1 GBP = 107.40

മദ്യനയത്തിലെ സഭയുടെ എതിര്‍പ്പ്; ഒഴിഞ്ഞുമാറി ജോസ്.കെ.മാണി, കെറെയിലില്‍ എല്ലാവരുടെയും ആശങ്ക പരിഹരിക്കണം

മദ്യനയത്തിലെ സഭയുടെ എതിര്‍പ്പ്; ഒഴിഞ്ഞുമാറി ജോസ്.കെ.മാണി, കെറെയിലില്‍ എല്ലാവരുടെയും ആശങ്ക പരിഹരിക്കണം

മദ്യനയത്തില്‍ സഭയുടെ എതിര്‍പ്പിനെ കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറി കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ്.കെ.മാണി. സംസ്ഥാന സർക്കാർ പുതിയ മദ്യ നയം പ്രഖ്യാപിച്ചതിനു പിന്നാലെ കടുത്ത വിമർശനം ഈ വിഷയത്തിൽ ഉയർന്നുവന്നിരുന്നു. മദ്യം വൻതോതിൽ ഒഴുക്കുന്ന നിലയിലേക്ക് കാര്യങ്ങൾ എത്തുമെന്നായിരുന്നു പ്രധാനപ്പെട്ട വിമർശനം. കത്തോലിക്കാ സഭയുമായി ബന്ധപ്പെട്ട് കെസിബിസി മദ്യവിരുദ്ധ സമിതിയും പുതിയ മദ്യ നയത്തിനെതിരെ രംഗത്ത് വന്നിരുന്നു. ഇതിനുപിന്നാലെയാണ് കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി മദ്യനയത്തിൽ നിലപാട് നേരിട്ട് വ്യക്തമാക്കാതെ ഒഴിഞ്ഞുമാറിയത്.

മദ്യനയം, കെറെയില്‍ വിഷയങ്ങളിലെ  കത്തോലിക്കാ സഭയുടെ എതിർപ്പ് ചൂണ്ടിക്കാട്ടിയപ്പോൾ ആണ് മദ്യനയത്തില്‍ കാര്യമായി പ്രതികരണത്തിന് തയ്യാറാകാതെ ജോസ് കെ മാണി പിൻവാങ്ങിയത്. അതേസമയം , കെ റെയിൽ വിഷയത്തിൽ എല്ലാവരുടെയും അഭിപ്രായം പരിഗണിക്കണം എന്നും ജോസ് കെ മാണി അഭിപ്രായപ്പെട്ടു.ജനങ്ങളെ വിശ്വാസത്തിലെടുത്ത് ആശങ്ക ദൂരീകരിക്കണം എന്നതാണ് ഇക്കാര്യത്തിൽ കേരള കോൺഗ്രസ് നിലപാട് എന്നും ജോസ് കെ മാണി കൂട്ടിച്ചേർത്തു.

കത്തോലിക്കാ സഭ കെ റെയിൽ വിഷയത്തിൽ  വിമർശനം ഉന്നയിക്കുന്നത് ചൂണ്ടിക്കാട്ടിയപ്പോൾ സഭയ്ക്ക് വിയോജിപ്പ് പറയാനുള്ള അവകാശം ഉണ്ട് എന്നായിരുന്നു ജോസ് കെ മാണിയുടെ മറുപടി.  ഇക്കാര്യത്തിൽആശങ്ക ദൂരീകരിക്കും എന്നാണ് സർക്കാർ നിലപാട് എന്നും ജോസ് കെ മാണി കൂട്ടിച്ചേർത്തു. ഇടതുമുന്നണിയും ജനങ്ങളുടെ ആശങ്ക പരിഹരിക്കുമെന്ന നിലപാട്  ആവർത്തിച്ചിട്ടുണ്ട് എന്ന് ജോസ് കെ മാണി പറഞ്ഞു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more