- യുകെയിലെ സ്കൂൾ വിദ്യാർത്ഥികളിൽ സ്ത്രീവിരുദ്ധതയും വംശീയതയും വർദ്ധിക്കുന്നെന്ന് അധ്യാപകരുടെ മുന്നറിയിപ്പ്
- സ്രാമ്പിക്കൽ പിതാവിന്റെ ഈസ്റ്റർ സന്ദേശം
- കാനഡയിലെ ഒന്റാരിയോയിൽ ഇന്ത്യൻ വിദ്യാർഥിനി വെടിയേറ്റു മരിച്ചു
- ആണവ പദ്ധതി സംബന്ധിച്ച് ഇറാൻ-യു.എസ് ചർച്ച നിർണായക ഘട്ടത്തിലാണെന്ന് അന്താരാഷ്ട്ര ആണവോർജ ഏജൻസി
- ഹാർലോ മലയാളി അസോസിയേഷൻ ഈസ്റ്റർ വിഷു ഈദ് ആഘോഷങ്ങളുടെ ഭാഗമായി തറവാട് മ്യൂസിക് ബാൻഡിന്റെ ലൈവ് ഷോ
- യുക്മ നഴ്സസ് ഫോറം സൗത്ത് വെസ്റ്റ് റീജിയൺ ഇൻ്റർനാഷണൽ നേഴ്സസ് ഡേ സംഘടിപ്പിക്കുന്നു
- ട്രാൻസ് സ്ത്രീകളെ 'സ്ത്രീ' എന്ന നിർവചനത്തിൽ നിന്നൊഴിവാക്കി യു.കെ സുപ്രീം കോടതിയുടെ നിർണായക വിധി
യുക്മ ദേശീയ കലാമേളയ്ക്ക് ഉജ്ജ്വല പരിസമാപ്തി….. സമ്മാനദാനം നവംബർ 25 ന്…… തോമസ് ചാഴികാടൻ എം.പി മുഖ്യാതിഥി
- Nov 10, 2023

അലക്സ് വർഗ്ഗീസ്
(നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ)
പതിനാലാമത് യുക്മ ദേശീയകലാമേളയ്ക്ക് ഉജ്ജ്വല പരിസമാപ്തി. കലാമേളയ്ക്ക് വേദിയൊരുക്കിയ ഗ്ലോസ്റ്ററിലെ ക്ലീവ് സ്കൂളിലെ ഇന്നസെൻറ് നഗറിലേക്ക് ഒഴുകിയെത്തിയ ആയിരങ്ങളെ സാക്ഷിയാക്കി വേദികളിൽ നിറഞ്ഞാടിയത് കലാപ്രതിഭകളുടെ മാസ്മരിക പ്രകടനങ്ങളാണ്. മുൻ വർഷങ്ങളിൽ നിന്നും വിത്യസ്തമായി മത്സരാർത്ഥികളുടെ ബാഹുല്യം നിമിത്തം നിശ്ചിത സമയത്ത് മത്സരങ്ങൾ പൂർത്തിയാക്കി സമ്മാനദാനം നിർവഹിക്കുവാൻ സാധിക്കാതെ വരികയായിരുന്നു.
ഇന്നലെ അടിയന്തിരമായി ചേർന്ന യുക്മ ദേശീയ സമിതി യോഗം നവംബർ 25 ശനിയാഴ്ച പതിനാലാമത് യുക്മ ദേശീയ കലാമേളയുടെ സമ്മാനദാനം പൂർത്തിയാക്കുവാൻ തീരുമാനിച്ചു. ഇതിൻ പ്രകാരം മിഡ്ലാൻഡ്സ് റീജിയണിലെ എല്ലാവർക്കും എത്തിച്ചേരാൻ സൗകര്യപ്രദമായ ഒരു സ്ഥലത്ത് വച്ച് നടക്കുന്ന ചടങ്ങിൽ വച്ച് സമ്മാനദാനം നടത്തുന്നതാണ്. പ്രസ്തുത ചടങ്ങിൽ ബഹുമാനപ്പെട്ട കോട്ടയം എം.പി ശ്രീ. തോമസ് ചാഴികാടൻ മുഖ്യാതിഥിയായി പങ്കെടുക്കും. മറ്റ് വിശിഷ്ട വ്യക്തികളും യുക്മ ദേശീയ ഭാരവാഹികളും ചടങ്ങിൽ പങ്കെടുക്കും. ഉച്ചകഴിഞ്ഞ് 2PM ന് പരിപാടികൾ ആരംഭിക്കും. പ്രത്യേകം തിരഞ്ഞെടുക്കുന്ന കലാപരിപാടികളും ചടങ്ങിൽ അവതരിപ്പിക്കും. വേദി എവിടെയാണെന്നത് പിന്നീട് അറിയിക്കുന്നതാണ്. അന്നേ ദിവസം എല്ലാ വിജയികൾക്കും സമ്മാനം വിതരണം ചെയ്യുന്നതാണ്. മുൻപ് സമ്മാനം ഏറ്റുവാങ്ങിയവർക്ക് ആവശ്യമെങ്കിൽ പ്രസ്തുത വേദിയിൽ നിന്നും സമ്മാനം ഏറ്റുവാങ്ങുന്നതിനുള്ള അവസരം ഉണ്ടായിരിക്കുന്നതാണ്.
പതിനാലാമത് യുക്മ ദേശീയ കലാമേളയുടെ മത്സര ഫലങ്ങളുടെ പൂർണ്ണ രൂപം പ്രസിദ്ധീകരിക്കുന്നു. നവംബർ നാല് ശനിയാഴ്ച്ച ചെൽറ്റൻഹാം ക്ളീവ് സ്കൂളിലെ ഇന്നസെന്റ് നഗറിൽ നടന്ന യുക്മ ദേശീയ കലാമേളയിൽ മത്സരാർത്ഥികളുടെയും കാണികളുടെയും ബാഹുല്യം മൂലം നീണ്ട് പോയ കലാമേള മത്സരയിനങ്ങൾ പുലർച്ചെ 3 മണിയോട് കൂടിയാണ് അവസാനിച്ചത്. സമയപരിമിതി മൂലം സമ്മാനദാനം പൂർത്തീകരിക്കുവാൻ കഴിഞ്ഞിരുന്നില്ല. യുക്മ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ ദേശീയ ഭാരവാഹികൾ ഫലപ്രഖ്യാപനം നടത്തിയിരുന്നു.

178 പോയന്റ് നേടി മിഡ്ലാൻഡ്സ് റീജിയൺ കിരീടം നിലനിർത്തി. 148 പോയിന്റുമായി യോർക്ഷയർ ആൻഡ് ഹംബർ റീജിയൻ റണ്ണർ അപ്പും 88 പോയിന്റുമായി സൗത്ത് വെസ്റ്റ് റീജിയൺ സെക്കന്റ് റണ്ണർ അപ്പുമായി.ചാമ്പ്യൻ അസ്സോസ്സിയേഷൻ 85 പോയന്റ് നേടിക്കൊണ്ട് ബിർമിങ്ഹാം സിറ്റി മലയാളി കമ്യൂണിറ്റിയും (ബി സി എം സി) 72 പോയിന്റുമായി ഷെഫീൽഡ് കേരള കൾച്ചറൽ അസോസിയേഷൻ റണ്ണറപ്പും 71 പോയിന്റുമായി ഈസ്റ്റ് യോർക്ഷയർ കൾച്ചറൽ ഓർഗനൈസേഷൻ സെക്കന്റ് റണ്ണർ അപ്പുമായി.
ലൂട്ടൻ കേരളൈറ്റ്സ് അസ്സോസിയേഷന്റെ(LUKA) ടോണി അലോഷ്യസ് കലാപ്രതിഭയായപ്പോൾ വാർവ്വിക് ആൻഡ് ലീവിങ്ങ്ടൺ അസോസിയേഷന്റെ അമയ കൃഷ്ണ നിധീഷ് കലാതിലകം പട്ടവുംനേടി. നാട്യമയൂരം ഈസ്റ്റ് യോർക്ഷയർ കൾച്ചറൽ ഓർഗനൈസേഷന്റെ ഇവാ കുര്യാക്കോസ് നേടിയപ്പോൾ ബിർമിങ്ഹാം സിറ്റി മലയാളി കമ്മ്യുണിറ്റിയിലെ സൈറാ മരിയാ ജിജോ ഭാഷാകേസരി പട്ടത്തിനു അർഹയായി.
കിഡ്സ് വിഭാഗത്തിൽ അമയ കൃഷ്ണ നിധീഷും സബ്ജൂനിയർ വിഭാഗത്തിൽ ബിസിഎംസി യുടെ കൃഷ്ണരാഗ് പ്രവീൺ ശേഖറും, ജൂനിയർ വിഭാഗത്തിൽ EYCO യുടെ ഇവ മരിയാ കുര്യാക്കോസും, സീനിയർ വിഭാഗത്തിൽ ടോണി അലോഷ്യസും ഗ്രൂപ്പ് ചാമ്പ്യന്മാരായി.
യുക്മ ദേശീയ കലാമേള സമ്മാനദാന ചടങ്ങിലേക്ക് വിജയികളേയും, ഏവരേയും സ്വാഗതം ചെയ്യുന്നതായി യുക്മ പ്രസിഡൻ്റ് ഡോ. ബിജു പെരിങ്ങത്തറ, ജനൽ സെക്രട്ടറി കുര്യൻ ജോർജ്, കലാമേള കോർഡിനേറ്റർ ജയകുമാർ നായർ തുടങ്ങിയവർ അറിയിച്ചു.
മത്സരഫലങ്ങളുടെ പൂർണ്ണ രൂപം ചുവടെ ചേർക്കുന്നു:-










Latest News:
യുകെയിലെ സ്കൂൾ വിദ്യാർത്ഥികളിൽ സ്ത്രീവിരുദ്ധതയും വംശീയതയും വർദ്ധിക്കുന്നെന്ന് അധ്യാപകരുടെ മുന്നറിയി...
ലണ്ടൻ: യുകെയിലെ സ്കൂളുകളിൽ സ്ത്രീവിരുദ്ധതയും വംശീയതയും വർദ്ധിച്ചുവരുന്നതായി അധ്യാപകർ മുന്നറിയിപ്പ് ...UK NEWSസ്രാമ്പിക്കൽ പിതാവിന്റെ ഈസ്റ്റർ സന്ദേശം
“ഓരോ മനുഷ്യനെയും ദുഷ്ടതയിൽനിന്നു പിന്തിരിപ്പിച്ച് അനുഗ്രഹിക്കുകയാണ് ഉത്ഥിതന്റെ ദൗത്യം” പരിശുദ്ധ ...Spiritualകാനഡയിലെ ഒന്റാരിയോയിൽ ഇന്ത്യൻ വിദ്യാർഥിനി വെടിയേറ്റു മരിച്ചു
ഒട്ടാവ: ഹാമിൽട്ടണിലെ ഒൻറാരിയോ ടൗണിലുണ്ടായ ഗ്യാങ് ലാൻഡ് മോഡൽ വെടിവെയ്പിൽ ഇന്ത്യൻ വിദ്യാർഥിനി കൊല്ലപ്...Worldആണവ പദ്ധതി സംബന്ധിച്ച് ഇറാൻ-യു.എസ് ചർച്ച നിർണായക ഘട്ടത്തിലാണെന്ന് അന്താരാഷ...
തെഹ്റാൻ: ആണവ പദ്ധതി സംബന്ധിച്ച് ഇറാൻ-യു.എസ് ചർച്ച നിർണായക ഘട്ടത്തിലാണെന്ന്...Worldഹാർലോ മലയാളി അസോസിയേഷൻ ഈസ്റ്റർ വിഷു ഈദ് ആഘോഷങ്ങളുടെ ഭാഗമായി തറവാട് മ്യൂസിക് ബാൻഡിന്റെ ലൈവ് ഷോ
യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയണിലെ പ്രമുഖ അസോസിയേഷനുകളിൽ ഒന്നായ ഹാർലോ മലയാളി അസോസിയേഷൻ നിങ്ങളുടെ മനസ്സ...Associationsയുക്മ നഴ്സസ് ഫോറം സൗത്ത് വെസ്റ്റ് റീജിയൺ ഇൻ്റർനാഷണൽ നേഴ്സസ് ഡേ സംഘടിപ്പിക്കുന്നു
സുജു ജോസഫ്, പിആർഒ എക്സിറ്റർ: യുക്മ സൗത്ത് വെസ്റ്റ് റീജിയണിലുള്ള നേഴ്സുമാർക്ക് വേണ്ടി യുക്മ നേഴ്...uukma regionട്രാൻസ് സ്ത്രീകളെ 'സ്ത്രീ' എന്ന നിർവചനത്തിൽ നിന്നൊഴിവാക്കി യു.കെ സുപ്രീം കോടതിയുടെ നിർണായക വിധി
ലണ്ടൻ: സ്ത്രീ എന്ന വിശേഷണത്തിൽ നിന്ന് ട്രാൻസ്ജൻഡർ സ്ത്രീകളെ ഒഴിവാക്കി യു.കെ സുപ്രീംകോടതിയുടെ നിർണായ...UK NEWSയുകെയില്‍ മലയാളത്തിന്റെ താരാഘോഷത്തിന് ഇനി ദിവസങ്ങള്‍ മാത്രം ; ' നിറം 25' ടിക്കറ്റ് വിതരണ ഉത്ഘാടന ചടങ...
യുകെ വേദികളെ ആഘോഷത്തിന്റെ ആവേശത്തില്‍ ആറടിക്കാന്‍ മലയാള സിനിമയിലെയും, കലാമേഖലയിലെയും വമ്പന്‍ താരനി...Associations
Post Your Comments Here ( Click here for malayalam )
Latest Updates
- ഹാർലോ മലയാളി അസോസിയേഷൻ ഈസ്റ്റർ വിഷു ഈദ് ആഘോഷങ്ങളുടെ ഭാഗമായി തറവാട് മ്യൂസിക് ബാൻഡിന്റെ ലൈവ് ഷോ യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയണിലെ പ്രമുഖ അസോസിയേഷനുകളിൽ ഒന്നായ ഹാർലോ മലയാളി അസോസിയേഷൻ നിങ്ങളുടെ മനസ്സിന്റെ പിരിമുറക്കുകൾ കുറയ്ക്കാൻ ഒരു ഗംഭീര സംഗീത രാത്രിയുമായി എത്തുന്നു… ഈസ്റ്റർ വിഷു ഈദ് ആഘോഷങ്ങളുടെ ഭാഗമായി ഏപ്രിൽ 26 ശനിയാഴ്ച തറവാട് മ്യൂസിക് ബാൻഡിന്റെ ലൈവ് ഷോയാണ് സംഘടിപ്പിച്ചിരിക്കുന്നത്. ഹാർലോ ലേഡി ഫാത്തിമ ഹാളിൽ ഏപ്രിൽ 26 ശനിയാഴ്ച്ച വൈകുന്നേരം ആറു മണിക്കാണ് ലൈവ് മ്യൂസിക് ഷോ അരങ്ങേറുക. പ്രഗൽഭ കലാകാരന്മാർ അണിനിരക്കുന്ന പരിപാടിയിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി കമ്മിറ്റി
- യുകെയില്‍ മലയാളത്തിന്റെ താരാഘോഷത്തിന് ഇനി ദിവസങ്ങള്‍ മാത്രം ; ‘ നിറം 25’ ടിക്കറ്റ് വിതരണ ഉത്ഘാടന ചടങ്ങ് ഗംഭീരമായി ; വന്‍ താര നിരയുമായി നിറം 25 ജൂലൈയില്‍ യുകെ വേദികളിലേക്ക്
- സമന്വയം -2025 ശനിയാഴ്ച ഏപ്രിൽ 26 ന് അരുൺ ജോർജ്( യുക്മ മിഡ്ലാൻഡ്സ് മീഡിയ കോർഡിനേറ്റർ) ഹെറിഫോഡ്: ഹെറിഫോഡ് മലയാളി അസോസിയേഷൻ (ഹേമ )യുടെ ഈസ്റ്റർ -വിഷു -ഈദ് സംഗമം ‘സമന്വയം -2025 ’വിപുലമായ പരിപാടികളോടെ ഏപ്രിൽ 26 ശനിയാഴ്ച വൈകുന്നേരം 4 മണിമുതൽ Lyde Court Wedding Venue- വിൽ വച്ച് നടത്തപെടുന്നു . ജാതി മത ഭേദമില്ലാതെ ഹേമ കുടുംബാങ്ങങ്ങൾ തങ്ങളുടെ സന്തോഷം പങ്കിടുവാൻ ഒത്തു കൂടുന്ന ഈ സ്നേഹ സംഗമരാവിൽ വിവിധ കലാപരിപാടികൾ, സ്നേഹ വിരുന്ന്, പൊതു സമ്മേളനം തുടങ്ങിയവ നടക്കും
- സംസ്ഥാനത്ത് ചൂട് കൂടും; 8 ജില്ലകളിൽ മുന്നറിയിപ്പ് സംസ്ഥാനത്ത് ചൂട് ഇനിയും ഉയരാൻ സാധ്യത. കൊല്ലം, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഇന്നും നാളെയും പാലക്കാട് ജില്ലയിൽ ഉയർന്ന താപനില 37°C വരെ ഉയരും. കൊല്ലം, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഉയർന്ന താപനില 36°C വരെയാണ് ഉണ്ടാകുക. ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി. ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി
- ആഗോള തലത്തില്‍ 3.54 കോടി; ലോകത്തിലെ ഏറ്റവും വലിയ പ്രവാസി സമൂഹമായി ഇന്ത്യക്കാർ ദുബായ്: ലോകത്തിലെ ഏറ്റവും വലിയ പ്രവാസി സമൂഹം ഇന്ത്യക്കാർ. ആഗോള തലത്തില്‍ മൂന്ന് കോടി 54 ലക്ഷം ഇന്ത്യന്‍ പ്രവാസികളാണുള്ളതെന്ന് വിദേശകാര്യ സഹമന്ത്രി പാബിത്ര മാര്‍ഗരിറ്റ പറഞ്ഞു. ലോക്സഭയിലാണ് ഇക്കാര്യം അറിയിച്ചത്. മൊത്തം 3 കോടി 54 ലക്ഷം പ്രവാസി ഇന്ത്യക്കാരില്‍ 1 കോടി 59 ലക്ഷം പേരാണ് ഇന്ത്യന്‍ പാസ്പോര്‍ട്ടോടെ നോണ്‍ റെസിഡന്റ് ഇന്ത്യക്കാരായി വിദേശത്തുള്ളത്. നോണ്‍ റെസിഡന്റ് ഇന്ത്യക്കാരില്‍ ഭൂരിഭാഗം പേരും ഗള്‍ഫ് രാജ്യങ്ങളിലാണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. വിദേശത്ത് ജോലി ചെയ്യുന്നവരോ വിദേശത്ത് ബിസിനസ്സ്

യുക്മ അംഗത്വ മാസാചരണം 2025 ഏപ്രിൽ 15 മുതൽ മെയ് 15 വരെ. യുക്മ അംഗത്വം ആഗ്രഹിക്കുന്ന അസ്സോസ്സിയേഷനുകൾക്ക് അപേക്ഷിക്കുവാൻ അവസരം…. /
യുക്മ അംഗത്വ മാസാചരണം 2025 ഏപ്രിൽ 15 മുതൽ മെയ് 15 വരെ. യുക്മ അംഗത്വം ആഗ്രഹിക്കുന്ന അസ്സോസ്സിയേഷനുകൾക്ക് അപേക്ഷിക്കുവാൻ അവസരം….
കുര്യൻ ജോർജ്ജ് (നാഷണൽ പി ആർ ഒ & മീഡിയ കോർഡിനേറ്റർ) ആഗോള പ്രവാസി മലയാളികൾക്കിടയിലെ ഏറ്റവും വലിയ ദേശീയ സംഘടനയായ യുക്മ (യൂണിയൻ ഓഫ് യു കെ മലയാളി അസ്സോസ്സിയേഷൻ) പുതിയ അംഗത്വത്തിനുള്ള അപേക്ഷകൾ സ്വീകരിക്കുന്നതിന് തീരുമാനിച്ചതായി യുക്മ ദേശീയ ജനറൽ സെക്രട്ടറി ജയകുമാർ നായർ അറിയിച്ചു. 2025 ഏപ്രിൽ 15 മുതൽ മെയ് 15 വരെയുള്ള ഒരു മാസമാണ് പുതിയ അപേക്ഷകൾ സ്വീകരിക്കുന്നതിനുള്ള കാലപരിധിയായി നിശ്ചയിച്ചിരിക്കുന്നത്. ഏപ്രിൽ 5 ശനിയാഴ്ച വാൽസാളിൽ വെച്ച് ചേർന്ന

എല്ലാ മലയാളികൾക്കും വിഷു ആശംസകൾ; യുക്മ ദേശീയ കമ്മിറ്റി /
എല്ലാ മലയാളികൾക്കും വിഷു ആശംസകൾ; യുക്മ ദേശീയ കമ്മിറ്റി
മറ്റൊരു വിഷുക്കാലം കൂടി വരവായിരിക്കുകയാണ്. മേട മാസത്തിലാണ് വിഷു ആഘോഷിക്കാറുള്ളത്. മലയാള മാസമായ മേടത്തിലെ ആദ്യ ദിവസമാണ് ഇത്. ഓരോ വിഷുവും ഒരു ഓർമ്മപ്പെടുത്തലാണ്. ‘കാലമിനിയും ഉരുളും, വിഷു വരും, വർഷം വരും, തിരുവോണം വരും, പിന്നെ ഓരോ തളിരിലും പൂ വരും കായ് വരും’ എന്ന എൻഎൻ കക്കാടിന്റെ സഫലമീ യാത്ര എന്ന പ്രശസ്തമായ കവിതയാണ് ഈ സമയം പലരുടെയും മനസിലേക്ക് ഓടിയെത്തുക. യുക്മയുടെ പ്രവർത്തന വർഷം തന്നെ ആരംഭിക്കുന്നത് ഓരോ വിഷുക്കാലത്തിലാണ്… ഇത്തവണയും വിഷുക്കാലത്തിൽ

യുക്മ നിയമോപദേഷ്ടാവും കേംബ്രിഡ്ജ് മേയറുമായ ബൈജു തിട്ടാലയ്ക്ക് ഇറ്റലിയുടെ ആദരം, ഓണററി പൗരത്വം നൽകി ആദരിച്ചു /
യുക്മ നിയമോപദേഷ്ടാവും കേംബ്രിഡ്ജ് മേയറുമായ ബൈജു തിട്ടാലയ്ക്ക് ഇറ്റലിയുടെ ആദരം, ഓണററി പൗരത്വം നൽകി ആദരിച്ചു
ലണ്ടൻ: കേംബ്രിജ് മേയറും യുക്മ നിയമോപദേഷ്ടാവുമായ ഇംഗ്ലണ്ടിലെ ക്രിമിനൽ ഡിഫൻസ് സോളിസിറ്ററുമായ ബൈജു തിട്ടാലയ്ക്ക് ഇറ്റലി ഓണററി പൗരത്വം നൽകി ആദരിച്ചു. കാസ്റെറല്ലൂസിയോ മുനിസിപ്പാലിറ്റി സംഘടിപ്പിച്ച ചടങ്ങിൽ, മുനിസിപ്പൽ സെക്രട്ടറി ഡോ. മരിയ മിഖയേല മേയർ ബൈജുവിനെ സദസിന് പരിചയപ്പെടുത്തി. ഇറ്റാലിയൻ പൗരത്വം മേയർ സർ പാസ്ക്വേൽ മാർഷെസ് ബൈജുവിന് കൈമാറി. കാസ്റെറല്ലൂസിയോ വാൽമാഗിയോറിന്റെ ഡപ്യൂട്ടി മേയർ മിഷേൽ ജിയാനെറ്റ, കേംബ്രിജ് കൗൺസിലറും മുൻ മേയറുമായ റോബർട്ട് ഡ്രൈഡൻ ജെ.പി., എംആർടിഎ, പിയറോ ഡി ആഞ്ചെലിക്കോ, ഗ്യൂസെപ്പെ,

“ലണ്ടൻ ഡ്രീംസ്” യുക്മ – ഫ്ലവേഴ്സ് ചാനൽ ഓഡിഷന് നോർവിച്ചിൽ തുടക്കമായി; ഏപ്രിൽ 12ന് നോട്ടിംങ്ങ്ഹാമിൽ – രജിസ്റ്റർ ചെയ്യുവാൻ അവസരം. /
“ലണ്ടൻ ഡ്രീംസ്” യുക്മ – ഫ്ലവേഴ്സ് ചാനൽ ഓഡിഷന് നോർവിച്ചിൽ തുടക്കമായി; ഏപ്രിൽ 12ന് നോട്ടിംങ്ങ്ഹാമിൽ – രജിസ്റ്റർ ചെയ്യുവാൻ അവസരം.
കുര്യൻ ജോർജ്ജ് (നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ) കേരളത്തിലെ ഏറ്റവും പ്രമുഖമായതും മലയാളി കുടുംബ പ്രേക്ഷകരുടെ ഏറ്റവും ഇഷ്ടപ്പെട്ട വിനോദ ടി വി ചാനലുമായ ഫ്ലവേഴ്സ് ചാനലിൽ നടന്നുവരുന്ന “ഇതു ഐറ്റം വേറെ”, സ്മാർട്ട് ഷോ”, ടോപ് സിംഗർ – 5 എന്നീ കുടുംബ ഷോകളിൽ പങ്കെടുക്കുവാൻ താല്പര്യമുള്ളവർക്കായി വിവിധ പ്രായപരിധിയിലുള്ള മത്സരാർത്ഥികളെ തിരഞ്ഞെടുക്കുവാനുള്ള രണ്ടാമത്തെ ഓഡിഷൻ ഏപ്രിൽ 12 ന് നോട്ടിംങ്ങ്ഹാമിൽ വച്ച് നടക്കുന്നു. ഇന്നലെ നോർവിച്ചിൽ വെച്ച് നടന്ന ആദ്യ ഓഡിഷനിൽ യു

സാസ്സി ബോണ്ട് ഇവന്റിൽ മിന്നിത്തിളങ്ങി യുകെ മലയാളികൾ /
സാസ്സി ബോണ്ട് ഇവന്റിൽ മിന്നിത്തിളങ്ങി യുകെ മലയാളികൾ
കൊവെൻട്രി: മാണിക്കത്ത് ഇവന്റ്സ് സംഘടിപ്പിച്ച സാസി ബോണ്ട് 2025, സൗന്ദര്യം, ആത്മവിശ്വാസം, ശാക്തീകരണം എന്നിവയെ ആവേശകരമായ മത്സരങ്ങളിലൂടെ ആഘോഷിച്ചുകൊണ്ട് പ്രേക്ഷകരെ അമ്പരപ്പിച്ചു. ഈ വർഷത്തെ പരിപാടി പ്രത്യേകിച്ചും അവിസ്മരണീയമായിരുന്നു, ഹൃദയസ്പർശിയായ മദർ-ചൈൽഡ് ഡ്യുവോ മത്സരം, പ്രചോദനാത്മകമായ മിസ് ടീൻ മത്സരം, സൂപ്പർമോം അവാർഡുകൾ എന്നിവയായിരുന്നു പ്രധാന ആകർഷണം. തെരേസ ലണ്ടൻ, ലോറ കളക്ഷൻസ് തുടങ്ങിയ പ്രശസ്ത ബ്രാൻഡുകൾക്കായി റാമ്പ് വാക്ക് നടത്തുന്ന അന്താരാഷ്ട്ര മോഡലുകൾ കൂടുതൽ ആകർഷണീയത നൽകി. ഫാഷൻ ഷോ അതിന്റെ സർഗ്ഗാത്മകതയ്ക്കും പുതുമയ്ക്കും പ്രേക്ഷക

click on malayalam character to switch languages