മൈതാനംപോലെ ശവപ്പറമ്പുകള്‍ കിടക്കുന്നു. നമ്മുടെ നാട്ടില്‍ ഒരാള്‍ മരിച്ചാല്‍ ആ മൃതശരീരം ഒരു പ്രദര്‍ശനവസ്തുവാക്കി എന്തെല്ലാം കോമാളിത്തരങ്ങളാണ് കാണിക്കുന്നത്. ഇവര്‍ക്ക് വിവാഹം, മരണത്തിന് ചെണ്ടമേളവും പുരോഹിതനും വേണ്ട. വേണ്ടവര്‍ക്ക് അതും ലഭ്യമാണ്. അത് മാത്രമല്ല അവരുടെ കീശയും കാലിയാകുന്നില്ല. ദേവാലയത്തിന് കൊടുക്കാതെ ആതുരസേവന രംഗങ്ങളില്‍ അവര്‍ ദാനധര്‍മ്മങ്ങള്‍ ചെയ്ത് പരമസുഖം അനുഭവിക്കുന്നു. ഈ ജാതിമത ബന്ധനങ്ങളില്‍ നിന്ന് എന്നാണ് ഇന്ത്യയിലെ മനുഷ്യര്‍ മുക്തരാകുക?
യേശുവിന്റെ കാലത്തും അദ്ദേഹത്തെ കുറ്റപ്പെടുത്തിയവരും വിമര്‍ശിച്ചവരുണ്ട്. അതിലൊരു കഥാപാത്രമാണ് ചുങ്കംപിരിക്കുന്ന സക്കായി. ഓര്‍ത്തോഡോക്സ് ഭവനസന്ദര്‍ശനങ്ങളില്‍ യേശുക്രിസ്തു സക്കായിയുടെ ഭവനം സന്ദര്‍ശിച്ച വേദഭാഗം വായിക്കാറുണ്ട്. ഈ സഭക്ക് മാത്രമല്ല ഇതര സഭകള്‍, ജാതിമതങ്ങള്‍ക്ക് ആത്മീയ മുരടിപ്പും വരള്‍ച്ചയും എന്തുകൊണ്ടുണ്ടായി എന്ന് ചോദിച്ചാല്‍ ഈ ലോകജീവിതത്തിന്റെ ചെളിക്കുണ്ടില്‍ ഇവരെല്ലാം വീണുപോയി. അധികാരത്തിലുള്ളവരെപോലെ ഈ ലോകസുഖത്തിന്റെ സുഖാനുഭവങ്ങളിലേക്ക് വന്നതുകൊണ്ടാണ് ഇവരുടെ ആത്മീയജീവിതം മലീമസമായത്. ഈ കൂട്ടര്‍ക്ക് അറിവില്‍ മന്ദബുദ്ധികളായ അന്ധവിശ്വാസികളെ, മതവാദികളെ സമൂഹത്തില്‍ ഇളക്കിമറിക്കാനും വര്ഗ്ഗീയവാദികളാക്കാനും മതസ്പര്‍ദ്ധ വളര്‍ത്താനും സാധിക്കുന്നു. രാഷ്ട്രീയ പാര്‍ട്ടികളുമായി ഇവര്‍ കൂട്ടുകച്ചവടക്കാരാണ്. ഈ വര്‍ഗ്ഗത്തില്‍പ്പെട്ട കപട വിശ്വാസികളും, ആള്‍ദൈവങ്ങളും സമൂഹത്തില്‍ എല്ലാവിധ പാപകര്‍മ്മങ്ങളും ചെയ്തു ജീവിക്കുന്നു. ഇവര്‍ സമൂഹത്തില്‍ ഭീതി പടര്‍ത്തുക മാത്രമല്ല വ്യഭിചാരം, കൊലപാതകം, ചതി, വഞ്ചന, അസൂയ, പരദൂഷണം, മദ്യ മയക്കുമരുന്ന്, മന്ത്ര -വര്‍ഗ്ഗീയതയില്‍ മൂക്കറ്റം മുങ്ങികിടക്കുന്നു. ഈശ്വരന് ആത്മാവെന്നും അവനെ നമസ്കരിക്കുന്നവര്‍ക്ക് പാപപ്രവര്‍ത്തികള്‍ ചെയ്യാന്‍, ചിന്തിക്കാന്‍ സാധിക്കില്ലെന്നും ഇവരില്‍ എത്രപേര്‍ തിരിച്ചറിയുന്നു? ഈ ഭൂതങ്ങളെയെല്ലാം ഒപ്പംകൂട്ടി ഒരു ലജ്ജയുമില്ലാതെ വേഷങ്ങള്‍ കെട്ടിയാടി ആരാധിക്കാന്‍ പോകുന്നു. ഈശ്വരന് ഈ കപടവേഷധാരികളെ തിരിച്ചറിയില്ലേ?
നല്ല വാക്കുകള്‍ പറയേണ്ടവരുടെ നാവില്‍ നിന്ന് കാലുഷ്യമായ വാക്കുകള്‍ വരുന്നത് സാമൂഹ്യബോധത്തിന്റെ മാത്രമല്ല ആത്മീയ ജീവിതത്തിന്റെ പാപ്പരത്തമാണ് കാണിക്കുന്നത്. ഒരു സമൂഹത്തിന് ആത്മീയ സാംസ്കാരികമായ മുന്നേറ്റം കാഴ്ചവെക്കാനറിയാത്തവര് ആത്മാവില്‍ അജ്ഞതയുള്ളവരും പൗരോഹിത്യ പ്രവര്‍ത്തികളില്‍ പരാജിതരുമാണ്. ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഞാനും പ്രമുഖ പത്രപ്രവര്ത്തകന് കുര്യന് പമ്പാടിയുമായി പാറശാലക്കടുത്തുള്ള ഓര്‍ത്തഡോക്സ് സഭയുടെ കീഴിലുള്ള ആറര പള്ളി കാണാന്‍ പോയി. ഒരു രാത്രി ഞങ്ങള്‍ അവിടെ താമസിച്ചു. അത്താഴത്തിനിരിക്കുമ്പോള്‍ വൈദീകപഠനം നടത്തുന്ന നാല് യുവാക്കളെ ഞങ്ങള്‍ പരിചയപ്പെട്ട് ആശയവിനിമയം നടത്തി. ഇവരെപ്പറ്റി ഞങ്ങള്‍ പറഞ്ഞത് ‘ഇവര്‍ നാളത്തെ പുരോഹിത കുപ്പായം ധരിച്ചാല്‍ എന്താകും അവസ്ഥ’. ഇതൊക്കെയാണ് ഇന്ന് കണ്ടു കൊണ്ടിരിക്കുന്ന സഭകള്‍ക്കുള്ളിലെ വിഷ സര്‍പ്പങ്ങളുടെ സല്‍ക്കാരങ്ങള്‍. ഈ ജീര്‍ണ്ണതയില്‍ ജീവിക്കാത്ത ആത്മാവിന്റെ ആര്‍ദ്രതയില്‍ ജീവിക്കുന്നചെളി പുരളാത്ത പുരോഹിത മഹാപുരോഹിതരെ എല്ലാം സഭകളിലും കാണാന്‍ സാധിക്കും. വിശ്വാസികളുടെ ജീവിതത്തെ പാപപ്രവര്ത്തികളിലേക്ക് അവര്‍ വലിച്ചിഴക്കാറില്ല. അവരുടെ വെണ്മയുള്ള വസ്ത്രംപോലെയാണ് ജീവിത ശൈലിയും. ആ വസ്ത്രത്തില്‍ അഴുക്ക് ചെളി പുരളാനോ ആഡംബര ജീവിതം നയിക്കാനോ ആഗ്രഹിക്കാത്തവര്‍. അവരെന്നും മാര്‍ഗദര്‍ശികളാണ്. ഒരു ഇടയന് തന്റെ ജനതക്ക് ആത്മീയ സാംസ്കാരിക ജീവിതം കാഴ്ചവെക്കാന്‍ സാധിക്കില്ലെങ്കില്‍ ആ വ്യക്തി പരാജയമാണ്. അവരെ പിരിച്ചുവിടുകയല്ലേ വേണ്ടത്?
യേശുവിന്റെ മണവും ഗുണവുമില്ലാത്തവരെ എങ്ങനെയാണ് വൈദീകപഠനത്തിന് തെരഞ്ഞെടുക്കുന്നത്? ഈ കൂട്ടരെ ഒരുവര്‍ഷമെങ്കിലും വ്യാസമഹര്‍ഷി തപസ്സ് അനുഷ്ഠിച്ച ഹിമാലയത്തിലെ സരസ്വതി നദീതീരത്തുള്ള ആശ്രമത്തിലേക്ക് വിടണം. തപസ്സില്‍ പരിശുദ്ധാല്മാവിനെ കണ്ടെത്താനും കൊടുമുടികളില്‍ നിന്നെത്തുന്ന പരിശുദ്ധവായു ശ്വസിക്കാനും സാധിക്കും. അല്ലാതെ മണിഗോപുരങ്ങളില്‍ പ്രാര്‍ത്ഥിക്കാനല്ല വിടേണ്ടത്. രാഷ്ട്രീയ നേതാക്കളുടെ മക്കള്‍ രാഷ്ട്രീയത്തില്‍ വരുന്നതുപോലെ സഭയിലെ മേലധ്യക്ഷന്മാര് ബന്ധുക്കളടക്കം പലരെയും കൂദാശ തൊഴിലാളികളായി കണ്ടെത്തുന്നു. മറ്റൊരു കൂട്ടരാകട്ടെ ജോലി കിട്ടാതെ തെണ്ടിത്തിരിഞ്ഞു നടക്കുമ്പോള്‍ വലിയ അധ്വാനമില്ലാത്ത നല്ലൊരു തൊഴിലായി പൗരോഹിത്യം കണ്ടെത്തുന്നു. മാത്രവുമല്ല ഇവരുടെ ഭാര്യമാര്‍, മക്കള്‍ക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പണച്ചിലവില്ലതെ തൊഴിലും ലഭിക്കുന്നു. എന്റെ അളിയന് ഒരു പട്ടക്കാരനായിരുന്നു. അദ്ദേഹത്തിന്റെ ഭാര്യ, മകള്‍ക്ക് തൊഴില്‍ ലഭിച്ചു. ഈ അടുത്ത കാലത്ത്് എന്റെ മാതാപിതാക്കളെ അടക്കം ചെയ്ത ശവക്കല്ലറ കാണാന്‍ പോയി. ദേവാലയ ഗേറ്റ് അടച്ചിട്ടിരുന്നു. പട്ടക്കാരന്‍ താമസിക്കുന്ന വീട്ടില്‍ ചെന്ന് ഗേറ്ററിന്റെ താക്കോല്‍ ചോദിച്ചപ്പോള്‍ അത് കപ്യാരുടെ കൈവശമാണ്. ഒരു ദേവാലയത്തിന്റെ താക്കോല്‍ പോലും സ്വന്തമായി സൂക്ഷിക്കാനാറിയാത്തവരെയാണ് ദേവാലയത്തിന്റെ ചുമതലകള്‍ ഏല്‍പ്പിക്കുന്നത്. കാലാകാലങ്ങളിലായി ഇങ്ങനെ ആധ്യാത്മിക മേഖലകളില്‍ മേലധികാരികളുടെ സഹായത്താല്‍ ചപ്പും ചവറും ധാരാളമായി കുന്നുകൂടി ചീഞ്ഞുനാറുന്നുണ്ട്. അധികാരത്തിലുള്ളവരുടെ അപ്പക്കഷണം ഭക്ഷിക്കുന്നവരെപോലെ യേശുവിന്റെ പേരില്‍ കിട്ടുന്ന അപ്പവും വീഞ്ഞും കഴിച്ച് രോമാഞ്ചമണിഞ്ഞു അന്ധമായ അനുസരണയുള്ള കുഞ്ഞാടുകളായി ഇവര്‍ ജീവിച്ചു മരിക്കുന്നു. മുന്‍കാലങ്ങളില്‍ സത്യത്തിലും പരിശുദ്ധാത്മാവിലും വെടിപ്പുള്ളവരെയാണ് വൈദികവേലകള്ക്ക് തെരെഞ്ഞെടുത്തത്. അതിനാല്‍ സഭാ മേലധികാരികളോട് പറയാനുള്ളത് ഇന്നത്തെ ദുരവസ്ഥക്ക് പരിഹാരം സഭ എന്ന തൊഴുത്തില്‍ കിടക്കുന്ന മാലിന്യങ്ങള്‍ തുടച്ച് വെടിപ്പാക്കാന്‍ യേശുക്രിസ്തുവിന്റെ ആത്മാവില്‍ നിങ്ങളെത്തന്നെ കഴുകി ശുദ്ധീകരിക്കുക, ആത്മബോധം വളര്‍ത്തുക ഇല്ലെങ്കില്‍ നിങ്ങളുടെ കാലം കഴിയുമ്പോള്‍ പാശ്ചാത്യ രാജ്യങ്ങളില്‍ കാണുന്നതുപോലെ ദേവാലയങ്ങള്‍ കാടുപിടിച്ചുകിടക്കുകയോ വ്യാപാര സ്ഥാപനങ്ങളായോ അമ്പരപ്പോടെ കാണേണ്ടിവരും. മറ്റുള്ളവരെപ്പോലെ ക്രിസ്തിയാനികളും സ്വന്തം പുരയിടത്തില്‍ മരിച്ചവരുടെ മൃതശരീരം മറവുചെയ്തൂടെ? സര്‍ക്കാര്‍ സ്ഥാപനത്തില്‍ വിവാഹം നടത്തിക്കൂടെ? യേശുവിന്റെ നാമത്തില്‍ പകയും വിദ്വേഷമായി ജീവിക്കുന്നവര്‍ക്ക് വിശുദ്ധ കുര്‍ബാന കൊടുക്കാന്‍ എങ്ങനെ സാധിക്കുന്നു? ക്രിസ്തിയ പട്ടക്കാരുടെ നാവില്‍ നിന്ന് മാത്രമല്ല എല്ലാവരുടെയും നാവില്‍ നിന്ന് നല്ല വാക്കുകള്‍ ഉദയം കൊള്ളട്ടെ. മലിനമായ വാക്കുകള്‍ മറ്റുള്ളവരില്‍ മുറിവുകളാണുണ്ടാക്കുന്നത്. നല്ല വാക്കുകള്‍ ആത്മാവിന്റെ വിശുദ്ധ വചനങ്ങളായി മാറട്ടെ.
Latest News:
പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി യുഎസ് വൈസ് പ്രസിഡന്റ്
ന്യൂഡൽഹി: യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി വാൻസ് പ്രധാനമന്ത്രി മോദിയുമായി കൂടിക്കാഴ്ച നടത്തി. പകൽ 9.30യോ...Indiaപരാതിയിൽ ഉറച്ചുനിൽക്കും, നിയമനടപടിക്കില്ലെന്ന് ആവർത്തിച്ച് വിൻസി അലോഷ്യസ്
കൊച്ചി: സിനിമാ സെറ്റിലെ ദുരനുഭവവുമായി ബന്ധപ്പെട്ട് നടി വിൻസി അലോഷ്യസ് ഇന്റേണൽ കമ്മിറ്റിക്കു(ഐസിസി) ...Moviesസായ് സുദർശനും ഗില്ലിനും അർധ സെഞ്ച്വറി; ടൈറ്റൻസിനെതിരെ കെ.കെ.ആറിന് 199 റൺസ് വിജയലക്ഷ്യം
കൊൽക്കത്ത: ഐ.പി.എല്ലിൽ ഗുജറാത്ത് ടൈറ്റൻസിനെതിരെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് 199 റൺസ് വിജയലക്ഷ്യം. ഓ...Sportsഎത്തിയത് വിദേശമലയാളിയായ യുവതിയെ കാണാനെന്ന് ഷൈൻ; മൊഴിയുടെ കൂടുതൽ വിവരങ്ങൾ പുറത്ത്
കൊച്ചി: അറസ്റ്റിലായശേഷം ഷൈൻ ടോം ചാക്കോ പൊലീസിന് നൽകിയ മൊഴിയുടെ കൂടുതൽ വിവര...Keralaസഹപ്രവർത്തകയെ കൊന്ന കേസ്: രാഷ്ട്രപതിയുടെ മെഡൽ നേടിയ മുൻ പൊലീസ് ഉദ്യോഗസ്ഥന് ജീവപര്യന്ത്യം
മുംബൈ: സഹപ്രവർത്തകയെ കൊന്ന കേസിൽ, രാഷ്ട്രപതിയുടെ മെഡൽ നേടിയ മുൻ പൊലീസ് ഉദ്യോഗസ്ഥന് മഹാരാഷ്ട്രയിലെ പ...Indiaമുഖ്യമന്ത്രിയുടെ ഓഫിസിലിരുന്ന് ഫോൺ ചോർത്താൻ പ്രിൻസിപ്പൽ സെക്രട്ടറിക്ക് ആര് അനുവാദം നൽകി -വി.ഡി. സതീശ...
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഓഫിസിലിരുന്ന് രാഷ്ട്രീയ നേതാക്കളുടെ ഫോൺ ചോർത്താൻ പ്രിൻസിപ്പൽ സെക്...Keralaബ്രാഡ്ഫോർഡ് നിവാസി സജി ചാക്കോ (52) നിര്യാതനായി
ബ്രാഡ്ഫോർഡിൽ താമസിക്കുന്ന സജി ചാക്കോ (52) അൽപ്പം മുൻപ് ലീഡ്സിൽ LGI ഹോസ്പിറ്റലിൽ വച്ച് നിര്യയാതനായ...Latest Newsഫ്രാൻസിസ് മാർപ്പാപ്പ കാലം ചെയ്തു
വത്തിക്കാൻ: ബ്രോങ്കൈറ്റിസ് ബാധയെ തുടർന്ന് സുഖം പ്രാപിച്ച് വിശ്രമത്തിലായിരുന്ന ഫ്രാൻസിസ് മാർപാപ്പ ക...Breaking News
Post Your Comments Here ( Click here for malayalam )
Latest Updates
- പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി യുഎസ് വൈസ് പ്രസിഡന്റ് ന്യൂഡൽഹി: യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി വാൻസ് പ്രധാനമന്ത്രി മോദിയുമായി കൂടിക്കാഴ്ച നടത്തി. പകൽ 9.30യോടെ ഡൽഹി പാലം വ്യോമസേനാ വിമാനത്താവളത്തിൽ എത്തിയ വാൻസിനെയും കുടുംബത്തെയും യുഎസ് ഉദ്യോഗസ്ഥരെയും കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവിന്റെ നേതൃത്വത്തിൽ സ്വീകരിച്ചു. വൈകിട്ട് 6.30യ്ക്ക് വൈസ്പ്രസിഡന്റിനും കുടുംബത്തിനും പ്രധാനമന്ത്രി നരേന്ദ്രമോദി ലോക്കല്യാൺ മാർഗിലെ വസതിയിൽ അത്താഴവിരുന്ന് നൽകി. ഇന്ത്യ–-അമേരിക്ക ഉഭയകക്ഷി വ്യാപാരകരാർ വേഗത്തിൽ യാഥാർഥ്യമാക്കുന്നതിനെ കുറിച്ചും ഇരുരാജ്യങ്ങളുടെയും സഹകരണവും പങ്കാളിത്തവും കൂടുതൽ ശക്തമാക്കുന്നതിനെ കുറിച്ചും വൈസ്പ്രസിഡന്റും പ്രധാനമന്ത്രിയും ചർച്ച ചെയ്തു
- പരാതിയിൽ ഉറച്ചുനിൽക്കും, നിയമനടപടിക്കില്ലെന്ന് ആവർത്തിച്ച് വിൻസി അലോഷ്യസ് കൊച്ചി: സിനിമാ സെറ്റിലെ ദുരനുഭവവുമായി ബന്ധപ്പെട്ട് നടി വിൻസി അലോഷ്യസ് ഇന്റേണൽ കമ്മിറ്റിക്കു(ഐസിസി) മുന്നിൽ മൊഴി നൽകി. മൊഴിയെ പറ്റി പുറത്ത് പറയാൻ പറ്റില്ലെന്നും വിൻസി മാധ്യമങ്ങളോട് പറഞ്ഞു. ഷൈൻ ടോം ചാക്കോയും നാലംഗ കമ്മിറ്റിക്കു മുന്നിൽ ഹാജരായിരുന്നു. ഇരുവരും ഒറ്റയ്ക്കും ഒരുമിച്ചും മൊഴി നല്കി. ലഹരി ഉപയോഗിച്ച് നടൻ മോശമായി പെരുമാറിയെന്ന പരാതിയിൽ ഉറച്ചുനിൽക്കുമെന്നും നടി പറഞ്ഞു. സിനിമയ്ക്ക് പുറത്ത് നിയമനടപടികൾ സ്വീകരിക്കില്ല. എന്നാൽ അന്വേഷണങ്ങളോട് സഹകരിക്കും. സിനിമയിൽ ഇനി ലഹരി പ്രശ്നങ്ങളുണ്ടാകരുതെന്നാണ് തന്റെ നിലപാടെന്നും
- സായ് സുദർശനും ഗില്ലിനും അർധ സെഞ്ച്വറി; ടൈറ്റൻസിനെതിരെ കെ.കെ.ആറിന് 199 റൺസ് വിജയലക്ഷ്യം കൊൽക്കത്ത: ഐ.പി.എല്ലിൽ ഗുജറാത്ത് ടൈറ്റൻസിനെതിരെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് 199 റൺസ് വിജയലക്ഷ്യം. ഓപണർമാരായ സായ് സുദർശനും (52) ക്യാപ്റ്റൻ ശുഭ്മൻ ഗില്ലും (90) നേടിയ അർധ സെഞ്ച്വറികളുടെ കരുത്തിലാണ് ആതിഥേയർ പൊരുതാവുന്ന സ്കോർ കണ്ടെത്തിയത്. 41 റൺസ് നേടി പുറത്താകാതെനിന്ന ജോസ് ബട്ട്ലറും ടൈറ്റൻസ് നിരയിൽ തിളങ്ങി. നിശ്ചിത 20 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിലാണ് ഗുജറാത്ത് ടീം 198 റൺസ് നേടിയത്. മത്സരത്തിൽ ടോസ് നേടിയ കൊൽക്കത്ത ഗുജറാത്ത് ടീമിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. തിടുക്കപ്പെടാതെ ഇന്നിങ്സ്
- എത്തിയത് വിദേശമലയാളിയായ യുവതിയെ കാണാനെന്ന് ഷൈൻ; മൊഴിയുടെ കൂടുതൽ വിവരങ്ങൾ പുറത്ത് കൊച്ചി: അറസ്റ്റിലായശേഷം ഷൈൻ ടോം ചാക്കോ പൊലീസിന് നൽകിയ മൊഴിയുടെ കൂടുതൽ വിവരങ്ങൾ പുറത്ത്. രാസലഹരിയായ മെത്താംഫെറ്റമിനും കഞ്ചാവും ഉപയോഗിക്കാറുണ്ടെന്നും താൻ ഹോട്ടലിൽ എത്തിയത് വിദേശ മലയാളിയായ യുവതിയെ കാണാനാണെന്നും ഷൈൻ പൊലീസിനോട് പറഞ്ഞു. സിനിമ സെറ്റുകളിൽ ലഹരി എത്തിക്കാൻ ഇടനിലക്കാരുണ്ടെന്നും ലഹരിവസ്തുക്കൾ വാങ്ങാൻ ഗൂഗിൾപേ വഴി പണം നൽകിയിട്ടുണ്ടെന്നും നടൻ വെളിപ്പെടുത്തി. വിദേശ മലയാളിയായ യുവതിയെ ഫോണിൽ ബന്ധപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ അവരെ കാണാനാണ് എറണാകുളം നോർത്തിലെ ഹോട്ടലിൽ എത്തിയത്. സ്വന്തം ചെലവിലാണ് മുറി എടുത്തത്. അപ്പോഴാണ്
- സഹപ്രവർത്തകയെ കൊന്ന കേസ്: രാഷ്ട്രപതിയുടെ മെഡൽ നേടിയ മുൻ പൊലീസ് ഉദ്യോഗസ്ഥന് ജീവപര്യന്ത്യം മുംബൈ: സഹപ്രവർത്തകയെ കൊന്ന കേസിൽ, രാഷ്ട്രപതിയുടെ മെഡൽ നേടിയ മുൻ പൊലീസ് ഉദ്യോഗസ്ഥന് മഹാരാഷ്ട്രയിലെ പനവേൽ സെഷൻസ് കോടതി ജീവപര്യന്ത്യം ജയിൽശിക്ഷ വിധിച്ചു. 2016ൽ അസിസ്റ്റന്റ് പൊലീസ് ഇൻസ്പെക്ടറായ അശ്വിനി ബിദ്രേഗോറിനെ കൊലപ്പെടുത്തിയതിന് മുൻ ഇൻസ്പെക്ടറായ അഭയ് കുരുന്ദ്കറിനാണ് ജയിൽ ശിക്ഷ. പ്രതിയുടെ ക്രൂരകൃത്യം അംഗീകരിക്കാനാകുന്നതല്ലെന്നും എന്നാൽ പ്രായവും സ്വയം തിരുത്തി ജീവിതത്തിലേക്ക് തിരിച്ചുവരാനുള്ള സാധ്യതയും കണക്കിലെടുത്ത് വധശിക്ഷ വിധിക്കുന്നില്ലെന്നും കോടതി വ്യക്തമാക്കി. “കൊലപാതകത്തിനു ശേഷം മൃതദേഹം വെട്ടിനുറുക്കിയതും കുഴിച്ചുമൂടിയതും ക്രൂരമായ ചെയ്തിയാണ്. എന്നാൽ ഇത് അപൂർവങ്ങളിൽ

ഉണർന്നുയരാനും ഉയിർത്തെഴുന്നേൽക്കാനും ഒരു തിരുന്നാൾ…………ലോകത്തിന് ഈസ്റ്റർ നൽകുന്ന സന്ദേശം മഹത്തരം /
ഉണർന്നുയരാനും ഉയിർത്തെഴുന്നേൽക്കാനും ഒരു തിരുന്നാൾ…………ലോകത്തിന് ഈസ്റ്റർ നൽകുന്ന സന്ദേശം മഹത്തരം
എഡിറ്റോറിയൽ ആഗോള ക്രൈസ്തവർ യേശുദേവന്റെ ഉയിർപ്പ് തിരുന്നാൾ ആഘോഷിക്കുന്ന ഈ അവസരം ത്യാഗത്തിന്റെയും സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും വലിയ സന്ദേശങ്ങൾ പങ്കുവെക്കുന്ന അനുഗ്രഹീതമായ അവസരം കൂടിയാവുന്നു. ജീവിതത്തിൽ ഒരിക്കലെങ്കിലും വീഴ്ചകളിലൂടെയും പീഡാനുഭവങ്ങളിലൂടെയും കടന്നുപോകാത്തവരായി നമ്മിൽ ആരും ഉണ്ടാകില്ല. അത് വ്യക്തി ജീവിതങ്ങളിലാവാം, നമ്മൾ പ്രവർത്തിക്കുന്ന തൊഴിൽ-സാമൂഹ്യ രംഗങ്ങളിലാവാം. ഒരു വീഴ്ചയും സ്ഥിരമായുള്ളതല്ല. എല്ലാ വീഴ്ചകൾക്കുമപ്പുറം ഉയിർപ്പിന്റെ ഒരു തിരുന്നാളുണ്ടാകും. കാത്തിരുന്നാൽ കരഗതമാവുകതന്നെ ചെയ്യുന്ന നന്മയുടെ ഒരു ഉയിർപ്പു തിരുന്നാൾ. ഈസ്റ്ററിന്റെ സന്ദേശം സുവ്യക്തമാണ്. ഉയർത്തെഴുന്നള്ളിയ യേശുദേവൻ താൻ ദർശനം

യുക്മ അംഗത്വ മാസാചരണം 2025 ഏപ്രിൽ 15 മുതൽ മെയ് 15 വരെ. യുക്മ അംഗത്വം ആഗ്രഹിക്കുന്ന അസ്സോസ്സിയേഷനുകൾക്ക് അപേക്ഷിക്കുവാൻ അവസരം…. /
യുക്മ അംഗത്വ മാസാചരണം 2025 ഏപ്രിൽ 15 മുതൽ മെയ് 15 വരെ. യുക്മ അംഗത്വം ആഗ്രഹിക്കുന്ന അസ്സോസ്സിയേഷനുകൾക്ക് അപേക്ഷിക്കുവാൻ അവസരം….
കുര്യൻ ജോർജ്ജ് (നാഷണൽ പി ആർ ഒ & മീഡിയ കോർഡിനേറ്റർ) ആഗോള പ്രവാസി മലയാളികൾക്കിടയിലെ ഏറ്റവും വലിയ ദേശീയ സംഘടനയായ യുക്മ (യൂണിയൻ ഓഫ് യു കെ മലയാളി അസ്സോസ്സിയേഷൻ) പുതിയ അംഗത്വത്തിനുള്ള അപേക്ഷകൾ സ്വീകരിക്കുന്നതിന് തീരുമാനിച്ചതായി യുക്മ ദേശീയ ജനറൽ സെക്രട്ടറി ജയകുമാർ നായർ അറിയിച്ചു. 2025 ഏപ്രിൽ 15 മുതൽ മെയ് 15 വരെയുള്ള ഒരു മാസമാണ് പുതിയ അപേക്ഷകൾ സ്വീകരിക്കുന്നതിനുള്ള കാലപരിധിയായി നിശ്ചയിച്ചിരിക്കുന്നത്. ഏപ്രിൽ 5 ശനിയാഴ്ച വാൽസാളിൽ വെച്ച് ചേർന്ന

എല്ലാ മലയാളികൾക്കും വിഷു ആശംസകൾ; യുക്മ ദേശീയ കമ്മിറ്റി /
എല്ലാ മലയാളികൾക്കും വിഷു ആശംസകൾ; യുക്മ ദേശീയ കമ്മിറ്റി
മറ്റൊരു വിഷുക്കാലം കൂടി വരവായിരിക്കുകയാണ്. മേട മാസത്തിലാണ് വിഷു ആഘോഷിക്കാറുള്ളത്. മലയാള മാസമായ മേടത്തിലെ ആദ്യ ദിവസമാണ് ഇത്. ഓരോ വിഷുവും ഒരു ഓർമ്മപ്പെടുത്തലാണ്. ‘കാലമിനിയും ഉരുളും, വിഷു വരും, വർഷം വരും, തിരുവോണം വരും, പിന്നെ ഓരോ തളിരിലും പൂ വരും കായ് വരും’ എന്ന എൻഎൻ കക്കാടിന്റെ സഫലമീ യാത്ര എന്ന പ്രശസ്തമായ കവിതയാണ് ഈ സമയം പലരുടെയും മനസിലേക്ക് ഓടിയെത്തുക. യുക്മയുടെ പ്രവർത്തന വർഷം തന്നെ ആരംഭിക്കുന്നത് ഓരോ വിഷുക്കാലത്തിലാണ്… ഇത്തവണയും വിഷുക്കാലത്തിൽ

യുക്മ നിയമോപദേഷ്ടാവും കേംബ്രിഡ്ജ് മേയറുമായ ബൈജു തിട്ടാലയ്ക്ക് ഇറ്റലിയുടെ ആദരം, ഓണററി പൗരത്വം നൽകി ആദരിച്ചു /
യുക്മ നിയമോപദേഷ്ടാവും കേംബ്രിഡ്ജ് മേയറുമായ ബൈജു തിട്ടാലയ്ക്ക് ഇറ്റലിയുടെ ആദരം, ഓണററി പൗരത്വം നൽകി ആദരിച്ചു
ലണ്ടൻ: കേംബ്രിജ് മേയറും യുക്മ നിയമോപദേഷ്ടാവുമായ ഇംഗ്ലണ്ടിലെ ക്രിമിനൽ ഡിഫൻസ് സോളിസിറ്ററുമായ ബൈജു തിട്ടാലയ്ക്ക് ഇറ്റലി ഓണററി പൗരത്വം നൽകി ആദരിച്ചു. കാസ്റെറല്ലൂസിയോ മുനിസിപ്പാലിറ്റി സംഘടിപ്പിച്ച ചടങ്ങിൽ, മുനിസിപ്പൽ സെക്രട്ടറി ഡോ. മരിയ മിഖയേല മേയർ ബൈജുവിനെ സദസിന് പരിചയപ്പെടുത്തി. ഇറ്റാലിയൻ പൗരത്വം മേയർ സർ പാസ്ക്വേൽ മാർഷെസ് ബൈജുവിന് കൈമാറി. കാസ്റെറല്ലൂസിയോ വാൽമാഗിയോറിന്റെ ഡപ്യൂട്ടി മേയർ മിഷേൽ ജിയാനെറ്റ, കേംബ്രിജ് കൗൺസിലറും മുൻ മേയറുമായ റോബർട്ട് ഡ്രൈഡൻ ജെ.പി., എംആർടിഎ, പിയറോ ഡി ആഞ്ചെലിക്കോ, ഗ്യൂസെപ്പെ,

“ലണ്ടൻ ഡ്രീംസ്” യുക്മ – ഫ്ലവേഴ്സ് ചാനൽ ഓഡിഷന് നോർവിച്ചിൽ തുടക്കമായി; ഏപ്രിൽ 12ന് നോട്ടിംങ്ങ്ഹാമിൽ – രജിസ്റ്റർ ചെയ്യുവാൻ അവസരം. /
“ലണ്ടൻ ഡ്രീംസ്” യുക്മ – ഫ്ലവേഴ്സ് ചാനൽ ഓഡിഷന് നോർവിച്ചിൽ തുടക്കമായി; ഏപ്രിൽ 12ന് നോട്ടിംങ്ങ്ഹാമിൽ – രജിസ്റ്റർ ചെയ്യുവാൻ അവസരം.
കുര്യൻ ജോർജ്ജ് (നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ) കേരളത്തിലെ ഏറ്റവും പ്രമുഖമായതും മലയാളി കുടുംബ പ്രേക്ഷകരുടെ ഏറ്റവും ഇഷ്ടപ്പെട്ട വിനോദ ടി വി ചാനലുമായ ഫ്ലവേഴ്സ് ചാനലിൽ നടന്നുവരുന്ന “ഇതു ഐറ്റം വേറെ”, സ്മാർട്ട് ഷോ”, ടോപ് സിംഗർ – 5 എന്നീ കുടുംബ ഷോകളിൽ പങ്കെടുക്കുവാൻ താല്പര്യമുള്ളവർക്കായി വിവിധ പ്രായപരിധിയിലുള്ള മത്സരാർത്ഥികളെ തിരഞ്ഞെടുക്കുവാനുള്ള രണ്ടാമത്തെ ഓഡിഷൻ ഏപ്രിൽ 12 ന് നോട്ടിംങ്ങ്ഹാമിൽ വച്ച് നടക്കുന്നു. ഇന്നലെ നോർവിച്ചിൽ വെച്ച് നടന്ന ആദ്യ ഓഡിഷനിൽ യു

click on malayalam character to switch languages