1 GBP = 106.80

കേരളത്തിൽ എയിംസ് : നടപടികൾ വേഗത്തിലാക്കി സംസ്ഥാന സർക്കാർ

കേരളത്തിൽ എയിംസ് : നടപടികൾ വേഗത്തിലാക്കി സംസ്ഥാന സർക്കാർ

കേരളത്തിൽ എയിംസ് അനുവദിക്കാൻ തത്വത്തിൽ അനുമതി ലഭിച്ചതോടെ നടപടികൾ വേഗത്തിലാക്കി സംസ്ഥാന സർക്കാർ. എയിംസിനായി കോഴിക്കോട് കിനാലൂരിലെ വ്യവസായ വകുപ്പിന്റെ ഭൂമി ആരോഗ്യവകുപ്പിന് കൈമാറും. ഇതിന് അനുമതി നൽകി പ്രിൻസിപ്പൽ സെക്രട്ടറി ഉത്തരവിറക്കി.

കഴിഞ്ഞ പാർലമെന്റ് സമ്മേളനത്തിൽ കെ. മുരളീധരൻ എം.പി ഉന്നയിച്ച ചോദ്യത്തിന് മറുപടിയായാണ് കേരളത്തിൽ എയിംസ് സ്ഥാപിക്കാൻ തത്വത്തിൽ അനുമതിയായതായി കേന്ദ്രം അറിയിച്ചത്. അനുകൂല സ്ഥലം കണ്ടെത്തി റിപ്പോർട്ട് നൽകാൻ സംസ്ഥാന സർക്കാരിന് കേന്ദ്ര സർക്കാർ നിർദ്ദേശം നൽകിയിരുന്നു. തിരുവനന്തപുരം നെട്ടുകാൽതേരി, കോട്ടയം മെഡിക്കൽ കോളേജ്, കളമശ്ശേരി എച്ച്.എം.ടി, കോഴിക്കോട് കിനാലൂർ എന്നീ സ്ഥലങ്ങളാണ് എയിംസിനായി കേരളം മുന്നോട്ട് വച്ചത്. ഇതിൽ കോഴിക്കോട് കിനാലൂരിലെ വ്യവസായ വകുപ്പിന്റെ 150 ഏക്കർ ഭൂമിയാണ് പദ്ധതിക്കായി തിരഞ്ഞെടുത്ത് ആരോഗ്യവകുപ്പിന് കൈമാറാൻ തീരുമാനമായത്. ഭൂമി കൈമാറാൻ അനുമതി നൽകി കൊണ്ട് പ്രിൻസിപ്പിൽ സെക്രട്ടറി ഇന്നലെയാണ് ഉത്തരവിറക്കിയത്. എയിംസിനായി 100 ഏക്കർ അധിക ഭൂമിയും ഏറ്റെടുത്ത് നൽകാമെന്നാണ് കേരളത്തിന്റെ ശുപാർശ. കേരളം ഏറെ കാത്തിരുന്ന എയിംസിനായി കേന്ദ്രത്തിൽ നിന്ന് അനുകൂല നീക്കമുണ്ടായ സാഹചര്യത്തിൽ സംസ്ഥാനത്തെ നടപടികൾ വേഗത്തിൽ പൂർത്തിയാക്കാനാണ് സർക്കാർ ശ്രമം

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more