- വിസ്മയ കേസ് ശിക്ഷാവിധി റദ്ദാക്കണം; പ്രതിയുടെ ഹർജിയിൽ നോട്ടീസ് നൽകി സുപ്രീംകോടതി
- ശ്രീനാഥ് ഭാസിക്ക് കഞ്ചാവ് കൈമാറി, ഷൈൻ ടോം ചാക്കോ കസ്റ്റമർ; ആലപ്പുഴയിൽ ഹൈബ്രിഡ് കഞ്ചാവുമായി പിടികൂടിയ യുവതിയുടെ മൊഴി
- ‘ആശമാർക്ക് കേന്ദ്രം നൽകുന്ന ആനുകൂല്യത്തിന്റെ ക്രെഡിറ്റ് അടിച്ചുമാറ്റാൻ ശ്രമം’; വീണാ ജോർജിനെതിരെ ശോഭാ സുരേന്ദ്രൻ
- ആശമാരെ ചർച്ചയ്ക്ക് വിളിച്ച് സർക്കാർ
- വഖഫ് ബിൽ പാർലമെന്റിൽ; പ്രതിപക്ഷത്തിന്റെ തടസവാദം തള്ളി; ബിൽ അവതരണം ആരംഭിച്ചു
- എമ്പുരാനില്‍ 24 വെട്ട്; വില്ലന്റെ പേര് മാറ്റി, നന്ദി കാർഡിൽ നിന്ന് സുരേഷ് ഗോപിയെ ഒഴിവാക്കി
- യുക്മ വെയില്‍സ് റീജിയന് നവനേതൃത്വം.....ബെന്നി അഗസ്റ്റിന് ദേശീയസമിതിയിലേക്ക്.... ജോഷി തോമസ് പ്രസിഡന്റ്....ഷെയ്ലി തോമസ് ജനറല്‍ സെക്രട്ടറി
കാലത്തിന്റെ എഴുത്തകങ്ങള്‍ 3 – (ഡോ. മുഞ്ഞിനാട് പത്മകുമാര്‍)
- Jul 07, 2023

എഴുത്തിന്റെ സാംസ്കാരിക സാക്ഷ്യങ്ങള്‍
സാമൂഹ്യപരമായ മാനവിക സാംസ്കാരികബോധ്യം അതിന്റെ ഉദാത്തതയില്‍ ദര്‍ശിക്കാന്‍ കഴിയുന്നിടത്താണ് എഴുത്തുകാരന്റെ എക്കാലത്തെയും മികച്ച സാംസ്കാരിക സദസ്സ് രൂപം കൊള്ളുന്നതെന്ന് ഡി.എച്ച്. ലോറന്‍സ് അഭിപ്രായപ്പെട്ടിട്ടുണ്ട്. ലോറന്‍സിന്റെ അഭിപ്രായത്തെ ശരിവച്ചും നിരാകരിച്ചും മുന്നേറുന്ന എഴുത്തു മാതൃകകള്‍ ഇന്ന് പാശ്ചാത്യ സാഹിത്യത്തിലും ലാറ്റിനമേരിക്കാന്‍ സാഹിത്യത്തിലും കാണാം. എന്നാല്‍ ലോറന്‍സിന്റെ അഭിപ്രായത്തെ തിരസ്ക്കരിച്ചുകൊണ്ട് തന്നെ, തന്റെ അഭിപ്രായത്തെ പുനര്‍ജ്ജീവിപ്പിക്കാനുള്ള ധൈര്യപ്പെടലാണ് ഓസ്ട്രിയന്‍ ജീവചരിത്രകാരനും കവിയും നോവലിസ്റ്റുമായ ഷ്ടെഫാന്റ്റ് സ്വൈക് രേഖപ്പെടുത്തിയിട്ടുള്ളത്. സ്വൈകിന്റെ അഭിപ്രായമനുസരിച്ച് സാമൂഹ്യപരമായ മാനവിക സാംസ്കാരിക ബോധ്യം എന്നത് തികച്ചും വ്യക്തി കേന്ദ്രീകൃതമായ ഒരവകാശസംരക്ഷണമാണ്. അതില്‍ ഏറിയും കുറഞ്ഞും ജീവിതവുമായി ബന്ധപ്പെട്ട അടിസ്ഥാന വൈകാരിക സാക്ഷ്യപ്പെടലുകളുണ്ടാകും. എന്നാല്‍ പൂര്‍ണ്ണാര്‍ത്ഥത്തില്‍ സംഭവ്യമായ ഒരു കൃതിയുടെ ഉള്‍പ്പിരിവുകളിലേക്ക്, അതായത് കൃതി ആവശ്യപ്പെടുന്ന ആഴങ്ങളിലേക്ക് സാംസ്കാരികബോധ്യങ്ങള്‍ക്ക് (നിര്‍വ ചനങ്ങള്‍ക്ക്)കടന്നു ചെല്ലാനാവില്ല. എന്നാലിത് ഒരു പരിമിതിയായി കാണാനാവുകയുമില്ല. പലപ്പോഴും നാമൊരു നല്ല കൃതി എന്ന പേരിലാകുന്നത് ലക്ഷണമൊത്ത ഒരു ജീവിതത്തെ അടയാളപ്പെടുത്തുന്ന ഒന്നിനെയാകും. എന്നാല്‍ അതു മാത്രമായി എടുത്ത് ഒന്നിനെ മഹത്തരം എന്നു വിശേഷിപ്പിക്കാനാവില്ല. ഒരു കൃതിയെ അതിന്റെ മൂല്യബോധത്തിന്റെ അടിസ്ഥാനത്തില്‍ ദാര്‍ശനികമായ ഒരനുഭവം കൊണ്ട് വിവരിക്കുമ്പോഴാണ് ഒരു കൃതി അതിന്റെ ലക്ഷ്യവേധിയായിത്തീരുന്നത്. അങ്ങനെ വരുമ്പോള്‍ ലോറന്‍സ് അഭിപ്രായപ്പെട്ട മാനവികമായ സാംസ്കാരിക വാദത്തിന് ചില അടിസ്ഥാന നിര്‍വചനങ്ങളുടെ ആവശ്യകത കൂടി ഉണ്ടെന്ന് വരുന്നു. ഇത്തരം പര്യാലോചനാ വിവരങ്ങള്‍ക്ക് കാലികമായൊരു അനുഭവതലം കൂടിയുണ്ട്. അതിന്റെ പ്രാണഞരമ്പുകളെ നമുക്ക് ഒരേ കാലം സ്വീകരിക്കാനും നിരാകരിക്കാനും കഴിയുന്നതിന് പിന്നില്‍ ഇത്തരമൊരു കാലികമായ സ്വാതന്ത്ര്യം കൊണ്ടു കൂടിയാണ്.

മറ്റൊന്ന് സ്വൈക് പറഞ്ഞ അഭിപ്രായത്തെ നാമെങ്ങനെ സ്വീകരിക്കുന്നു എന്നുള്ളിടത്താണ്. സ്വൈക് പാരമ്പര്യനിഷ്ഠമായ എഴുത്തിന്റെ പ്രചാരകനായിരുന്നെങ്കിലും ആ എഴുത്തുകാരന്റെ കൈയില്‍ പാരമ്പര്യത്തിന്റെ മഹത്വം അന്തര്‍ധാരയായി വര്‍ത്തിച്ചിരുന്നു എന്ന് പറയാവുന്നതാണ്. എന്നാല്‍ സ്വൈക് ഒരിക്കലും അത്തരമൊരു നിഷേധ നിലപാടിനെ രേഖപ്പെടുത്തിയിട്ടില്ല. സ്വൈക് എന്നും എഴുത്തിന്റെ നീതിയുക്തമായ നിലപാടിന്റെ പതാകാവാഹകനായിരുന്നു. കൃതികളിലെ സാമൂഹികയാഥാര്‍ത്ഥ്യത്തെ ഒരു പരിധിവരെ അംഗീകരിക്കുകയും കഥാപാത്രങ്ങളുടെ വിചാരവികാരപരിണാമങ്ങളില്‍ കൃത്യതാ ബോധത്തോടെ അനുഭവപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാല്‍ ഈ ഇടപെടലുകളെ എഴുത്തിന്റെ മൂല്യബോധ സിദ്ധാന്തവുമായി ചേര്‍ത്തു വച്ച് വിശകലനം ചെയ്യുമ്പോഴാണ് സ്വൈക് മുന്നോട്ടു വയ്ക്കുന്ന നവീനവും കുലീനവുമായ ആശയദാര്‍ഢ്യം അതിന്റെ ഔന്ന്യത്യത്തില്‍ പ്രശോഭിക്കുന്നത് നാം കാണുന്നത്. ഒരര്‍ത്ഥത്തില്‍ മാനവികഗദ്യം എന്നതിനെ സംബന്ധിച്ച് ഇത്തരമൊരു താത്ത്വികനിലപാട് ലോറന്‍സിന്റെ എഴുത്തു ജീവിതത്തില്‍ കണ്ടെത്താനാവില്ല. ലോറന്‍സ് ആ അര്‍ത്ഥത്തില്‍ ഉയര്‍ന്ന ഒരു ഫ്ളാറ്റ്ഫോമില്‍ കയറി നിന്നുകൊണ്ട് വായനക്കാരോട് സംവദിക്കുകയാണ്. അതുകൊണ്ടാണ് ആശയപരമായ പുനരൈക്യപ്പെടല്‍ ലോറന്‍സിന്റെ കൃതികളില്‍ കണ്ടെത്താന്‍ കഴിയാതെ പോയത്. എന്നാല്‍ അദ്ദേഹത്തിനു നേരെ ഒരു കാലഘട്ടം നടത്തിയ വിചാരണ ഇതിന്റെ ഭാഗമായിരുന്നു. അതിനു പിന്നില്‍ കൃത്യമായൊരു പദ്ധതി കൂടിയുണ്ടായിരുന്നു. ലോറന്‍സ് ധൈഷണിക ജീവിതത്തിനു എതിരു നിന്നുകൊണ്ട് ശരീരത്തിന്റെ കാമനകളെക്കുറിച്ച് സന്ദേഹപ്പെട്ട എഴുത്തുകാരനായിരുന്നു. എന്നാല്‍ സ്വൈക് തന്റെ മുന്നിലെത്തുന്ന ജീവപ്രപഞ്ചത്തെ മാനസികാപഗ്രഥനത്തില്‍ ഉള്‍ച്ചേര്‍ത്തു കാണാന്‍ ആഗ്രഹിച്ച എഴുത്തുകാരനായിരുന്നു. ലോറന്‍സ് അതില്‍ വിശ്വസിക്കുന്നില്ല. എന്നാല്‍ സ്വൈക് അതില്‍ വിശ്വസിക്കുന്നുണ്ടുതാനും. ഇങ്ങനെ ഭിന്ന സാംസ്കാരിക – സാമൂഹ്യ എഴുത്തുകളില്‍ അനുഭവിച്ചു തീര്‍ക്കുന്ന രീതി ഏറെ ആലോചനാമൃതങ്ങളാണ്. ഇതെല്ലാം പാശ്ചാത്യ സാഹിത്യ സിദ്ധാന്തത്തില്‍ ഒതുക്കിപ്പറഞ്ഞ് നമുക്ക് മറികടക്കാനാവില്ല. പ്രബലമായ ഈ സാഹിത്യധാരകള്‍ക്ക് ലോകത്തെ എല്ലാ ഭാഷാ സ്വരൂപങ്ങളോടും മുഖ്യധാരാ സാഹിത്യ നിലപാടുകളോടും ആഴത്തില്‍ വേരോട്ടമുള്ള സൗന്ദര്യബന്ധം കൂടിയുണ്ട്. പ്രത്യക്ഷത്തില്‍ വായനക്കാരന് ഇതറിയുന്നില്ല എന്നേ ഉള്ളൂ.
ഇവിടെ ആമുഖമായി ഇത്രയും ദീര്‍ഘമായി ഇത് വിവരിച്ചതിന് കാരണം. ചരിത്രാതീത കാലത്തിലേക്ക് യാത്ര ചെയ്യുമ്പോള്‍ നാം സാംശീകരിച്ചെടുക്കുക – ആപത്കരമായ സത്യസന്ധതയെ എപ്രകാരമാണ് നാം സ്വീകരിക്കേണ്ടത് എന്നതിനെകുറിച്ച് ആലോചിക്കാന്‍ കൂടിയാണ്. ഇന്ന് മലയാളത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന കൃതികളുടെയെല്ലാം, അത് ഏതു വിഭാഗത്തില്‍ ഉള്‍പ്പെടുന്നവയെ ആയിക്കോട്ടെ, അതിലെല്ലാം ഉള്‍ച്ചേര്‍ന്ന വൈകാരികതലം വെറുപ്പിന്റെയും അസഹിഷ്ണുതയുടെയും അസ്വസ്ഥതയുടെയുമാണ്. അതിനപ്പുറത്തേക്ക് ഒന്നുമില്ല എന്നു വരുന്നു. അതിനെ തലമുറകളുടെ അനന്തമായ വിടവ് എന്ന് പറഞ്ഞ് ഒരുക്കാവുന്ന ഒരു വാദഗതിയല്ല. എല്ലാക്കാലവും ഈ തലമുറ ഇങ്ങനെ ഇതുവഴിയേ വന്നതേയില്ല. അപ്പോഴും അപരിഹാര്യമായ ജീവിത ദുരന്തവിധികളും എല്ലാം അക്കാലത്തുമുണ്ടായിരുന്നു. എന്നാല്‍ അതില്‍ മാത്രം ശ്രദ്ധകൊടത്തുകൊണ്ട് താന്‍ ജീവിച്ചിരിക്കുന്ന കാലത്തെ ഒരു വിചാരണക്കോടതിക്ക് മുന്‍പാകെ നിര്‍ത്തി കുറ്റമാരോപി ക്കാന്‍ തയ്യാറാവുക എന്നത് ആദ്യന്തം ഹീനമായ ഒരു പ്രവര്‍ത്തിയാണ്.

ഇന്ന് എഴുത്തുകാരനെ ചൂഴ്ന്നു നില്‍ക്കുന്നത് അധികാരം മാത്രമാണ്. ഒരു കാലത്ത് അരാജകത്വവും ഭയവും ദയനീയമായ മനുഷ്യാസ്ഥ്യമായിരുന്നെങ്കില്‍ ഇന്നതിന്റെ അവസ്ഥ മാറി. ഇന്ന് അധികാരത്തിനു ചുറ്റുമായിട്ടാണ് എഴുത്തുകാരന് തമ്പടിച്ചിരിക്കുന്നത്. അങ്ങനെ വരുമ്പോള്‍ ഡി.എച്ച്. ലോറന്‍സിന്റെ അഭിപ്രായലോകവും സ്വൈകിന്റെ ആശയലോകവും പുതിയ എഴുത്തുകാരില്‍ നിന്ന് ആവുന്നത്ര അകന്നു നില്‍ക്കുന്നത് കാണാം. അത് എഴുത്തില്‍ സംഭവിച്ചിരിക്കുന്ന ഒരു ദുര്യോഗമാണ്. എന്നാല്‍ ഈ ദുര്യോഗത്തെ അതിന്റെ ശക്തി സൗന്ദര്യങ്ങള്‍ക്കുകൊണ്ട് നിരന്തരം പുതുക്കിപ്പണിത എഴുത്തുകാരനാണ് കാരൂര്‍ സോമന്. കാരൂരിന്റെ രചനകളില്‍ നവീനമായൊരു ദര്‍ശനത്തിന്റെ അകംപൊരുളുണ്ട്. അത് നിരന്തരം പുതുക്കി വിളക്കിച്ചേര്‍ക്കേണ്ടതില്ല. ഈ മൂല്യവത്തായ ആന്തരികപ്രഭയാണ് ലോറന്‍സിന്റെയും സ്വൈകിന്റെയും ഇരുത്തം വന്ന ആന്തരികപ്രത്യക്ഷങ്ങളുടെ സാക്ഷാത്കാരമുദ്രകള്‍. ആ അര്‍ത്ഥത്തില്‍ കാരൂരിന്റെ കൃതികളെയും വിലയിരുത്താം എന്നു വരുന്നു. അതിനെ എഴുത്തിലെ സ്വതന്ത്രലീലകള്‍ എന്ന് വിശേഷിപ്പിക്കാവുന്നതാണ്.
എന്താണ് കാരൂരിന്റെ രചനകള്‍ മുന്നോട്ടുവയ്ക്കുന്ന ആശയലോകം എന്നത് പര്യാലോചനയ്ക്കുതകുന്ന ഒരു വിഷയമാണ്. കേവല സിദ്ധാന്ത നിര്‍വചനങ്ങള്‍ക്കപ്പുറത്തേക്ക് ഒഴുകിപ്പരക്കുന്ന ആന്തരിക പ്രഭ കാരൂരിന്റെ രചനകളിലെല്ലാമുണ്ട്. കാരൂരിന്റെ രചനകള്‍ വിവിധ സാഹിത്യമേഖലകളില്‍ ഒഴുകികിടക്കുന്ന ഒന്നാണ്. അതിനെയെല്ലാം കൂട്ടിക്കെട്ടി വിശകലനം ചെയ്യുക എന്നത് അസാദ്ധ്യമാണ്. അത്തരമൊരു വിശകലനരീതി സൗന്ദര്യശാസ്ത്ര നിര്‍വചനസിദ്ധാന്തത്തിന്റെ കെട്ടുറപ്പില്‍ വരുന്ന ഒന്നല്ല. പകരം കാരൂരിന്റെ കൃതികളില്‍ പരകായ പ്രവേശനം ചെയ്യുന്ന ആന്തരിക പ്രജ്ഞയെ, അതിന്റെ ആശയലോകത്തോട് ചേര്‍ത്തുവച്ചു കൊണ്ട് പഠനവിധേയമാക്കുക എന്നതാണ് പ്രധാനം. അതിനെ ലാവണ്യനിയമത്തിന്റെ അടിസ്ഥാനത്തില്‍ വിലയിരുത്താവുന്ന ഒന്നാണ്. പ്രത്യക്ഷത്തില്‍ കാരൂരിന്റെ രചനകള്‍ നമ്മുടെ ജീവിതവീക്ഷണത്തിന്റെ അടരുകളില്‍ അഭിനിവേശം കൊള്ളുന്നവയാണ്. അത് പരിപൂര്‍ണ്ണതയില്‍ അഭിനിവേശം കൊള്ളുന്ന ഒന്നല്ല. പകരം കഥയാകട്ടെ, നോവലാകട്ടെ, കാരൂര്‍ രചനാവേളയില്‍ പാലിക്കുന്നൊരു അപൂര്‍വ്വമായൊരു ശില്പഘടനാ ചാതുരിയാണ്. ഒരു പക്ഷേ അതിനെ തികച്ചും വ്യക്തിപരം എന്ന് വിശേഷിപ്പിക്കാമെങ്കിലും രചനകളുടെ സര്‍ഗ്ഗാത്മക സൗന്ദര്യാനുഭൂതി തേടുമ്പോള്‍ ഇത്തരമൊരനുഭവത്തിന്റെ വ്യതിരിക്തമായ ആന്തരികചോദന കൂടി നാം തിരിച്ചറിയേണ്ടതുണ്ട്. ആ അര്‍ത്ഥത്തില്‍ ജീവിതമെന്നത് എഴുത്തുകാരന്റെ വളര്‍ച്ചയെകൂടി ലക്ഷ്യം വയ്ക്കുന്ന ഒന്നായി മാറുന്നു. ഇത് കാരൂരിന്റെ രചനകളില്‍ ഒരു നവചലനം സൃഷ്ടിക്കുന്നു. ഇതൊരു ലക്ഷ്യവേധിയായ സ്വാതന്ത്ര്യവാഞ്ചയും ബോധവുമുണ്ട്. ആധുനിക മനുഷ്യനെ മാറിമാറി ഭരിക്കുന്ന ജീവിതവീക്ഷണത്തെ സമവായത്തിലാക്കാനും ക്രമപ്പെടുത്താനും കാരൂര്‍ നടത്തുന്ന ശ്രമങ്ങളെ അതിന്റെ ഉന്നത നിലയില്‍ തന്നെ ചര്‍ച്ച ചെയ്യപ്പെടേണ്ടതാണ്.



Latest News:
വിസ്മയ കേസ് ശിക്ഷാവിധി റദ്ദാക്കണം; പ്രതിയുടെ ഹർജിയിൽ നോട്ടീസ് നൽകി സുപ്രീംകോടതി
സ്ത്രീധന പീഡനത്തെ തുടർന്ന് ജീവനൊടുക്കിയ വിസ്മയയുടെ കേസിൽ ശിക്ഷാവിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ...Breaking Newsശ്രീനാഥ് ഭാസിക്ക് കഞ്ചാവ് കൈമാറി, ഷൈൻ ടോം ചാക്കോ കസ്റ്റമർ; ആലപ്പുഴയിൽ ഹൈബ്രിഡ് കഞ്ചാവുമായി പിടികൂടി...
ആലപ്പുഴയിൽ യുവതിയെ ഹൈബ്രിഡ് കഞ്ചാവുമായി പിടികൂടിയ കേസിൽ യുവതിയുടെ മൊഴി പുറത്ത്. പ്രതിക്ക് സിനിമ മേഖ...Latest News‘ആശമാർക്ക് കേന്ദ്രം നൽകുന്ന ആനുകൂല്യത്തിന്റെ ക്രെഡിറ്റ് അടിച്ചുമാറ്റാൻ ശ്രമം’; വീണാ ജോർജിനെതിരെ ശോഭാ...
വീണാ ജോർജ് ജനങ്ങളെ കബളിപ്പിക്കുന്നുവെന്ന് ബിജെപി സംസ്ഥാന ഉപാധ്യക്ഷ ശോഭാ സുരേന്ദ്രൻ. ആശാവർക്കർമാരുടെ...Latest Newsആശമാരെ ചർച്ചയ്ക്ക് വിളിച്ച് സർക്കാർ
ആശാ വർക്കേഴ്സിനെ ചർച്ചയ്ക്ക് വിളിച്ച് സർക്കാർ. നാളെ ഉച്ചയ്ക്ക് മൂന്നുമണിക്കാണ് ആരോഗ്യ മന്ത്രി വീണാ...Latest Newsവഖഫ് ബിൽ പാർലമെന്റിൽ; പ്രതിപക്ഷത്തിന്റെ തടസവാദം തള്ളി; ബിൽ അവതരണം ആരംഭിച്ചു
സംയുക്ത പാർലമെന്റ് സമിതി മാറ്റങ്ങൾ വരുത്തിയ വഖഫ് നിയമസഭേഗദതി ബിൽ ലോക്സഭയിൽ. ബില്ല് അവതരിപ്പിക്കുന്ന...Latest Newsഎമ്പുരാനില്‍ 24 വെട്ട്; വില്ലന്റെ പേര് മാറ്റി, നന്ദി കാർഡിൽ നിന്ന് സുരേഷ് ഗോപിയെ ഒഴിവാക്കി
എമ്പുരാന്റെ റീഎഡിറ്റ് ചെയ്ത പതിപ്പിൽ 24 കട്ടുകൾ. പ്രധാന വില്ലന്റെ പേര് ബജ്റംഗി എന്നത് ബൽദേവ് എന്നാ...Latest Newsയുക്മ വെയില്‍സ് റീജിയന് നവനേതൃത്വം.....ബെന്നി അഗസ്റ്റിന് ദേശീയസമിതിയിലേക്ക്.... ജോഷി തോമസ് പ്രസിഡന്...
കുര്യൻ ജോർജ് (നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ പത്ത് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം വെയില്സ...Associations"എൻ.എച്ച്.എസ്സ്. ഇംഗ്ലണ്ട്"നെ നിറുത്തലാക്കിയ ബ്രിട്ടീഷ് സർക്കാർ നടപടി എൻ.എച്ച്.എസ്സ്. നെ ബാധിക്കുമോ?
മലയാളി സമൂഹത്തെ ഏറെ സ്വാധീനിക്കപ്പെടുന്ന ഒരു വിഷയം തന്നെയാണ് എൻ.എച്ച്.എസ്സ്. ഒരു ലക്ഷത്തോളം മലയാളി ...Featured News
Post Your Comments Here ( Click here for malayalam )
Latest Updates
- വിസ്മയ കേസ് ശിക്ഷാവിധി റദ്ദാക്കണം; പ്രതിയുടെ ഹർജിയിൽ നോട്ടീസ് നൽകി സുപ്രീംകോടതി സ്ത്രീധന പീഡനത്തെ തുടർന്ന് ജീവനൊടുക്കിയ വിസ്മയയുടെ കേസിൽ ശിക്ഷാവിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതി കിരൺ കുമാർ നൽകിയ ഹർജിയിൽ നോട്ടീസ് നൽകി സുപ്രീംകോടതി. സംസ്ഥാന സർക്കാരിനാണ് നോട്ടീസ് നൽകിയത്. ജസ്റ്റിസുമാരായ എംഎം സുന്ദരേഷ് രാജേഷ് ബിന്ദല് എന്നിവരുടെ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. ആത്മഹത്യാ പ്രേരണ കുറ്റം നിലനിൽക്കില്ല എന്നാണ് ഹർജിയിലൂടെ പ്രതി കിരൺ ഉന്നയിച്ചത്. പത്തുവർഷം തടവു ശിക്ഷ വിധിച്ച വിചാരണ കോടതി വിധിക്കെതിരെയാണ് പ്രതി കിരൺ സുപ്രീം കോടതിയെ സമീപിച്ചത്. കഴിഞ്ഞതവണ ഹർജി സുപ്രീംകോടതി പരിഗണിച്ചിരുന്നുവെങ്കിലും
- ശ്രീനാഥ് ഭാസിക്ക് കഞ്ചാവ് കൈമാറി, ഷൈൻ ടോം ചാക്കോ കസ്റ്റമർ; ആലപ്പുഴയിൽ ഹൈബ്രിഡ് കഞ്ചാവുമായി പിടികൂടിയ യുവതിയുടെ മൊഴി ആലപ്പുഴയിൽ യുവതിയെ ഹൈബ്രിഡ് കഞ്ചാവുമായി പിടികൂടിയ കേസിൽ യുവതിയുടെ മൊഴി പുറത്ത്. പ്രതിക്ക് സിനിമ മേഖലയിലെ ഉന്നതരുമായി ബന്ധം ഉണ്ടെന്ന് മൊഴി. മലയാള സിനിമയിലെ പ്രമുഖ താരങ്ങൾക്കെതിരെയാണ് യുവതി മൊഴി നൽകിയത്. ശ്രീനാഥ് ഭാസിക്ക് കഞ്ചാവ് കൈമാറി. ഷൈൻ ടോം ചാക്കോ കസ്റ്റമറാണെന്നും മൊഴി. ഷൈൻ ടോം ചാക്കോയ്ക്കും ശ്രീനാഥ് ഭാസിക്കും കൊച്ചിയിൽ ലഹരി കൈമാറി എന്ന് യുവതി മൊഴി നൽകി. തസ്ലീന സുൽത്താനയാണ് എക്സൈസിന് മൊഴി നൽകിയത്. ഇരുവരുമായുള്ള ബന്ധത്തിന്റെ ഡിജിറ്റൽ തെളിവുകൾ എക്സസിനു ലഭിച്ചു
- ‘ആശമാർക്ക് കേന്ദ്രം നൽകുന്ന ആനുകൂല്യത്തിന്റെ ക്രെഡിറ്റ് അടിച്ചുമാറ്റാൻ ശ്രമം’; വീണാ ജോർജിനെതിരെ ശോഭാ സുരേന്ദ്രൻ വീണാ ജോർജ് ജനങ്ങളെ കബളിപ്പിക്കുന്നുവെന്ന് ബിജെപി സംസ്ഥാന ഉപാധ്യക്ഷ ശോഭാ സുരേന്ദ്രൻ. ആശാവർക്കർമാരുടെ ഇൻസെന്റീവ് വർധിപ്പിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി നേരത്തെ പ്രഖ്യാപിച്ചതാണ്. സംസ്ഥാനം സമ്മർദ്ദം ചൊലുത്തിയാണ് വർധനവെന്ന് വരുത്താനാണ് വീണാ ജോർജിന്റെ ശ്രമമെന്ന് ശോഭാ സുരേന്ദ്രൻ ആരോപിച്ചു. സംസ്ഥാനം ആശമാർക്കുള്ള ഓണറേറിയം വർധിപ്പിക്കുകയാണ് വേണ്ടത്.ആശമാർക്ക് കേന്ദ്രം നൽകുന്ന ആനുകൂല്യത്തിന്റെ ക്രെഡിറ്റ് അടിച്ചുമാറ്റാൻ ശ്രമിക്കുന്നത് മനുഷ്യത്വ വിരുദ്ധമാണെന്നും ശോഭാ സുരേന്ദ്രൻ പറഞ്ഞു. കേന്ദ്ര ആരോഗ്യ മന്ത്രി ജെപി നദ്ദയുമായി മന്ത്രി വീണാ ജോർജ് ഇന്ന് ചർച്ച നടത്തിയിരുന്നു. ചർച്ച
- ആശമാരെ ചർച്ചയ്ക്ക് വിളിച്ച് സർക്കാർ ആശാ വർക്കേഴ്സിനെ ചർച്ചയ്ക്ക് വിളിച്ച് സർക്കാർ. നാളെ ഉച്ചയ്ക്ക് മൂന്നുമണിക്കാണ് ആരോഗ്യ മന്ത്രി വീണാജോർജിന്റെ ചേമ്പറിൽ ചർച്ച നടക്കുക. സമരസമിതി മുന്നോട്ട് വെച്ചിരിക്കുന്ന കാര്യങ്ങൾ പരിഹരിച്ചാൽ മാത്രമേ സമരം അവസാനിപ്പിക്കുകയുളൂവെന്ന് എസ് മിനി പറഞ്ഞു. ആശാ വർക്കേഴ്സുമായി ബന്ധപ്പെട്ടുള്ള ട്രേഡ് യൂണിയൻ രംഗത്തുള്ള സംഘടനകളെക്കൂടി ചർച്ചയ്ക്ക് സർക്കാർ വിളിച്ചിട്ടുണ്ട്. ഇത് മൂന്നാം തവണയാണ് സംസ്ഥാന സര്‍ക്കാര്‍ ആശാവര്‍ക്കര്‍മാരുമായി ചര്‍ച്ച നടത്തുന്നത്. അതേസമയം, ആശമാരുടെ സമരം 52 -ാം ദിവസം പിന്നിട്ടിരിക്കുകയാണ്. നിരാഹാര സമരം 14-ാം ദിവസവും തുടരുകയാണ് .കേന്ദ്ര
- വഖഫ് ബിൽ പാർലമെന്റിൽ; പ്രതിപക്ഷത്തിന്റെ തടസവാദം തള്ളി; ബിൽ അവതരണം ആരംഭിച്ചു സംയുക്ത പാർലമെന്റ് സമിതി മാറ്റങ്ങൾ വരുത്തിയ വഖഫ് നിയമസഭേഗദതി ബിൽ ലോക്സഭയിൽ. ബില്ല് അവതരിപ്പിക്കുന്നത്തിന് സ്പീക്കർ അനുമതി നൽകി. പ്രതിപക്ഷത്തിന്റെ തടസവാദം തള്ളി. കിരൺ റിജിജു ബില്ലിനുള്ള പ്രമേയം അവതരിപ്പിച്ചു. ബില്ലിൽ എട്ട് മണിക്കൂർ ചർച്ച സഭയിൽ നടക്കും. ബില്ല് അവകരണത്തെ പ്രതിപക്ഷം വിമർശിച്ചു. നിയമവ്യവസ്ഥയ്ക്കെതിരെ ബുൾഡോസിംഗ് നടത്തുന്നുവെന്ന് കെസി വേണുഗോപാൽ പറഞ്ഞു. ഉച്ചയ്ക്കുശേഷമാണ് ബില്ല് നാളെ സഭയിൽ അവതരിപ്പിക്കുമെന്ന തീരുമാനം ഉണ്ടാകുന്നതെന്നും അദേഹം പറഞ്ഞു. ബിൽ അവതരണത്തെ എൻ.കെ.പ്രേമചന്ദ്രൻ എംപിയും എതിർത്തു. യഥാർത്ഥ ബില്ലിൽ ചർച്ച

സാസി ബോണ്ട് – 2025 നാളെ കവൻട്രിയിൽ; സെലിബ്രിറ്റി ഗെസ്റ്റായി ഡെയ്ൻ ഡേവിസ്, മുഖ്യാതിഥിയായി ശ്രീ രാജ് ശ്രീകണ്ഠൻ, വിശിഷ്ടാതിഥിയായി വിൽസ് ഫിലിപ്പ് /
സാസി ബോണ്ട് – 2025 നാളെ കവൻട്രിയിൽ; സെലിബ്രിറ്റി ഗെസ്റ്റായി ഡെയ്ൻ ഡേവിസ്, മുഖ്യാതിഥിയായി ശ്രീ രാജ് ശ്രീകണ്ഠൻ, വിശിഷ്ടാതിഥിയായി വിൽസ് ഫിലിപ്പ്
അലക്സ് വർഗ്ഗീസ് അമ്മയെന്ന മനോഹര സങ്കൽപ്പത്തെ പുനരന്വേഷിക്കുകയാണ് സാസി ബോണ്ട് 2025! ആധുനിക കാലഘട്ടത്തിലെ മാറുന്ന മാതൃകല്പനകൾക്ക് ഒരു പുതുഭാവവും ആവിഷ്കാരവും നൽകാൻ ഒരുങ്ങുകയാണ് സാസി ബോണ്ട് 2025 ന്റെ സംഘാടകർ. മാർച്ച് 30 ന് കവെൻട്രിയിലെ എച്ച്.എം.വി എംപയറിൽവച്ച് ഉച്ചമുതൽ ആരംഭിക്കുന്ന കലാ-സാംസ്കാരിക മേള യുക്മ പ്രസിഡന്റ് അഡ്വ എബി സെബാസ്റ്റിയൻ ഉദ്ഘാടനം ചെയ്യും. സെലിബ്രിറ്റി ഗെസ്റ്റായി സിനിമ നടനും അവതാരകനുമായ ഡെയ്ൻ ഡേവിസ് മേളയുടെ ഭാഗമാകും. മുഖ്യാതിഥിയായി ട്വന്റി ഫോർ ചാനലിന്റെ ശ്രീ രാജ്

സാസി ബോണ്ട് – 2025 നാളെ കവന്‍ട്രിയില്‍; യുക്മ പ്രസിഡന്റ് അഡ്വ എബി സെബാസ്റ്റിയൻ ഉദ്ഘാടനം ചെയ്യും; സെലിബ്രിറ്റി ഗെസ്റ്റായി സിനിമ നടനും അവതാരകനുമായ ഡെയ്ൻ ഡേവിസ് /
സാസി ബോണ്ട് – 2025 നാളെ കവന്‍ട്രിയില്‍; യുക്മ പ്രസിഡന്റ് അഡ്വ എബി സെബാസ്റ്റിയൻ ഉദ്ഘാടനം ചെയ്യും; സെലിബ്രിറ്റി ഗെസ്റ്റായി സിനിമ നടനും അവതാരകനുമായ ഡെയ്ൻ ഡേവിസ്
അലക്സ് വര്‍ഗ്ഗീസ് മാതൃ- ശിശു ബന്ധങ്ങളുടെ കാവ്യാത്മകതയെയും ആഴത്തെയും ആഘോഷിക്കുന്ന “സാസി ബോണ്ട് 2025” യു.കെ മലയാളികള്‍ക്കിടയില്‍ ഏറെ ശ്രദ്ധേയമായിക്കഴിഞ്ഞു. അമ്മയെന്ന മനോഹര സങ്കല്‍പ്പത്തെ പുനരന്വേഷിക്കുന്ന, ആധുനിക കാലഘട്ടത്തിലെ മാറുന്ന മാതൃകല്പനകള്‍ക്ക് ഒരു പുതുഭാവവും ആവിഷ്കാരവും നല്കാന് ഏറെ പുതുമകളോടെ അണിയിച്ചൊരുക്കിയിരിക്കുന്ന “സാസി ബോണ്ട് 2025” ഫാഷന്‍ മത്സരങ്ങളുടെയും പ്രദര്‍ശനങ്ങളുടെയും പരമ്പരാഗത സങ്കല്പങ്ങളെ മാറ്റിയെഴുതുന്നതാണ്. മാര്‍ച്ച് 30 ഞായറാഴ്ച്ച കവന്‍ട്രിയിലെ എച്ച്.എം.വി എംപയറില്‍ ഉച്ചയ്ക്ക് 1.30 മുതല്‍ ആരംഭിക്കുന്ന കലാ-സാംസ്കാരിക മേള യുക്മ പ്രസിഡന്റ് അഡ്വ എബി

സാസി ബോണ്ട് – 2025 മാര്‍ച്ച് 30ന് കവന്‍ട്രിയില്‍; യുക്മയുടെ അംഗഅസോസിയേഷനുകളില്‍ നിന്നുള്ളവര്‍ക്ക് പ്രത്യേക നിരക്ക് /
സാസി ബോണ്ട് – 2025 മാര്‍ച്ച് 30ന് കവന്‍ട്രിയില്‍; യുക്മയുടെ അംഗഅസോസിയേഷനുകളില്‍ നിന്നുള്ളവര്‍ക്ക് പ്രത്യേക നിരക്ക്
അലക്സ് വര്‍ഗ്ഗീസ് മാതൃ- ശിശു ബന്ധങ്ങളുടെ കാവ്യാത്മകതയെയും ആഴത്തെയും ആഘോഷിക്കുന്ന “സാസി ബോണ്ട് 2025” യു.കെ മലയാളികള്‍ക്കിടയില്‍ ഏറെ ശ്രദ്ധേയമായിക്കഴിഞ്ഞു. അമ്മയെന്ന മനോഹര സങ്കല്‍പ്പത്തെ പുനരന്വേഷിക്കുന്ന, ആധുനിക കാലഘട്ടത്തിലെ മാറുന്ന മാതൃകല്പനകള്‍ക്ക് ഒരു പുതുഭാവവും ആവിഷ്കാരവും നല്കാന് ഏറെ പുതുമകളോടെ അണിയിച്ചൊരുക്കിയിരിക്കുന്ന “സാസി ബോണ്ട് 2025” ഫാഷന്‍ മത്സരങ്ങളുടെയും പ്രദര്‍ശനങ്ങളുടെയും പരമ്പരാഗത സങ്കല്പങ്ങളെ മാറ്റിയെഴുതുന്നതാണ്. മാര്‍ച്ച് 30 ഞായറാഴ്ച്ച കവന്‍ട്രിയിലെ എച്ച്.എം.വി എംപയറില്‍ ഉച്ചയ്ക്ക് 1.30 മുതല്‍ ആരംഭിക്കുന്ന കലാ-സാംസ്കാരിക മേളയില്‍ അമ്മമാരും കുഞ്ഞുങ്ങളുമടങ്ങുന്ന ചെറുസംഘങ്ങളുടെ സര്‍ഗാത്മക

നവനേതൃത്വം കര്‍മ്മപഥത്തിലേയ്ക്ക്; യുക്മ ദേശീയ നേതൃയോഗം ഏപ്രില്‍ അഞ്ചിന് /
നവനേതൃത്വം കര്‍മ്മപഥത്തിലേയ്ക്ക്; യുക്മ ദേശീയ നേതൃയോഗം ഏപ്രില്‍ അഞ്ചിന്
കുര്യൻ ജോർജ് (നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ) ആഗോള പ്രവാസി മലയാളികള്‍ക്കിടയിലെ ഏറ്റവും വലിയ സംഘടനാ കൂട്ടായ്മയായ യുക്മ (യൂണിയന് ഓഫ് യു.കെ മലയാളി അസോസിയേഷന്‍സ്) പുതിയ ദേശീയ സാരഥികളുടെ നേതൃത്വത്തില്‍ അടുത്ത രണ്ടു വര്‍ഷങ്ങളിലെ കര്‍മ്മ പദ്ധതികള്‍ ആസൂത്രം ചെയ്ത് മുന്നോട്ടുള്ള പ്രയാണം ആരംഭിക്കുകയാണ്. 2027 ഫെബ്രുവരി വരെയുള്ള രണ്ടുവര്‍ഷക്കാലമാണ് പുതിയ ഭരണസമിതിയുടെ കാലാവധി. 2009 ജൂലൈ 4ന് ആരംഭിച്ച യുക്മ ഇന്ന് 144 പ്രാദേശിക മലയാളി അസോസിയേഷനുകളുടെ അംഗത്വവുമായി ലോക മലയാളികള്‍ക്കിടയില്‍ തലയെടുപ്പോടെ

“ലണ്ടൻ ഡ്രീംസ്” ഫ്ലവേഴ്സ് ചാനൽ യുക്മയുമായി ചേർന്ന് സംഘടിപ്പിക്കുന്ന വിവിധ ഷോകൾക്കായുള്ള ഓഡിഷൻ ഏപ്രിൽ 7ന് നോർവിച്ചിലും 12ന് നോട്ടിംങ്ങ്ഹാമിലും… /
“ലണ്ടൻ ഡ്രീംസ്” ഫ്ലവേഴ്സ് ചാനൽ യുക്മയുമായി ചേർന്ന് സംഘടിപ്പിക്കുന്ന വിവിധ ഷോകൾക്കായുള്ള ഓഡിഷൻ ഏപ്രിൽ 7ന് നോർവിച്ചിലും 12ന് നോട്ടിംങ്ങ്ഹാമിലും…
കുര്യൻ ജോർജ് (നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ) കേരളത്തിലെ ഏറ്റവും പ്രമുഖമായതും മലയാളി കുടുംബ പ്രേക്ഷകരുടെ ഏറ്റവും ഇഷ്ടപ്പെട്ട വിനോദ ടി വി ചാനലുമായ ഫ്ലവേഴ്സ് ചാനലിൽ നടന്നുവരുന്ന “ഇതു ഐറ്റം വേറെ”, സ്മാർട്ട് ഷോ”, ടോപ് സിംഗർ – 5 എന്നീ കുടുംബ ഷോകളിൽ പങ്കെടുക്കുവാൻ താല്പര്യമുള്ളവർക്കായി വിവിധ പ്രായപരിധിയിലുള്ള മത്സരാർത്ഥികളെ തിരഞ്ഞെടുക്കുവാനുള്ള ഓഡിഷൻ യുകെയിലെ രണ്ട് പ്രമുഖ നഗരങ്ങളിൽ വച്ച് നടക്കുന്നു. ഏപ്രിൽ 7-ാം തീയതി നോർവിച്ചിലും ഏപ്രിൽ 12-ാം തീയതി നോട്ടിംങ്ങ്ഹാമിൽ

click on malayalam character to switch languages