1 GBP = 107.38

‘വിവാഹം കച്ചവടമാകുന്ന പ്രവണത വ്യാപിക്കുന്നു’: വനിതാ കമ്മീഷൻ

‘വിവാഹം കച്ചവടമാകുന്ന പ്രവണത വ്യാപിക്കുന്നു’: വനിതാ കമ്മീഷൻ

വിവാഹം കച്ചവട മനസ്ഥിതിയോടെ നടത്തുന്ന പ്രവണത സമൂഹത്തിൽ വ്യാപകമാകുന്നതായി വനിത കമ്മിഷൻ അധ്യക്ഷ അഡ്വ പി സതീദേവി. പ്രശ്ന പരിഹാരത്തിന് തദ്ദേശസ്ഥാപന തലത്തിലെ ജാഗ്രതാ സമിതികളുടെ പ്രവർത്തനം ശക്തമാക്കണം. സമിതികൾക്ക് നിയമപരമായ അംഗീകാരം നൽകണമെന്ന് സർക്കാരിന് ശിപാർശ നൽകിയിട്ടുണ്ടെന്നും വനിതാ കമ്മീഷൻ അധ്യക്ഷ പറഞ്ഞു.

കൊല്ലം കാപ്പാക്കട ജവഹർ ബാലഭവനിൽ നടന്ന ജില്ലാതല സിറ്റിംഗിൽ പരാതികൾ തീർപ്പാക്കിയ ശേഷം സംസാരിക്കുകയായിരുന്നു വനിത കമ്മിഷൻ അധ്യക്ഷ. സിറ്റിംഗിൽ 75 കേസുകളാണ് പരിഗണിച്ചത്. ഇതിൽ ഒമ്പത് കേസുകൾ പരിഹരിച്ചു. രണ്ടെണ്ണം റിപ്പോർട്ടിനും രണ്ടെണ്ണം കൗൺസിലിങ്ങിനും അയച്ചു. 62 എണ്ണം അടുത്ത അദാലത്തിലേക്ക് മാറ്റി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more