1 GBP = 106.75

രാഹുൽഗാന്ധി മണിപ്പൂരിലേക്ക്; കലാപബാധിത മേഖലകൾ സന്ദർശിക്കും

രാഹുൽഗാന്ധി മണിപ്പൂരിലേക്ക്; കലാപബാധിത മേഖലകൾ സന്ദർശിക്കും

രാഹുൽ ഗാന്ധി മണിപ്പൂരിലേക്ക്. ഈ മാസം 29 നും 30 നും രാഹുൽ ഗാന്ധി മണിപ്പൂരിലെ കലാപബാധിത പ്രദേശങ്ങൾ സന്ദർശിക്കും.

മണിപ്പൂർ കലാപത്തിൽ പ്രധാനമന്ത്രിയുടെ മൗനം തുടരുന്നു എന്ന പ്രതിപക്ഷ ആക്ഷേപത്തിന്റെ പശ്ചാത്തലത്തിലാണ് രാഹുൽ ഗാന്ധി മണിപ്പൂർ സന്ദർശിക്കാനൊരുങ്ങുന്നത്. സംഘർഷം രൂക്ഷമായി തുടരുന്ന ഇംഫാലിലെ ജനങ്ങളുമായി രാഹുൽ ഗാന്ധി സംവദിക്കും. കലാപബാധിത പ്രദേശങ്ങളിലെ ദുരിതാശ്വാസ കേന്ദ്രങ്ങളും രാഹുൽ ഗാന്ധി സന്ദർശിക്കും.

മണിപ്പൂരിനെ സംഘർഷത്തിൽ നിന്ന് സമാധാനത്തിലേക്ക് മടക്കിക്കൊണ്ടുവരാനുള്ള ശ്രമം അനിവാര്യമാണെന്ന് രാഹുൽ ഗാന്ധിയുടെ യാത്രാ വിവരങ്ങൾ പുറത്തുവിട്ട എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ വ്യക്തമാക്കി. വിദ്വേഷത്തെ തോൽപ്പിക്കേണ്ടത് നമ്മുടെ ആവശ്യമാണെന്നും കെ.സി വേണുഗോപാൽ അറിയിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more