1 GBP = 110.31

രാഷ്ട്രപതി തെരഞ്ഞെടുപ്പ്: മുഖ്യമന്ത്രി പിണറായി വിജയൻ വോട്ട് ചെയ്തു

രാഷ്ട്രപതി തെരഞ്ഞെടുപ്പ്: മുഖ്യമന്ത്രി പിണറായി വിജയൻ വോട്ട് ചെയ്തു

പതിനഞ്ചാമത് രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി പിണറായി വിജയൻ വോട്ട് രേഖപ്പെടുത്തി. മുഖ്യമന്ത്രിയെ കൂടാതെ മന്ത്രി വി ശിവൻകുട്ടി, എം എൽ എമാരായ ഉമ്മൻ ചാണ്ടി, ഷാഫി പറമ്പിൽ, എം രാജഗോപാൽ തുടങ്ങിയവരും വോട്ട് ചെയ്തു. സംസ്ഥാനത്തെ 140 എംഎൽഎമാർക്ക് പുറമേ യുപി, തമിഴ്നാട് സംസ്ഥാനങ്ങളിൽ നിന്നുള്ള ജന പ്രതിനിധികൾ കേരളത്തിലെത്തി വോട്ട് രേഖപ്പെടുത്തും.

ഉത്തർപ്രദേശിൽ നിന്നുള്ള എം.എൽ.എ നീൽ രത്തൻ സിംഗ് കേരളത്തിൽ ഉണ്ട്. ആയുർവേദ ചികിത്സയ്ക്കായി എത്തിയതാണ് അദ്ദേഹം. ഇതേ തുടർന്നാണ് സംസ്ഥാനത്ത് നിന്നും വോട്ട് രേഖപ്പെടുത്തുന്നത്. കൊവിഡ് ബാധിതനായ തമിഴ്നാട് തിരുനെൽവേലി എംപി എസ് ജ്ഞാനതിരവിയവും കേരളത്തിൽ വോട്ടു ചെയ്യാൻ എത്തും.

രാവിലെ 10 മുതൽ വൈകിട്ട് 5 വരെ നിയമസഭയിലെ മൂന്നാം നിലയിൽ സജ്ജീകരിക്കുന്ന ബൂത്തിലാണ് വോട്ടെടുപ്പ്. എൻ.ഡി.എ സ്ഥാനാർത്ഥിയായ് ദ്രൌപദി മുർമ്മുവും ഐക്യപ്രതിപക്ഷ സ്ഥാനാർത്ഥിയായ യശ്വന്ത് സിൻ ഹയും ആണ് മത്സരരംഗത്ത് ഉള്ളത്. നിലവിലുള്ള ഇലക്ടറൽ കോളജിലെ കക്ഷി നില അനുസരിച്ച് ദ്രൌപദി മുർമ്മു തെരഞ്ഞെടുക്കപ്പെടും. പാർലമെന്റിലെ ഇരുസഭയിലെയും അംഗങ്ങൾക്കും രാജ്യത്തെ എല്ലാ നിയമസഭകളിലെ സാമാജികർക്കും ആണ് വോട്ടവകാശം. രാഷ്ട്രപതി തെരഞ്ഞെടുപ്പിലെ ഇത്തവണത്തെ ആകെ വോട്ട് മൂല്യം 10,86,431 ആണ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more