ഈസ്റ്റ് ഹാമിൽ ഷെർലിൻ ജെറാൾഡിന്റെ മരണ വാർത്ത റിപ്പോർട്ട് ചെയ്തതിന് പിന്നാലെ യുകെ മലയാളികളെ ഞെട്ടിച്ച് മറ്റൊരു മരണ വാര്‍ത്ത കൂടി. ബ്രിസ്റ്റോളില്‍ താമസിച്ചിരുന്ന മലയാളി യുവതി അഞ്ജുവാണ് മരണമടഞ്ഞത്. ബ്രെയ്ന്‍ ട്യൂമര്‍ ബാധിച്ച് ചികിത്സ നടക്കവേയാണ് മരണം സംഭവിച്ചത്. മലപ്പുറം ജില്ലയില്‍ നിലമ്പൂര്‍ സമീപം പനമണ്ണ സ്വദേശികളാണ്. അരിങ്കട തോമസ് ജോസഫിന്റെയും ബീന കുര്യാക്കോസിന്റെയും മകളാണ് അഞ്ജു.ഭര്‍ത്താവ് വിനേഷ്, എട്ടുവയസുള്ള മകനുണ്ട്. നാട്ടില്‍ മാതാപിതാക്കള്‍ക്കൊപ്പമാണ് കുട്ടിയുള്ളത്.
കുടുംബം മുതുവിള മാര്‍ത്തോമ ചര്‍ച്ച് ഇടവകാംഗമാണ്. ആറു വര്‍ഷമായി ഇരുവരും വിവാഹിതരായത്. യുകെയില്‍ മികച്ചൊരു ജീവിതം തേടിയെത്തിയ കുടുംബത്തിന് വിധി വില്ലനായിരിക്കുകയാണ്. കഴിഞ്ഞ മാസം 24 ാം തിയതിയാണ് ബ്രെയ്ന്‍ ട്യൂമര്‍ നാലാം ഘട്ടത്തിലെത്തിയെന്ന് ഡോക്ടറില്‍ നിന്ന് അഞ്ജു തിരിച്ചറിഞ്ഞത്. രോഗം തിരിച്ചറിഞ്ഞ ശേഷം നിര്‍ണ്ണായകമായ ഒരു സര്‍ജറി നടത്തിയിരുന്നു. ജീവിതത്തിലേക്ക് തിരിച്ചുവരുമെന്ന സൂചനയുണ്ടായെങ്കിലും ചികിത്സയിലിരിക്കേ പെട്ടെന്ന് സ്ട്രോക്കുണ്ടാകുകയും ബ്രെയ്ന്‍ ഡെത്ത് സംഭവിക്കുകയുമായിരുന്നു.
ഗ്ലോസ്റ്ററിന് അടുത്താണ് ഇവര്‍ താമസിക്കുന്നത്. ബാത്തില്‍ പാസ്റ്റര്‍ ഡിഗോളിന്റെ നേതൃത്വത്തിലുള്ള കൂട്ടായ്മയിലാണ് ഇവര്‍ അംഗമായിരുന്നു. ചര്‍ച്ചുമായി ബന്ധപ്പെട്ടവര്‍ കുടുംബത്തിന് ആശ്വാസമായി ഒപ്പമുണ്ട്. സീനിയര്‍ കെയററായി ജോലി ചെയ്യുന്നതിനിടെയാണ് അഞ്ജുവിന് രോഗം സ്ഥിരീകരിച്ചത്. എട്ടു മാസം മുമ്പാണ് അഞ്ജു യുകെയില്‍ എത്തിയത്. ഭര്‍ത്താവ് മൂന്നു മാസം മുമ്പാണ് യുകെയില്‍ എത്തിയത്. അപ്രതീക്ഷിതമായി ഇതിനിടെ മരണം സംഭവിക്കുകയായിരുന്നു. രോഗം തിരിച്ചറിഞ്ഞ് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ മരണവും സംഭവിച്ചതോടെ ആര്‍ക്കും ഈ വിയോഗം വിശ്വസിക്കാന്‍ കഴിയാത്ത അവസ്ഥയാണ്. തുടര്‍ നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനാണ് തീരുമാനം.
അഞ്ജു വിനേഷിന്റെ വേർപാടിൽ യുക്മ ദേശീയ പ്രസിഡന്റ് ഡോ.ബിജു പെരിങ്ങത്തറ, സെക്രട്ടറി കുര്യൻ ജോർജ്ജ്, ദേശീയ എക്സിക്യു്ട്ടീവ് കമ്മിറ്റിയംഗം ടിറ്റോ തോമസ്, സൗത്ത് വെസ്റ്റ് റീജിയണൽ പ്രസിഡന്റ് സുജു ജോസഫ്, സെക്രട്ടറി സുനിൽ ജോർജ്ജ് തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി. കുടുംബാംഗങ്ങളുടെ തീരാ ദുഃഖത്തിൽ യുക്മ ന്യൂസും പങ്കു ചേരുന്നു. ആദരാഞ്ജലികൾ…….
click on malayalam character to switch languages