1 GBP = 110.31

ബീഹാറിലെ മഹാസഖ്യ സർക്കാരിന്റെ മന്ത്രിസഭാ വികസനം ഇന്ന് നടക്കും

ബീഹാറിലെ മഹാസഖ്യ സർക്കാരിന്റെ മന്ത്രിസഭാ വികസനം ഇന്ന് നടക്കും

ബീഹാറിലെ മഹാസഖ്യ സർക്കാരിന്റെ മന്ത്രിസഭാ വികസനം ഇന്ന് നടക്കും. സഖ്യത്തിലെ എറ്റവും വലിയ കക്ഷിയായ ആർജെഡിക്ക് 18ഉം ജെഡിയുവിന് 12 ഉം മന്ത്രി സ്ഥാനങ്ങളും പങ്കിടാൻ ധാരണയായെന്നാണ് വിവരം. കോൺഗ്രസിന് മൂന്ന് മന്ത്രി സ്ഥാനങ്ങൾ ആകും ലഭിക്കുക. മുൻ മുഖ്യമന്ത്രി ജിതിൻ റാം മാഞ്ചിയുടെ പാർട്ടിയായ ഹിന്ദുസ്ഥാനി അവാമി മോർച്ചയ്ക്ക് ഒരു മന്ത്രി സ്ഥാനവും ലഭിക്കും.

12 എംഎൽഎമാരുള്ള സിപിഐ എംഎൽ ഉൾപ്പെടെ സഖ്യത്തിന്റെ ഭാഗമായ ഇടത് പാർട്ടികൾ മന്ത്രിസഭയുടെ ഭാഗമാകില്ല. ഉപമുഖ്യമന്ത്രി തേജസ്വി യാദവിന്റെ സഹോദരൻ തേജ് പ്രതാപ് യാദവിന് മന്ത്രി സ്ഥാനം ലഭിക്കും. ഈ മാസം 24 ന് വിശ്വാസ വോട്ട് തേടാനാണ് ഗവർണ്ണർ നിർദ്ദേശിച്ചിരിക്കുന്നത്. കഴിഞ്ഞ ബുധനാഴ്ചയാണ് ബിഹാറിൽ നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള മഹാസഖ്യ സർക്കാർ

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more