1 GBP = 107.73
breaking news

സർക്കാർ ഓഫീസിൽ ഹെൽമറ്റിട്ട് ജോലി ചെയ്ത് ജീവനക്കാർ; കാരണമിതാണ്

സർക്കാർ ഓഫീസിൽ ഹെൽമറ്റിട്ട് ജോലി ചെയ്ത് ജീവനക്കാർ; കാരണമിതാണ്

തെലങ്കാനയിലെ സർക്കാർ ഓഫീസിൽ ഹെൽമറ്റിട്ട് ജോലി ചെയ്ത് ജീവനക്കാർ. ഹെൽമറ്റും ഇട്ടുകൊണ്ടാണ് അവർ ജോലി ചെയ്യുന്നത്. പിഴയെപ്പേടിച്ചല്ല, കെട്ടിടം പൊളിഞ്ഞ് തലയിൽ വീഴാതിരിക്കാനാണ് ജീവനക്കാർ ഹെൽമറ്റും ധരിച്ച് ജോലി ചെയ്യുന്നത്.അടുത്തിടെ ഒരു ജീവനക്കാരന്റെ ദേഹത്തേക്ക് കെട്ടിടാവശിഷ്ടം വീണിരുന്നു. പരുക്കേൽക്കാതെ കഷ്ടിച്ചാണ് ഇയാൾ രക്ഷപ്പെട്ടത്.

കാലപ്പഴക്കം ചെന്ന കെട്ടിടത്തിലാണ് ഓഫീസ് പ്രവർത്തിക്കുന്നത്. കോൺക്രീറ്റ് കഷ്ണങ്ങളും കമ്പികളും തലയിൽ വീഴാതിരിക്കാനാണ് ഹെൽമറ്റ് ധരിച്ച് ജോലി ചെയ്യേണ്ടി വരുന്നതെന്ന് ജീവനക്കാർ പറയുന്നു. ഏകദേശം 100 വർഷത്തിലധികം പഴക്കമുള്ള കെട്ടിടത്തിന്റെ പല ഭാഗങ്ങളും അടർന്നുവീണുകൊണ്ടിരിക്കുകയാണ്. അടുത്തിടെ പെയ്ത ശക്തമായ മഴയും പ്രളയവുമെല്ലാം കെട്ടിടത്തിന്റെ അവസ്ഥ കൂടുതൽ മോശമാക്കി.

മഴക്കാലം തുടങ്ങിയത് മുതൽ ഹെൽമറ്റ് ധരിച്ചാണ് ഞങ്ങൾ ഓഫീസിലെ ജോലികൾ ചെയ്യുന്നത്. പലതവണ ഉന്നത അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും ഒന്നും നടന്നില്ല. ഇത്രയും ഗുരുതരമായ പ്രശ്‌നം എത്രയും വേഗം പരിഹരിക്കണമെന്ന് മേലധികാരികളോട് അഭ്യർത്ഥിക്കുന്നു. എപ്പോഴാണ് മേൽക്കൂരയുടെ ഒരു ഭാഗം ഞങ്ങളുടെ മേൽ പതിക്കുന്നതെന്ന് അറിയാതെ പേടിച്ച് ജീവൻ കൈയിൽ പിടിച്ചാണ് ഇവിടെ ജോലി ചെയ്യുന്നത്.- ജീവനക്കാരിലൊരാൾ പറഞ്ഞു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more