1 GBP = 127.47
breaking news

അസിസ്റ്റന്റ് കലക്ടറായ അതേ ഇടത്ത് കലക്ടർ’; ഫേസ്ബുക്ക് പോസ്റ്റുമായി ഡോ. രേണുരാജ്

അസിസ്റ്റന്റ് കലക്ടറായ അതേ ഇടത്ത് കലക്ടർ’; ഫേസ്ബുക്ക് പോസ്റ്റുമായി ഡോ. രേണുരാജ്

എറണാകുളം ജില്ലാ കലക്ടറായി ചുമതലയേറ്റതിനു പിന്നാലെ ഫേസ്ബുക്ക് പോസ്റ്റുമായി ഡോ രേണു രാജ്. ഐ.എ.എസിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ശേഷം അസിസ്റ്റന്റ് കളക്ടറായി പരിശീലനത്തിന് നിയോഗിക്കപ്പെട്ട ജില്ല കൂടിയാണ് എറണാകുളം എന്ന് രേണു രാജ് പറഞ്ഞു. വികസന, ക്ഷേമ കാര്യങ്ങളിൽ കാലാനുസൃതമായ മാറ്റങ്ങൾ ഉൾക്കൊണ്ട് മുന്നോട്ടുപോകും. ജില്ലയുടെ വിവിധ പ്രശ്നങ്ങൾ മുൻഗണനാടിസ്ഥാനത്തിൽ പരിഗണിക്കും എന്നും രേണു രാജ് കലക്ടറുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ കുറിച്ചു.

കഴിഞ്ഞ ദിവസമാണ് ആലപ്പുഴ മുൻ കലക്ടറായ രേണു രാജിന് എറണാകുളം ജില്ലയുടെ ചുമതല നൽകിയത്. രേണു രാജിൻ്റെ ഭർത്താവ് ശ്രീറാം വെങ്കിട്ടരാമനാണ് ആലപ്പുഴയുടെ പുതിയ കലക്ടർ. മാധ്യമപ്രവർത്തകനായിരുന്ന കെഎം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതി ചേർക്കപ്പെട്ട ശ്രീറാമിനെ ആലപ്പുഴ കലക്ടറാക്കുന്നതിനെതിരെ പ്രതിഷേധം ശക്തമാണ്. ഇതേ തുടർന്ന് കലക്ടറുടെ ഫേസ്ബുക്ക് പേജിലെ കമൻ്റ് ബോക്സ് പൂട്ടിയിരിക്കുകയാണ്. ഈ മാസം 25ന് പൂട്ടിയ കമൻ്റ് ബോക്സ് ഇടക്കിടെ തുറന്നെങ്കിലും പ്രതിഷേധ കമൻ്റുകൾ നിറഞ്ഞതോടെ കമൻ്റുകൾ നീക്കം ചെയ്ത് വീണ്ടും പൂട്ടുകയായിരുന്നു. മാധ്യമപ്രവർത്തകനായ കെ.എം. ബഷീർ 2019 ഓഗസ്റ്റ് മൂന്നിന് പുലർച്ചെ ഒരു മണിക്കാണ് ശ്രീറാം ഓടിച്ച വാഹനം ഇടിച്ചു കൊല്ലപ്പെട്ടത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more