1 GBP = 105.47
breaking news

ഹമാസ് ബന്ദികളുടെ വിവരങ്ങൾ കൈമാറായില്ല; ഗസ്സയിൽ താത്കാലിക വെടിനിർത്തൽ നാളെയെ സാധ്യമാകൂവെന്ന് ഇസ്രയേൽ

ഹമാസ് ബന്ദികളുടെ വിവരങ്ങൾ കൈമാറായില്ല; ഗസ്സയിൽ താത്കാലിക വെടിനിർത്തൽ നാളെയെ സാധ്യമാകൂവെന്ന് ഇസ്രയേൽ


ഗസ്സയിൽ താത്കാലിക വെടിനിർത്തൽ നാളെ മുതലേ സാധ്യമാകുകയുള്ളുവെന്ന് ഇസ്രയേൽ. കൈമാറ്റം ചെയ്യപ്പെടുന്ന ബന്ദികളുടെ വിവരങ്ങൾ ഹമാസ് കൈമാറാതിരുന്നതിനാലാണ് വെടിനിർത്തൽ വൈകിയതെന്നാണ് വിവരം. അതിനിടെ ഗസ്സയിൽ ഇസ്രയേൽ കനത്ത ആക്രമണം തുടരുകയാണ്. തെക്കൻ ലെബനണിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ ഒരു ലെബനീസ് പാർലമെന്റ് അംഗത്തിന്റെ മകനടക്കം അഞ്ച് ഹിസ്ബുള്ള അംഗങ്ങൾ കൊല്ലപ്പെട്ടു. വെടിനിർത്തൽ നീണ്ടുപോയതിൽ ബന്ദികളാക്കപ്പെട്ടവരുടെ കുടുംബങ്ങൾക്ക് കടുത്ത അതൃപ്തി.

ഹമാസ് ബന്ദികളാക്കിയ 50 പേരെയും, ഇസ്രയേൽ ജയിലിലുള്ള 150 പലസ്തീൻകാരെയും ഇന്നു രാവിലെ മുതൽ മോചിപ്പിക്കുമെന്നായിരുന്നു നേരത്തെ ഹമാസും ഇസ്രയേലും അറിയിച്ചിരുന്നത്. ഇന്നലെ ഇസ്രയേൽ മോചിപ്പിക്കാൻ തീരുമാനിച്ച 300-ഓളം പലസ്തീനിയൻ തടവുകാരുടെ പട്ടിക പുറത്തുവിട്ടിരുന്നുവെങ്കിലും മോചിപ്പിക്കപ്പെടുന്ന 50 ബന്ദികളുടെ പട്ടിക ഹമാസ് പുറത്തുവിടാതിരുന്നതാണ് വെടിനിർത്തൽ ഉടമ്പടി വൈകാനിടയാക്കിയതെന്നാണ് ‘ടൈംസ് ഓഫ് ഇസ്രയേൽ’ ഇസ്രയേൽ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റിപ്പോർട്ട് ചെയ്തത്. ഉടമ്പടിയിൽ മാറ്റമൊന്നുമില്ലെന്നും നാളെ രാവിലെ തന്നെ ഉടമ്പടി നടപ്പാക്കാനാകുമെന്നാണ് പ്രത്യാശിക്കുന്നതെന്നും അമേരിക്കൻ നാഷണൽ സെക്യൂരിറ്റി കൗൺസിൽ വക്താവ് എഡ്രിയൻ വാട്‌സൺ അറിയിച്ചു. വെടിനിർത്തൽ നീണ്ടുപോയതിൽ ബന്ദികളാക്കപ്പെട്ടവരുടെ കുടുംബങ്ങൾ കടുത്ത അതൃപ്തി രേഖപ്പെടുത്തി.

അതിനിടെ ഗസ്സയിൽ ഇസ്രയേൽ കനത്ത വ്യോമാക്രമണം തുടരുകയാണ്. പലസ്തീനിയൻ പ്രദേശങ്ങളിൽ കനത്ത ഷെല്ലാക്രമണമാണ് നടക്കുന്നത്. . ജബാലിയയിലേയും നുസ്രറത്തിലേയും അഭയാർത്ഥി ക്യാമ്പുകൾക്കു നേരെയുണ്ടായ ആക്രമണത്തിൽ നൂറിലധികം പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ടുകൾ. തെക്കൻ ലെബനണിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ ഒരു ലെബനീസ് പാർലമെന്റ് അംഗത്തിന്റെ മകനടക്കം അഞ്ച് ഹിസ്ബുള്ള അംഗങ്ങൾ കൊല്ലപ്പെട്ടു. അധിനിവിഷ്ഠ വെസ്റ്റ് ബാങ്കിലെ അറൗബ് അഭയാർത്ഥി ക്യാമ്പിൽ ഇസ്രയേൽ റെയ്ഡ് തുടരുകയാണ്. താൽക്കാലിക വെടിനിർത്തലിനുശേഷം യുദ്ധം തുടരുമെന്നും ഹമാസിന് മേൽ പൂർണവിജയമാണ് ലക്ഷ്യമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വ്യക്തമാക്കി. ഗസ്സയിൽ 237 ഇസ്രയേലികളും വിദേശപൗരന്മാരും പലസ്തീനിയൻ പോരാളികളുടെ പിടിയിലാണെന്ന് ഇസ്രയേൽ അവകാശപ്പെട്ടു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more