1 GBP = 106.75
breaking news

കോവിഡ്; എൻഎച്ച്എസ് ആശുപത്രി ജീവനക്കാർക്കുള്ള സൗജന്യ പാർക്കിംഗ് ഈ ആഴ്ച അവസാനിക്കും

കോവിഡ്; എൻഎച്ച്എസ് ആശുപത്രി ജീവനക്കാർക്കുള്ള സൗജന്യ പാർക്കിംഗ് ഈ ആഴ്ച അവസാനിക്കും

ലണ്ടൻ: കോവിഡ് മഹാമാരിയെത്തുടർന്ന് ഇംഗ്ലണ്ടിലെ എൻഎച്ച്എസ് ആശുപത്രി ജീവനക്കാർക്കായി എൻഎച്ച്എസ് ട്രസ്റ്റുകൾ സൗജന്യ പാർക്കിംഗ് വെള്ളിയാഴ്ച അവസാനിക്കുമെന്ന് സർക്കാർ വ്യക്തമാക്കി.

2020 മാർച്ച് മുതലാണ് ജീവനക്കാർക്ക് പാർക്കിംഗ് ഫീസ് ഒഴിവാക്കിയത്, എന്നാൽ പാൻഡെമിക് ഒരു പുതിയ ഘട്ടത്തിലേക്ക് മാറിയെന്ന് ആരോഗ്യ സെക്രട്ടറി സാജിദ് ജാവിദ് പറഞ്ഞു. പാർക്കിംഗിനായി ചാർജ് ഈടാക്കുന്ന 93% എൻഎച്ച്എസ് ട്രസ്റ്റുകളും രാത്രിയിൽ ജോലി ചെയ്യുന്ന എൻഎച്ച്എസ് സ്റ്റാഫ് ഉൾപ്പെടെ, ഏറ്റവും കൂടുതൽ ആവശ്യമുള്ളവർക്ക് സൗജന്യ പാർക്കിംഗ് നടപ്പിലാക്കിയിട്ടുണ്ട്.

അതേസമയം, സമരം ചെയ്യുന്ന ജീവനക്കാരെ ശിക്ഷിക്കുന്ന നടപടിയാണെന്ന് യൂണിയനുകൾ വിമർശിച്ചു. ആയിരക്കണക്കിന് എൻഎച്ച്എസ് രോഗികൾക്കും സന്ദർശകർക്കും സൗജന്യ ഹോസ്പിറ്റൽ കാർ പാർക്കിംഗ് നൽകാനുള്ള തങ്ങളുടെ പ്രകടനപത്രികയിലെ വാഗ്ദാനം നിറവേറ്റുന്നതിന് ഈ നീക്കം ആവശ്യമാണെന്ന് ജീവനക്കാർക്കുള്ള ആനുകൂല്യം നീക്കം ചെയ്യുന്നതായി പ്രഖ്യാപിച്ചുകൊണ്ട് സർക്കാർ പറഞ്ഞു. കൺസർവേറ്റീവ് പാർട്ടിയുടെ 2019 പ്രകടനപത്രികയിൽ വികലാംഗർ, പതിവ് ഔട്ട്‌പേഷ്യന്റ്, രാത്രി ഷിഫ്റ്റിൽ ജോലി ചെയ്യുന്ന ജീവനക്കാർ എന്നിവയുൾപ്പെടെ ഏറ്റവും ആവശ്യമുള്ളവർക്ക് പാർക്കിംഗ് സൗജന്യമാക്കുമെന്ന് വാഗ്ദാനം ചെയ്തിരുന്നു.

ജീവനക്കാർക്കുള്ള സൗജന്യ പാർക്കിംഗ് നയം താൽക്കാലികമാണെന്നും പാൻഡെമിക്കിന്റെ കാലത്തേക്ക്അവതരിപ്പിച്ചതാണെന്നും ആരോഗ്യ, സാമൂഹിക പരിപാലന വകുപ്പ് അറിയിച്ചു. ഏകദേശം രണ്ട് വർഷത്തിനിടെ ഈ പദ്ധതിയുടെ നടത്തിപ്പിന് ഏകദേശം 130 മില്യൺ പൗണ്ട് ചിലവായി. കഴിഞ്ഞ രണ്ട് വർഷമായി ആളുകളെ സുരക്ഷിതരാക്കാൻ അക്ഷീണം പ്രയത്നിക്കുകയും അടുത്ത ഘട്ടത്തിലേക്ക് നീങ്ങാൻ തങ്ങളെ പ്രാപ്തരാക്കുകയും ചെയ്ത എല്ലാവരോടും സർക്കാരിനെ പ്രതിനിധീകരിച്ച് നന്ദി രേഖപ്പെടുത്തുന്നതായി രേഖാമൂലമുള്ള പ്രസ്താവനയിൽ ജാവിദ് കൂട്ടിച്ചേർത്തു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more