1 GBP = 112.86
breaking news

ലങ്കയില്‍ നിന്ന് കൂടുതൽ അഭയാര്‍ത്ഥികള്‍ ഇന്ത്യൻ തീരത്ത്; 3 പേർ തമിഴ്നാട്ടിലെത്തി

ലങ്കയില്‍ നിന്ന് കൂടുതൽ അഭയാര്‍ത്ഥികള്‍ ഇന്ത്യൻ തീരത്ത്; 3 പേർ തമിഴ്നാട്ടിലെത്തി

സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ ശ്രീലങ്കയിൽ നിന്ന് കൂടുതൽ അഭയാര്‍ത്ഥികള്‍ ഇന്ത്യൻ തീരത്തെത്തി. അമ്മയും രണ്ട് കുട്ടികളടക്കം 3 പേരാണ് ധനുഷ്കോടിയിൽ എത്തിയത്. ഇവരെ മണ്ഡപം മറൈൻ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. ഇതോടെ സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് 42 ശ്രീലങ്കൻ അഭയാര്‍ത്ഥികള്‍ ഇന്ത്യയിലെത്തിയതായാണ് കണക്കുകള്‍.

നാല് വയസുള്ള കുട്ടിയുള്‍പ്പെടെ മൂന്ന് പേരാണ് ശ്രീലങ്കയില്‍ നിന്നും ധനുഷ്‌കോടിയിലെത്തിയത്. അമ്മയ്ക്കും മകൾക്കും മറൈൻ പൊലീസ് സുരക്ഷ ഏർപ്പെടുത്തി. അന്വേഷണം ആരംഭിച്ചതായി അധിക‍ൃതര്‍ അറിയിച്ചു. അതേസമയം സാമ്പത്തി​ക പ്രതി​സന്ധി​യി​ൽ മൂക്കറ്റം മുങ്ങി​നി​ൽക്കുന്ന ദ്വീപുരാഷ്ട്രത്തി​ൽ ഇന്ധനവും അവശ്യവസ്തുക്കളും ലഭി​ക്കാതെ വി​ലക്കയറ്റത്തി​ൽ വലയുകയാണ് ജനങ്ങൾ.

കഴിഞ്ഞ ദിവസം വില വര്‍ധനവിനെതിരെ പ്രതിഷേധിച്ചവര്‍ക്കെതിരെ പൊലീസ് വെടിയുതിര്‍ത്തു. ഒരാൾ കൊല്ലപ്പെട്ടതായും 12 പേർക്ക്‌ പരുക്കേറ്റതായും റിപ്പോർട്ടുണ്ട്‌ ഉണ്ട്. പരുക്കേറ്റ നാലു പേരുടെ നില ഗുരുതരമാണ്. തെക്കുപടിഞ്ഞാറൻ പ്രദേശമായ രമ്പുക്കാനയിലാണ് വെടിവെയ്പ്പ്പുണ്ടായത്. പ്രസിഡന്റ്‌ ഗോതബായ രജപക്‌സെയുടെ രാജി ആവശ്യപ്പെട്ട്‌ ആഴ്‌ചകളായി പ്രതിഷേധം നടക്കുകയാണ്‌.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more