1 GBP = 110.31

കള്ളപ്പണം വെളുപ്പിക്കൽ കേസ്; ശിവസേന നേതാവ് സഞ്ജയ് റാവത്ത് ഇ.ഡി കസ്റ്റഡിയിൽ

കള്ളപ്പണം വെളുപ്പിക്കൽ കേസ്; ശിവസേന നേതാവ് സഞ്ജയ് റാവത്ത് ഇ.ഡി കസ്റ്റഡിയിൽ

ശിവസേന നേതാവ് സഞ്ജയ് റാവുത്തിനെ ഇ.ഡി കസ്റ്റഡിയിലെടുത്തു. 9 മണിക്കൂർ ഇന്ന് ചോദ്യം ചെയ്‌തിരുന്നു. രാവിലെ തുടങ്ങിയ ചോദ്യം ചെയ്യലിനുശേഷമാണ് നടപടി.മുംബൈയിലെ വസതിയിൽ എത്തിയായിരുന്നു പരിശോധനയും ചോദ്യംചെയ്യലും. ഭവന നിർമ്മാണപദ്ധതിയുമായി ബന്ധപ്പെട്ട കേസിലാണ് ചോദ്യം ചെയ്തത്

അർധസൈനിക വിഭാഗത്തിന്റെ സുരക്ഷയോടെയായിരുന്നു ഇ.ഡി. നടപടി. സഞ്ജയ് റാവുത്തിന് പിന്തുണയുമായി ശിവസേന പ്രവർത്തകർ വീടിന് മുൻപിൽ തടിച്ചുകൂടിയിരുന്നു. നേരത്തെ സഞ്ജയ്‌ റാവുത്തിന്റെ കുടുംബത്തിന്റെ 11 കോടിയോളം രൂപയുടെ ആസ്തി ഇ.ഡി. കണ്ടുകെട്ടിയിരുന്നു. തെറ്റായ നടപടിയെന്നും കെട്ടിച്ചമച്ച തെളിവുകളെന്നും സഞ്ജയ് റാവുത്ത്‌ പറഞ്ഞു. ശിവസേന വിടില്ലെന്നും മരിച്ചാലും കീഴടങ്ങില്ലെന്നും ട്വീറ്റ് ചെയ്തു.

ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് ഇഡി സംഘം സഞ്ജയ് റാവത്തിന്‍റെ ബന്ദൂക്കിലെ മൈതി ബംഗ്ലാവിലേക്ക് എത്തിയത്. ഗൊരേഗാവിലെ ഭവന നിർമ്മാണവുമായി ബന്ധപ്പെട്ട കേസുമായി ബന്ധപ്പെട്ടാണ് ഇഡി എത്തിയത്. സഞ്ജയ് റാവത്തും കുടുംബവും വീട്ടിലുണ്ടായിരുന്നു. നേരിട്ട് കാര്യങ്ങൾ ചോദിച്ചറിഞ്ഞ ഇഡി സംഘം വീട്ടിൽ നിന്ന് ചില രേഖകളും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more