1 GBP = 105.77
breaking news

ഇരിട്ടി മണിക്കടവ് ഉള്ള ഹൾ മലയാളി ബേബി ജോസഫ് ഇംഗ്ലണ്ടിൽ നിര്യാതനായി.

ഇരിട്ടി മണിക്കടവ് ഉള്ള ഹൾ മലയാളി ബേബി ജോസഫ് ഇംഗ്ലണ്ടിൽ നിര്യാതനായി.

ഇംഗ്ലണ്ടിലെ ഈസ്റ്റ് യോർക്ഷയറിലെ തുറമുഖ പട്ടണമായ ഹള്ളിൽ 20 വർഷമായി താമസിച്ചിരുന്ന മലയാളികളുടെ പ്രിയങ്കരനായ ഇരിട്ടി മണക്കടവ് നിവാസിയായ പള്ളത്ത്കുഴി ബേബി (57 വയസ്സ്) (റിട്ട. നേവി ഉദ്യോഗസ്ഥൻ) ഇന്ന് രാവിലെ പത്തര മണിക്ക് Hull NHS ആശുപത്രിയിൽ വച്ച് നിര്യാതനായി.

പരേതൻ ഹൾ ഇന്ത്യൻ മലയാളി അസ്സോസ്സിയേഷന്റെ (ഹിമ) സജ്ജീവപ്രവർത്തകൻ ആയിരുന്നു.

സംസ്കാര ശുശ്രൂഷകൾ ഇരിട്ടി മണിക്കടവിലുള്ള സ്വവസതിയിലും സംസ്കാരം സെൻ്റ് തോമസ് ഫൊറോന പള്ളിയിൽ നടത്തുവാനാണ് കുടുംബ അംഗങ്ങളുടെ തീരുമാനം. പരേതന്റെ ഭാര്യ മേരിക്കുട്ടി ഇടത്തട്ടേൽ (മണിക്കടവ്) Hull Royal NHS ഹോസ്പിറ്റലിൽ സ്റ്റാഫ് നേഴ്സ് ആയി ജോലി ചെയ്യുന്നു നിക്സൺ, എഡ്വിനും പരേതന്റെ മക്കളും ഹന്ന മരുമകളും ആണ്.

ബേബി ജോസെഫിന്റെ ആകസ്മിക നിര്യാണത്തിൽ യുക്‌മ ദേശീയ പ്രസിഡന്റ് ഡോ. ബിജു പെരിങ്ങത്തറ, സെക്രട്ടറി കുര്യൻ ജോർജ്ജ്, ട്രഷറർ ഡിക്സ് ജോർജ്ജ്, ഹിമയുടെ പ്രസിഡന്റ് ശ്രീ വിജോ മാത്യു, സെക്രട്ടറി ശ്രീ എൽദോ, നാഷണൽ വൈസ് പ്രസിഡന്റ് ലീനുമോൾ ചാക്കോ, യോർക്ഷയർ റീജിയണൽ പ്രസിഡന്റ് വർഗീസ് ഡാനിയേൽ ജോയിന്റ് ട്രഷറർ ശ്രീ ജോസ് വർഗ്ഗീസ് എന്നിവർ അനുശോചനം അറിയിച്ചു. കുടുംബാംഗങ്ങളുടെ ദു:ഖത്തിൽ യുക്മ ന്യൂസും പങ്ക് ചേരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more