1 GBP = 105.79
breaking news

യുക്മ സൗത്ത് ഈസ്റ്റ് റീജിയണൽ കായിക മേള ഹേവാർഡ്‌സ് ഹീത്തിൽ നാളെ ജൂൺ 10 ന് ശനിയാഴ്ച… ഹേവാർഡ്‌സ് ഹീത്ത് മലയാളീ അസോസിയേഷൻ ആതിഥേയത്വം വഹിക്കുന്നകായിക മാമാങ്കത്തിന്റെ മുന്നൊരുക്കങ്ങൾ പൂർത്തിയായി

യുക്മ സൗത്ത് ഈസ്റ്റ് റീജിയണൽ കായിക മേള ഹേവാർഡ്‌സ് ഹീത്തിൽ നാളെ ജൂൺ 10 ന് ശനിയാഴ്ച… ഹേവാർഡ്‌സ് ഹീത്ത് മലയാളീ അസോസിയേഷൻ ആതിഥേയത്വം വഹിക്കുന്നകായിക മാമാങ്കത്തിന്റെ മുന്നൊരുക്കങ്ങൾ പൂർത്തിയായി

കോവിഡ് മഹാമാരി മൂലം കഴിഞ്ഞ മൂന്നു വർഷമായി നടത്താൻ സാധിക്കാതിരുന്ന കായിക മേള അത്യന്തം ആഹ്ലാദത്തോടെയാണ് ഇത്തവണ നടത്തുവാനായി കായിക പ്രേമികൾ ആവേശപൂർവം കാത്തിരിക്കുന്നത്.

അലൈട് മോർട്ട്ഗേജസ്, മല്ലു ഫുഡ് പ്രോഡക്ടസ്, കെന്റ് കേരള സ്‌പൈസസ് തുടങ്ങിയ സ്പോൺസർമാരാണ് കായികമേളയ്ക്ക് ആതിഥേയത്വം വഹിക്കുന്നത്. സ്പോർട്സ് വിഭാഗത്തിലെ ഒന്നും രണ്ടും സ്ഥാനം കരസ്ഥമാക്കുന്ന ചാമ്പ്യന്മാർക്കുള്ള എവർ റോളിങ്ങ് ട്രോഫി സ്പോൺസർ ചെയ്തിരിക്കുന്നത് ബർഗ്‌സ് ഹില്ലിലെ ‘ബി & എം ലോക്കൽ ലിമിറ്റഡ്’ ആണ്. വടംവലി മത്സരങ്ങളിലെ ഒന്നും രണ്ടും വിജയികൾക്കുള്ള എവർ റോളിങ്ങ് ട്രോഫി ‘ബി ഗുഡ് ഹെൽത്ത് കെയർ ലിമിറ്റഡ്’ ആണ് സ്പോൺസർ ചെയ്തിരിക്കുന്നത്.

ഹേവാർഡ്‌സ് ഹീത്തിലെ വൈറ്റ് മാൻസ് റിക്രിയേഷൻ ഗ്രൗണ്ടിലാണ് ശനിയാഴ്ച ഇരുപത്തഞ്ചോളം വരുന്ന അംഗ അസോസിയേഷനുകൾ വിവിധ ട്രാക്ക് & ഫീൽഡ് മത്സരങ്ങളിൽ മാറ്റുരക്കുന്നത്. ശനിയാഴ്ച രാവിലെ 10 മണി മുതൽ വൈകുന്നേരം 5 മണി വരെയാണ് കായിക മൽസരങ്ങൾ നടക്കുന്നത്. 9:30 മണിക്ക് രജിസ്ട്രേഷൻ ആരംഭിച്ച് ക്യത്യം 10 മണിക്ക് തന്നെ മൽസരങ്ങൾ ആരംഭിക്കുന്നതായിരിക്കും. ട്രാക്ക് & ഫീൽഡ് ഇനങ്ങൾക്ക് ശേഷം വാശിയേറിയ വടംവലി മത്സരവും സംഘടിപ്പിക്കുന്നതായിരിക്കും.

റീജിയണൽ കായിക മേളയിലെ വിജയികളായിരിക്കും ജൂലൈ 15ന് നടക്കുന്ന യുക്മ ദേശീയ കായിക മേളയിൽ പങ്കെടുക്കുവാൻ അർഹത നേടുന്നത്.

യുക്മ സൗത്ത് ഈസ്റ്റ് റീജിയണൽ കായിക മേളയിൽ പങ്കെടുത്ത് വിജയിപ്പിക്കുവാൻ എല്ലാ കായിക താരങ്ങളേയും മൽസരാർത്ഥികൾക്ക് പ്രോൽസാഹനം നൽകുവാൻ നല്ലവരായ കായിക പ്രേമികളെയും സസ്നേഹം സ്വാഗതം ചെയ്യുന്നതായി പ്രസിഡൻ്റ് സുരേന്ദ്രൻ ആരക്കോട്ട്, സെക്രട്ടറി ജിപ്‌സൺ തോമസ്, ട്രഷറർ സനോജ് ജോസ്, സ്പോർട്സ് കോർഡിനേറ്റർ ജോൺസൺ മാത്യൂസ്, നാഷണൽ എക്സിക്യൂട്ടീവ് ഷാജി തോമസ് എന്നിവർ അറിയിച്ചു.

കായിക മേളയോടനുബന്ധിച്ചു ലഘു പാനീയങ്ങളും രുചികരമായ ആഹാരവും പ്രദാനം ചെയ്യുന്നതിനായി കെന്റ് കേരള സ്‌പൈസസ് ഒരുക്കുന്ന ഒരു കേരളീയ ഭക്ഷണശാലയും തയ്യാറാക്കിയിട്ടുണ്ട്.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:

സുരേന്ദ്രൻ ആരക്കോട്ട്: 079123 50679
ജിപ്‌സൺ തോമസ്: 07453 288745
സനോജ് ജോസ്: 07772 455767
ജോൺസൺ മാത്യൂസ്: 07737 713451

വേദിയുടെ വിലാസം:

വൈറ്റ് മാൻസ് റിക്രിയേഷൻ ഗ്രൗണ്ട്
കുക്ക്ഫീൽഡ്
ഹേവാർഡ്‌സ് ഹീത്ത്
RH17 5HX

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more