1 GBP = 112.86
breaking news

ശ്രീലങ്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ്; പ്രതിപക്ഷ നേതാവ് സജിത്ത് പ്രേമദാസ പിന്മാറി

ശ്രീലങ്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ്; പ്രതിപക്ഷ നേതാവ് സജിത്ത് പ്രേമദാസ പിന്മാറി

ശ്രീലങ്കയില്‍ നാളെ നടക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ നിന്ന് പിന്മാറി പ്രതിപക്ഷ നേതാവ് സജിത്ത് പ്രേമദാസ. ഭരണകക്ഷി പാര്‍ട്ടിയില്‍ നിന്ന് ഇടഞ്ഞ മുന്‍മന്ത്രി ഡളസ് അളഹപെരുമയെ പിന്തുണക്കുമെന്ന് പ്രതിപക്ഷം അറിയിച്ചു. അതിനിടെ, ആക്റ്റിംഗ് പ്രസിഡന്റ് റനില്‍ വിക്രമസിംഗേയുടെ പാര്‍ലമെന്റ് അംഗത്വം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുളള ഹര്‍ജി ശ്രീലങ്കന്‍ സുപ്രിംകോടതി തള്ളി.

ശ്രീലങ്കയില്‍ നാളെ നടക്കുന്ന നിര്‍ണായക പ്രസിഡന്റ് വോട്ടെടുപ്പില്‍ മൂന്നു പേരാണ് മത്സര രംഗത്തുള്ളത്. ആക്റ്റിംഗ് പ്രസിഡന്റ് റനില്‍ വിക്രമസിംഗേ, മുന്‍മന്ത്രി ഡളസ് അളഹപെരുമ, ജനതാ വിമുക്തി പേരമുന പാര്‍ട്ടി നേതാവ് അനുര കുമാര ദിസാനായകെ എന്നിവരാണ് മത്സരിക്കുന്നത്. അവസാന നിമിഷം വരെ സജിത്ത് പ്രേമദാസ മത്സരരംഗത്ത് ഉണ്ടായിരുന്നു.

ഭരണ കക്ഷി പാര്‍ട്ടിയില്‍ നിന്ന് പുറത്തു പോയ ഡളസ് അളഹപെരുമയെ പിന്തുണക്കാനാണ് പ്രതിപക്ഷ തീരുമാനം. നാളെ രാവിലെ 10 മണിക്കാണ് പാര്‍ലമെന്റില്‍ രഹസ്യ വോട്ടെടുപ്പ് നടക്കുക. വോട്ട് രേഖപ്പെടുത്തുന്നത് മൈബൈലില്‍ പകര്‍ത്തണമെന്ന നിര്‍ദേശം പാര്‍ട്ടികള്‍ എം പിമാര്‍ക്ക് നല്‍കിയിട്ടുണ്ട് എന്നാണ് സൂചന. അതിനിടെ, ആക്റ്റിംഗ് പ്രസിഡന്റ് റെനില്‍ വിക്രമ സിംഗേക്കെതിരെ പ്രതിഷേധം ശക്തമാക്കി പ്രക്ഷോഭകര്‍ രംഗത്തെത്തി. വിക്രമസിംഗേക്കെതിരെ നൂറുകണക്കിന് ആളുകള്‍ ഇന്ന് തെരുവില്‍ ഇറങ്ങി പ്രതിഷേധിച്ചു

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more