1 GBP = 106.65

5000 വർഷത്തിലേറെ പഴക്കം; ഇത് ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന വൃക്ഷമെന്ന് കണ്ടെത്തൽ

5000 വർഷത്തിലേറെ പഴക്കം; ഇത് ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന വൃക്ഷമെന്ന് കണ്ടെത്തൽ

സോഷ്യൽ മീഡിയയിലൂടെ നിരവധി കൗതുക വാർത്തകൾ നാം കണ്ടറിയാറുണ്ട്. നമുക്ക് അത്ഭുതവും സന്തോഷവും സങ്കടവും സമ്മാനിക്കുന്ന നിരവധി കാഴ്ചകൾ. ചിലിയെ ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന വൃക്ഷത്തിന്റെ ഭവനമായി ഇനി വിശേഷിപ്പിക്കാം. “ഗ്രേറ്റ് ഗ്രാൻഡ്‌ഫാദർ” എന്നറിയപ്പെടുന്ന ഒരു പുരാതന വൃക്ഷത്തിന് 5000 വർഷത്തിലേറെ പഴക്കമുണ്ടെന്ന ശാസ്ത്രജ്ഞരുടെ കണ്ടെത്തലാണ് ഇപ്പോൾ സോഷ്യകൾ മീഡിയയിൽ ശ്രദ്ധ നേടുന്നത്. 5000 വർഷത്തിലേറെ പഴക്കമുള്ള സൈപ്രസ് എന്ന മരമാണ് ഇവിടെയുള്ളത്.

ഈ മരത്തിന്റെ ശരിക്കും പ്രായം എത്രയാണ് കൃത്യമായി വിലയിരുത്താൻ സാധിക്കുന്നില്ല. പാരീസിലെ ക്ലൈമറ്റ് ആന്റ് എൻവയോൺമെന്റൽ സയൻസസ് ലബോറട്ടറിയിലെ ജോനാഥൻ ബാരിചിവിച്ച് എന്ന ചിലിയൻ ശാസ്ത്രജ്ഞനാണ് ഈ മരത്തെ കുറിച്ചുള്ള പഠനത്തിന് നേതൃത്വം നൽകിയത്. അവർ വേർതിരിച്ചെടുത്ത സാമ്പിളും മറ്റ് ഡേറ്റിംഗ് രീതികളും സൂചിപ്പിക്കുന്നത് മരത്തിന് 5,484 വർഷം പഴക്കമുണ്ടെന്നാണ് എന്ന് അദ്ദേഹം പറഞ്ഞു.

നിലവിലെ ലോകത്തിലെ ഏറ്റവും പ്രായമുള്ള മരം എന്ന റെക്കോർഡ് കാലിഫോർണിയയിലെ ബ്രിസ്റ്റിൽ കോൺ പൈൈൻ മരത്തിനാണ്. 4853 വർഷം പഴക്കമുണ്ട് ഈ മരത്തിന്. നിലവിലുള്ള ഈ മരത്തിനേക്കാൾ പഴക്കമുണ്ട് ചിലിയിലെ ഗ്രേറ്റ് ഗ്രാൻഡ്‌ഫാദർ മരത്തിന് എന്നാണ് ബാരിചിവിച്ച് പറയുന്നത്. ഇത്രയധികം കാലങ്ങളെ അതിജീവിച്ച വൃക്ഷത്തിന്റെ നിലനിൽപ്പിൽ ശാസ്ത്രജ്ഞർ ആശങ്ക പ്രകടിപ്പിക്കുന്നുണ്ട്. കാരണം നിരന്തരമായി എത്തുന്ന സന്ദർശകർ അതിന്റെ വേരുകളിൽ ചവിട്ടുകയും തൊലികളടർത്തിയെടുക്കുകയും മറ്റും ചെയ്യുന്നത് വൃക്ഷത്തിന്റെ നിലനില്പിനെ തന്നെ ബാധിക്കും. യുഎസിൽ ഇതുപോലുള്ള നിരവധി മരങ്ങൾ ഉണ്ടെന്നും എന്നാൽ കേടുപാടുകൾ സംഭവിക്കാതിരിക്കാൻ അവയുടെ സ്ഥാനങ്ങൾ മറച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more