1 GBP = 110.31

വിൽഷെയർ മലയാളീ അസോസിയേഷന്റെ ക്രിസ്തുമസ് പുതുവത്സരാഘോഷം വർണാഭമായി.

വിൽഷെയർ മലയാളീ അസോസിയേഷന്റെ ക്രിസ്തുമസ് പുതുവത്സരാഘോഷം വർണാഭമായി.

രാജേഷ് നടേപ്പിള്ളി

വിൽഷെയർ മലയാളീ അസോസിയേഷന്റെ ഈ വർഷത്തെ ക്രിസ്തുമസ്സ്, 2024പുതുവത്സര ആഘോഷ പരിപാടികൾ വൈവിധ്യമാർന്ന കലാ, സാംസ്‌കാരിക പരിപാടികളോടെ ഡിസംബർ 30 നു വൈകുന്നേരം 5 മണി മുതൽ സൂപ്പർമാരായിൻ സ്പോർട്സ് ക്ലബ്ബിൽ വച്ച് അതി ഗംഭീരമായി നടത്തപ്പെട്ടു.

താരക നിരകൾ കാവല്നില്ക്കുന്ന പുൽക്കൂടും, ഓർമ്മച്ചെപ്പുകളിൽ
നിറയുന്ന മനോഹരമായ ക്രിസ്തുമസ് പുതുവത്സര അനുഭവങ്ങളൊരുക്കി വിൽഷെയർ മലയാളികൾക്ക് വേറിട്ട അനുഭവം പകരുന്നതായിരുന്നു ഈ വർഷത്തെ ആഘോഷപരിപാടികൾ.
ഹോളി ഫാമിലി പള്ളി, സ്വിൻഡൻ വികാരി ഫാദര്‍ നാം ഡി ഒബി മുഖ്യഅഥിതി ആയി പങ്കെടുത്തു ഉത്ഘാടനവും സന്ദേശവും നൽകി നിർവഹിച്ച യോഗത്തിൽ വിൽഷെയർ മലയാളീ അസോസിയേഷൻ പ്രസിഡന്റ് ശ്രീ പ്രിൻസ്‌മോൻ മാത്യു അധ്യക്ഷനായിരുന്നു. അസോസിയേഷൻ സെക്രട്ടറി ശ്രീ പ്രദീഷ് ഫിലിപ്പ് സ്വാഗതം ആശംസിച്ചു.

ക്രിസ്തുമസ് പുതുവത്സര ആഘോഷങ്ങൾക്ക് മുന്നോടിയായി അസോസിയേഷൻ സംഘടിപ്പിച്ച കരോൾ ഏറെ പ്രശംസ നേടിയിരുന്നു. അസോസിയേഷന്റെ വിവിധ ഏരിയകളിൽ, ഈസ്റ്റ് സ്വിൻഡൻ, നോർത്ത് സ്വിൻഡൻ, ടൗൺ സെന്റർ, വെസ്റ്റ് സ്വിൻഡൻ, ഡിവൈസിസ് എന്നീ ഏരിയ കളിൽ വിവിധ ദിവസങ്ങളിൽ സാന്റയും കരോൾ സംഘവും അസോസിയേഷനിലെ മലയാളി വീടുകളിൽ സന്ദർശനം നടത്തി കരോൾ അവിസ്മരണീയമാക്കി. കരോളും ക്രിബ് മത്സരവും ജനപങ്കാളിത്തം കൊണ്ട് മലയാളി സമൂഹത്തിന് വേറിട്ട അനുഭവമായിരുന്നു. വിജയികൾക്ക് സമ്മാനദാനവും നിർവഹിച്ചു.

അസോസിയേഷന്റെ
20വാര്ഷികത്തോടനുബന്ധിച്ചു പുറത്തിറക്കുന്ന സുവനീർ, “നിനവ് ” നെ ക്കുറിച്ചും അതിന്റെ കാര്യപരിപാടിയെക്കുറിച്ചും ചീഫ് എഡിറ്റർ ശ്രീ ജെയ്‌മോൻ ചാക്കോ സംസാരിക്കുകയുണ്ടായി. തുടർന്ന് സുവനീർ കമ്മിറ്റി അംഗങ്ങളെ വേദിയിൽ പരിചയപ്പെടുത്തി.

UUKMA റീജിയണൽ കലാമേളയിൽ ചാമ്പ്യൻ പട്ടവും, നാഷനൽ കലാമേളയിൽ വൻവിജയവും കൈവരിച വിജയികൾക്ക് പരിപാടിയിൽ വച്ച് സമ്മാനദാനവും ആദരിക്കലും നൽകുകയുണ്ടായി.

വിൽഷെയർ മലയാളീ അസോസിയേഷന്റെ ഏറ്റവും വലിയ കരുത്ത്‌ ഉറച്ച സൗഹൃദവും മാനുഷിക മൂല്യങ്ങളിൽ അടിയുറച്ച കൂട്ടായ്മയുമാണ് എന്ന് ഉത്‌ഘാടനം നിർവചിച്ചു കൊണ്ട് ഫാ ഒബി സംസാരിക്കുകയുണ്ടായി. അസോസിയേഷന്റെ അടുത്ത വർഷത്തേക്കുള്ള മെമ്പർഷിപ് ജനുവരി 1 മുതൽ ആരംഭിക്കുമെന്നും സുവനീർ പങ്കാളിത്തം എല്ലാവരും ഏറ്റെടുക്കണമെന്നും പുതുവർഷത്തിൽ ഒറ്റക്കെട്ടായി ഒന്നിച്ചു മുന്നേറാമെന്നും അതിനുള്ള എല്ലാവിധ പിന്തുണയും അഭ്യര്ഥിക്കുന്നതായും ക്രിസ്തുമസ് പുതുവർഷ ആശംസകൾ ഏവർക്കും നേർന്നുകൊണ്ട് പ്രസിഡണ്ട് ശ്രീ പ്രിൻസ്‌മോൻ മാത്യു അഭിപ്രായപ്പെട്ടു. ക്രിസ്തുവിന്റെ മൂല്യങ്ങളായ സ്നേഹം, സഹിഷ്ണുത, സാഹോദര്യം എന്നിവയിൽ നമുക്ക് അടിയുറച്ചു നിൽക്കാമെന്നും പുതുവർഷത്തിൽ പുതിയ പ്രതീക്ഷകളിലേക്ക് പ്രത്യാശയുടെ വാതിൽ തുറക്കാമെന്നും ക്രിസ്തുവിന്റെ വിനയം നമുക്കൊരുരുത്തർക്കും മാതൃകയാക്കാമെന്നും ക്രിസ്തുമസിന്റെയും പുതുവത്സരത്തിന്റെയും ആശംസകൾ നേർന്നുകൊണ്ട് സെക്രട്ടറി ശ്രീ പ്രദീഷ് ഫിലിപ്പ് ഏവർകും സ്വാഗതമാശംസിച്ചുകൊണ്ട് സംസാരിക്കുകയുണ്ടായി.

തുടർന്ന് കുട്ടികളും, മുതിര്‍ന്നവരും ഒരുപോലെ അണിനിരന്ന പരിപാടികള്‍ വൈവിധ്യം നിറഞ്ഞ ഹൃദയം കവരുന്ന കലാപരിപാടികള്‍ വേദിയില്‍ അരങ്ങേറി. wma യുടെ പ്രോഗ്രാം കോർഡിനേറ്റർസ് മെൽവിൻ, ഷൈൻ, അഞ്ജന, ജെസ്‌ലിൻ എന്നിവരുടെ നേതൃത്വത്തിൽ
ഏറെ വർണാഭമായ നേറ്റിവിറ്റി ഷോ, കരോള്‍ ആലാപനം, ഡാന്‍സ്, ഭരതനാട്യം, ഗ്രൂപ്പ് ഡാൻസ്, മ്യൂസിക്, മ്യൂസിക് മെഡ്‌ലി, സാന്താ ഡാൻസ് തുടങ്ങി ഒട്ടനവധി പ്രോഗ്രാംസ് വേദിയിൽ അരങ്ങേറി. WMA യുടെ എല്ലാ കമ്മറ്റിയ്ങ്ങഗളുടെയും മെമ്പേഴ്സിന്റെയും പൊതു ജനങ്ങളുടെയും നിസ്വാർത്ഥ സഹകരണമാണ് ക്രുസ്തുമസ് പുതുവർഷ ആഘോഷം ഏറെ മനോഹരമാക്കുവാൻ സഹായിച്ച ഘടകം. പരിപാടിയുടെ മുഖ്യ സ്പോണ്സർമാരായി ഇൻഫിനിറ്റി മോർട്ടഗേജ് ലിമിറ്റഡും എറിക് റോബിൻസൺ സോളിസിറ്റർസും പങ്കാളികളായി. ഇൻഫിനിറ്റി മോർട്ടഗേജ് നറുക്കെടുപ്പിലൂടെ ഗോൾഡ് കോയിൻ സമ്മാനമായി നൽകുകയുണ്ടായി. wma ഒരുക്കിയ റാഫിൾ ടിക്കറ്റ് വിജയികളെ, ട്രെഷറർ, ശ്രീ സജി മാത്യു പ്രഖ്യപിച്ചു. റാഫിൾ ടിക്കറ്റ് ഒന്നാം സമ്മാനം സ്പോൺസർ ചെയ്തത് എറിക് റോബിൻസൺ സോളിസിറ്റർസ് ആയിരുന്നു. ചടങ്ങിന്റെ സുന്ദര നിമിഷങ്ങൾ ഒപ്പിയെടുത്തത് ബെറ്റർ ഫ്രെയിംസ് യുകെ ആയിരുന്നു.
ശ്രീ അഗസ്റ്റിൻ ജോസഫ് നന്ദി രേഖപ്പെടുത്തി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more