1 GBP = 112.77
breaking news

ശ്രീലങ്കയിൽ ആഭ്യന്തര കലഹം രൂക്ഷം; കൊളംബോയിൽ വൻ സൈനിക വിന്യാസം

ശ്രീലങ്കയിൽ ആഭ്യന്തര കലഹം രൂക്ഷം; കൊളംബോയിൽ വൻ സൈനിക വിന്യാസം

ശ്രീലങ്കയിൽ ആഭ്യന്തര കലഹം അതിരൂക്ഷം. കൊളംബോയിൽ വൻ സൈനിക വിന്യാസമാണ്. ഇവിടെ പ്രഖ്യാപിച്ചിരുന്ന രാത്രികാല കർഫ്യൂ ഇന്ന് രാവിലെ പിൻവലിച്ചു. എങ്കിലും കർഫ്യൂവിനു സമാനമായ അന്തരീക്ഷമാണ് കൊളംബോയിലുള്ളത്. പ്രതിഷേധക്കാർ കൊളംബോയിൽ ടെൻ്റുകളടിച്ച് താമസിക്കുകയാണ്.

രാജ്യം വിട്ട പ്രസിഡൻ്റ് ഗോതബയ രജപക്സെ ഇതുവരെ രാജിവച്ചിട്ടില്ല. ഏറെ വൈകാതെ രജപക്സെ രാജി കൈമാറിയേക്കുമെന്നാണ് സൂചന.

ശ്രീലങ്കയിൽ പ്രക്ഷോഭകർ കയ്യേറിയ പ്രധാനമന്ത്രിയുടെ ഓഫീസ് തിരിച്ചുപിടിക്കാനുള്ള സൈനിക നീക്കം പരാജയപ്പെട്ടിരുന്നു. പ്രക്ഷോഭകർ ഇപ്പോഴും പ്രധാനമന്ത്രിയുടെ ഓഫീസിൽ തുടരുകയാണ്. രാജ്യത്ത് അടിയന്തിരാവസ്ഥയും കർഫ്യൂവും തുടരുന്നു. ഓഫീസിനുള്ളിലുള്ള പ്രക്ഷോഭകരെ നീക്കാൻ സൈന്യം രാത്രി നടപടി തുടങ്ങിയെങ്കിലും കൂടുതൽ സമരക്കാർ എത്തിയോടെ പിൻമാറി. പ്രക്ഷോഭം കൂടുതൽ സർക്കാർ ഓഫീസുകളിലേക്ക് വ്യാപിക്കുമെന്നാണ് സൂചന. ഇന്നലെ പ്രധാനമന്ത്രിയുടെ ഓഫീസ് കയ്യേറിയ സമരക്കാർക്കുനേരെ സുരക്ഷാസേന നടത്തിയ കണ്ണീർവാതക പ്രയോഗത്തിൽ പരുക്കേറ്റ യുവാവ് ആശുപത്രിയിൽ മരിച്ചു.

രാജി വയ്ക്കാതെ പ്രസിഡൻറ് ഗോതബായ രജപക്സെ രാജ്യം വിട്ടതോടെ ലങ്കയിൽ സാമ്പത്തിക പ്രതിസന്ധിക്ക് പിന്നാലെ രാഷ്ട്രീയ പ്രതിസന്ധിയും കനത്തു. മാലദ്വീപിലേക്കുള്ള പ്രസിഡൻറിൻറെ ഒളിച്ചോട്ടത്തിന് പിന്നാലെ പ്രതിഷേധക്കാർ സമരത്തിൻറെ വീര്യം കൂട്ടി. ആയിരക്കണക്കിന് ആളുകൾ പ്രധാനമന്ത്രി റനിൽ വിക്രമസിംഗെയുടെ ഓഫീസ് ആക്രമിക്കുകയും വസതി കയ്യടക്കുകയും ചെയ്തു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more