1 GBP = 107.82
breaking news

വിവാദങ്ങള്‍ക്കിടെ പ്ലേബോയ് മാസികയുടെ മുഖചിത്രമായി; ഫ്രഞ്ച് മന്ത്രിക്കെതിരെ വ്യാപക വിമര്‍ശനം

വിവാദങ്ങള്‍ക്കിടെ പ്ലേബോയ് മാസികയുടെ മുഖചിത്രമായി; ഫ്രഞ്ച് മന്ത്രിക്കെതിരെ വ്യാപക വിമര്‍ശനം

പ്ലേബോയ് മാസികയുടെ മുഖചിത്രമായി ഫ്രഞ്ച് മന്ത്രി മര്‍ലിന്‍ ഷിയപ്പ. സ്ത്രീകളുടെ അവകാശങ്ങള്‍ക്കുവേണ്ടി പോരാടുന്ന മര്‍ലിന്‍ ഷിയപ്പയുടെ പ്രവൃത്തി രാജ്യത്ത് വ്യാപക വിമര്‍ശനങ്ങളും ഉയര്‍ത്തി. പ്ലേബോയ് കവര്‍ ചിത്രമായതിന് പുറമേ സ്ത്രീകളുടെയും സ്വവര്‍ഗാനുരാഗികളുടെയും ഗര്‍ഭഛിദ്രം ഉള്‍പ്പെടെയുള്ള വിഷയങ്ങളെ കുറിച്ച് 12 പേജുള്ള അഭിമുഖവും മര്‍ലിന്‍ ഷിയപ്പ നല്‍കിയിട്ടുണ്ട്.

സ്ത്രീകളുടെ ശരീരം അവരാഗ്രഹിക്കുന്നത് ചെയ്യാനുള്ളതാണ്. അതവരുടെ അവകാശങ്ങളെ സംരക്ഷിക്കുന്നതാണ്. മര്‍ലിന്‍ ട്വീറ്റ് ചെയ്തു. പിന്തിരിപ്പിന്‍മാരെയും കപട വിശ്വാസികളെയും അലോസരപ്പെടുത്തിയാലും ഇല്ലെങ്കിലും ഫ്രാന്‍സില്‍ സ്ത്രീകള്‍ സ്വതന്ത്രരാണെന്നും മര്‍ലിന്‍ കുറിച്ചു.

മര്‍ലിന്റെ പ്രവൃത്തി സഹപ്രവര്‍ത്തകരില്‍ നിന്നുപോലും വിമര്‍ശനങ്ങളാണ് ഉയര്‍ത്തുന്നത്. പെന്‍ഷന്‍ പ്രായം രണ്ടുവര്‍ഷമായി ഉയര്‍ത്താനുള്ള പദ്ധതികള്‍ക്കെതിരെ സമരങ്ങളും പ്രതിഷേധ പ്രകടനങ്ങളും നടക്കുന്നതിനിടെയാണ് മര്‍ലിന്റെ ഈ പ്രവൃത്തിയെന്നാണ് സഹപ്രവര്‍ത്തകരുടെ വിമര്‍ശനം.

ഗ്ലാമര്‍ മാസികയ്ക്കായി കവര്‍ ചിത്രം നല്‍കുന്ന മര്‍ലിന്റെ പ്രവൃത്തി തെറ്റായ സന്ദേശം സമൂഹത്തിന് നല്‍കുന്നതെന്നാണ് ചിലരുടെ വിമര്‍ശനങ്ങള്‍. അതേസമയം ഷിയപ്പയുടെ നടപടി നിലവിലെ സാഹചര്യങ്ങളില്‍ തീരെ ഉചിതമല്ലെന്നായിരുന്നു പ്രധാനമന്ത്രി എലിസബത്ത് ബോണിന്റെ പ്രതികരണം. രാജ്യത്ത് വിലക്കയറ്റം കാരണം ബുദ്ധിമുട്ടനുഭവിക്കുന്നവര്‍, പ്രതിഷേധിക്കുന്നവര്‍, ജോലിയും ശമ്പളവും നഷ്ടപ്പെടുന്നവര്‍..ഇതൊക്കെ അനുഭവിക്കുന്ന ഫ്രഞ്ച് ജനതയുടെ ബഹുമാനം എവിടെയാണുള്ളത്? ഗ്രീന്‍സ് എംപിയും സ്ത്രീപക്ഷവാദിയുമായ സാന്‍ഡ്രിന്‍ റൂസോ ചോദിച്ചു. സ്ത്രീകളുടെ ശരീരം അവരുടെ ഇഷ്ടത്തിന് തുറന്നുകാട്ടാം.അതിലൊരു പ്രശ്‌നവുമില്ല. പക്ഷേ എല്ലാത്തിനും അതിന്റേതായ സാഹചര്യങ്ങളുണ്ട്. അവര്‍ പറഞ്ഞു,

അതേസമയം വിമര്‍ശനങ്ങളോട് പ്ലേബോയ് എഡിറ്റര്‍ ജീന്‍ ക്രിസ്‌റ്റോഫും പ്രതികരിച്ചു. നിലവിലെ രാഷ്ട്രീയ പ്രവര്‍ത്തകരില്‍ പ്ലേബോയ് മാസികയുടെ മുഖചിത്രമാകാന്‍ ഏറ്റവും അനുയോജ്യം മര്‍ലിന്‍ തന്നെയാണ്. കാരണം അവര്‍ സ്ത്രീകള്‍ക്ക് വേണ്ടിയാണ് വാദിക്കുന്നതും ശബ്ദമുയര്‍ത്തുന്നതും. പ്ലേ ബോയ് ഒരു സോഫ്റ്റ് പോണ്‍ മാസികയല്ല. മറിച്ച് പുത്തന്‍പ്രവണതകളും ബൗദ്ധികകാര്യങ്ങളും കൈകാര്യം ചെയ്യുന്ന മാസികയാണ്. ജീന്‍ ക്രിസ്‌റ്റോഫ് പറഞ്ഞു. ഫ്രഞ്ച് ടി വി ഷോകളിലെ സ്ഥിരം സാന്നിധ്യമായ മര്‍ലിന്‍ ഷിയപ്പ വിവാദങ്ങളില്‍പ്പെടുന്നത് ഇതാദ്യമായല്ല.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more