- ബ്രാഡ്ഫോർഡ് നിവാസി സജി ചാക്കോ (52) നിര്യാതനായി
- ഫ്രാൻസിസ് മാർപ്പാപ്പ കാലം ചെയ്തു
- ലണ്ടൻ ഗാറ്റ്വിക്ക് യുകെയിലെ ഏറ്റവും മോശം വിമാനത്താവളമെന്ന് റിപ്പോർട്ട്
- ആയുധ ഉത്പാദനം വർദ്ധിപ്പിക്കാനൊരുങ്ങി ബ്രിട്ടൻ; യുഎസ്, ഫ്രഞ്ച് ആയുധ ഇറക്കുമതികൾ കുറയ്ക്കുന്നത് ലക്ഷ്യം
- ബ്രിട്ടീഷ് എയർവേയ്സ് ക്രൂ അംഗത്തെ യുഎസ് ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി.
- ഗസ്സയിൽ വെടിനിർത്തൽ പ്രഖ്യാപിക്കണമെന്ന് ഫ്രാൻസിസ് മാർപാപ്പ
- യു.എസ് പ്രതിരോധ സെക്രട്ടറി ഹൂതികൾക്കെതിരായ ആക്രമണത്തിന്റെ പദ്ധതി കുടുംബാംഗങ്ങളുമായും പങ്കുവെച്ചുവെന്ന് റിപ്പോർട്ട്
മലയാള ഭാഷയെ കാലത്തിനൊത്ത് നവീകരിക്കാനുള്ള ശ്രമങ്ങൾ നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ; പ്രഥമ കണിക്കൊന്ന പുരസ്കാരം മുഖ്യമന്ത്രി മലയാളം മിഷൻ യുകെ ചാപ്റ്ററിന് സമ്മാനിച്ചു; പുരസ്കാര തുക ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി യുകെ ചാപ്റ്റർ മാതൃകയായി.
- Feb 23, 2022

സുജു ജോസഫ്
മലയാളഭാഷയെ കാലത്തിനൊത്ത് നവീകരിക്കാനുള്ള ശ്രമങ്ങൾ സർക്കാർ നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അത്തരത്തിലുള്ള ശ്രമങ്ങൾക്ക് മലയാളം മിഷൻ കരുത്ത് പകരണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ലോക മാതൃഭാഷാ ദിനത്തോടനുബന്ധിച്ച് തിരുവനന്തപുരത്ത് അയ്യങ്കാളി ഹാളിൽ മലയാളം മിഷൻ സംഘടിപ്പിച്ച മലയാൺമ 2022 ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
കേരള ഗവൺമെൻറിന്റെ സാംസ്കാരിക വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന മലയാളം മിഷൻ ചാപ്റ്ററുകളിൽ മാതൃഭാഷാ പ്രചാരണത്തിനായി നടത്തിയിട്ടുള്ള വിവിധ പരിപാടികളിൽ മികച്ച പ്രവർത്തനം കാഴ്ച വച്ചിട്ടുള്ള ചാപ്റ്ററിന്
നൽകുന്ന പ്രഥമ കണിക്കൊന്ന പുരസ്കാരം മുഖ്യമന്ത്രി പിണറായി വിജയൻ മലയാളം മിഷൻ യുകെ ചാപ്റ്ററിന് സമ്മാനിച്ചു. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവുമടങ്ങുന്നതായിരുന്നു പുരസ്കാരം.

പുരസ്കാര തുകയായ ഒരു ലക്ഷം രൂപ പിറന്ന നാട്ടിൽ ദുരിതമനുഭവിക്കുന്നവർക്ക് ഉപകരിക്കുന്നതിനുവേണ്ടി മലയാളം മിഷൻ യു കെ ചാപ്റ്റർ പ്രസിഡന്റ് സി എ ജോസഫും സെക്രട്ടറി എബ്രഹാം കുര്യനും പ്രവർത്തക സമിതിയുടെ അംഗീകാരത്തോടുകൂടി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവനയായി നൽകാൻ തയ്യാറാണെന്ന് പുരസ്കാര സമർപ്പണ ദിവസം മലയാളം മിഷൻ ഓഫീസിൽ അറിയിച്ചിരുന്നു. ഈ വിവരം മലയാളം മിഷൻ ഡയറക്ടറും പ്രശസ്ത കവിയുമായ മുരുകൻ കാട്ടാക്കട പുരസ്കാര വേദിയിൽ അറിയിച്ചത് എല്ലാ യുകെ മലയാളികൾക്കും അഭിമാനമായി.
ചടങ്ങിൽ സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ അധ്യക്ഷത വഹിച്ചു. ഇന്നത്തെ സുദിനം ലോകമെമ്പാടുമുള്ള പ്രവാസി മലയാളികൾക്ക് വളരെയധികം സന്തോഷം പകരുന്നതാണെന്നും ലോകത്ത് എവിടെയെല്ലാം മലയാളികളുണ്ടോ അവിടെയെല്ലാം മലയാളം ഉണ്ടാവണമെന്നാണ് ഇടതുപക്ഷ ഗവൺമെൻറ് ലക്ഷ്യമിടുന്നതെന്നും തന്റെ അധ്യക്ഷ പ്രസംഗത്തിൽ മന്ത്രി സജി ചെറിയാൻ സൂചിപ്പിച്ചു.
കണിക്കൊന്ന പുരസ്കാരത്തിന് പുറമേ മലയാളഭാഷയെ സാങ്കേതികവിദ്യാ സൗഹൃദമാക്കുന്നതിനുള്ള നൂതന ആശയം ആവിഷ്കരിച്ച് അവതരിപ്പിക്കുന്ന വ്യക്തികൾക്കോ സ്ഥാപനങ്ങൾക്കോ നൽകുന്ന പുരസ്കാരമായ ഭാഷാ പ്രതിഭാ പുരസ്കാരത്തിന് അർഹനായ അദ്ധ്യാപകൻ പ്രവീൺ വർമ്മ എംകെ ക്ക് ഗതാഗത വകുപ്പ് മന്ത്രി അഡ്വ ആൻറണി രാജു പുരസ്കാരം നൽകി. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവുമടങ്ങുന്നതാണ് ഭാഷാ പ്രതിഭാപുരസ്കാരം.
ഭാഷയുടെ പ്രചാരണത്തിനും വളര്ച്ചയ്ക്കും മികച്ച സംഭാവന നല്കിയ പ്രവാസ സംഘടനയ്ക്കു നല്കുന്ന പ്രഥമ സുഗതാഞ്ജലി പ്രവാസി പുരസ്ക്കാരത്തിന് ബറോഡ കേരള സമാജം അര്ഹമായി. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന ഈ പുരസ്കാരം ബറോഡ കേരള സമാജം ഭാരവാഹികൾക്ക് നൽകിയത് ധനമന്ത്രി കെ എം ബാലഗോപാലാണ്. വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടിയും കൃഷി വകുപ്പ് മന്ത്രി ജി ആർ അനിലും ചടങ്ങിൽ സന്നിഹിതരായിരുന്നു.

സാംസ്കാരിക കാര്യ പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജ് ഐ എ എസ് , ഐ എം ജി ഡയറക്ടറും പുരസ്ക്കാര നിർണയ കമ്മിറ്റി ചെയർമാനുമായ കെ ജയകുമാർ ഐഎഎസ് എന്നിവർ ആശംസകളർപ്പിച്ചു. മലയാളം മിഷൻ ഡയറക്ടർ മുരുകൻ കാട്ടാക്കട സ്വാഗതവും രജിസ്ട്രാർ ഇൻചാർജ് സ്വാലിഹ എം വി നന്ദിയും പറഞ്ഞു. ചടങ്ങിൽ രാഷ്ട്രീയ-സാമൂഹിക-സാംസ്കാരിക മേഖലകളിൽ നിന്നുള്ള നിരവധി നേതാക്കളും സന്നിഹിതരായിരുന്നു.
മലയാളം സർവ്വകലാശാല മുൻ വൈസ് ചാൻസലറും മുൻ കേരള ചീഫ് സെക്രട്ടറിയുമായ കെ ജയകുമാർ ഐ എ എസ്, പ്രമുഖ സാഹിത്യകാരൻ ഡോ ജോർജ് ഓണക്കൂർ, കഥാകൃത്തും നോവലിസ്റ്റും മുൻ പൊതുവിദ്യാഭ്യാസ ഡയറക്ടറുമായ കെ വി മോഹൻകുമാർ ഐ എ എസ് എന്നിവരടങ്ങിയ സമിതിയാണ് പുരസ്കാരങ്ങൾ നിർണ്ണയിച്ചത്.
മലയാളം മിഷൻ യുകെ ചാപ്റ്ററിന് ലഭിച്ച കണിക്കൊന്ന പുരസ്കാരം യുകെ ചാപ്റ്ററിന്റെ കീഴിലുള്ള പഠന കേന്ദ്രങ്ങളിൽ നിസ്വാർത്ഥമായ സേവനം ചെയ്യുന്ന അധ്യാപകർക്കും, ചാപ്റ്റർ ഭാരവാഹികൾക്കും, പഠിതാക്കൾക്കും അവരുടെ മാതാപിതാക്കളുമുൾപ്പെടെയുള്ള യുകെയിലെ മുഴുവൻ ഭാഷാസ്നേഹികൾക്കുമായി സമർപ്പിക്കുന്നുവെന്ന് മലയാളം മിഷൻ യുകെ ചാപ്റ്റർ പ്രസിഡെന്റ് സി. എ.ജോസഫ് അറിയിച്ചു.

മലയാളം മിഷന്റെ ചാപ്റ്ററുകളിലെ മികച്ച മാതൃഭാഷാ പ്രചാരണ പരിപാടികൾക്കുള്ള പ്രവർത്തനത്തിനങ്ങൾക്ക് നൽകുന്ന പ്രഥമ കണിക്കൊന്ന പുരസ്കാരത്തിന് അർഹമായ മലയാളം മിഷൻ യുകെ ചാപ്റ്ററിന്റെ മുഴുവൻ ഭാരവാഹികളെയും തന്റെ ഫേസ് ബുക്ക് പേജിലൂടെ കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ മാണി എം പി അഭിനന്ദിച്ചു. പുരസ്കാര തുകയായ ഒരു ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയായി നൽകുവാനായുള്ള മലയാളം മിഷൻ യുകെ ചാപ്റ്റർ പ്രസിഡന്റ് സി എ ജോസഫിന്റെയും സെക്രട്ടറി ഏബ്രഹാം കുര്യന്റെയും തീരുമാനം അങ്ങേയറ്റം പ്രശംസനീയമാണെന്നും അഭിപ്രായപ്പെട്ട ജോസ് കെ മാണി എം പി
മലയാള ഭാഷയ്ക്കായി വിദേശത്തും ഇതര സംസ്ഥാനങ്ങളിലും സമർപ്പിത സേവനം നടത്തുന്ന എല്ലാ പ്രിയപ്പെട്ടവർക്കും ആശംസകളും നേർന്നു.
കേരള ജലസേചന വകുപ്പ് മന്ത്രി റോഷി അഗസ്റ്റിനും പുരസ്കാരങ്ങൾ ലഭിച്ച എല്ലാവർക്കും ഹൃദയാശംസകൾ നേർന്നു. കണിക്കൊന്ന പുരസ്കാര തുകയായ ഒരു ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകുവാനുള്ള മാതൃകാപരമായ തീരുമാനമെടുത്ത മലയാളം മിഷൻ യുകെ ചാപ്റ്റർ പ്രസിഡന്റ് സി എ ജോസഫിന്റെയും സെക്രട്ടറി ഏബ്രഹാം കുര്യന്റെയും നേതൃത്വത്തിലുള്ള ചാപ്റ്റർ ഭാരവാഹികളെ തന്റെ ഫേസ്ബുക്ക് പേജിലൂടെ മന്ത്രി റോഷി അഗസ്റ്റിൻ ഹാർദ്ദമായി അഭിനന്ദിക്കുകയും ചെയ്തു.

യുകെയിലെ സാമൂഹ്യ സാംസ്കാരിക രംഗങ്ങളിലുള്ള നിരവധി ആളുകളാണ് കേരള ഗവൺമെന്റിന്റെ പ്രഥമ കണിക്കൊന്ന പുരസ്കാരം ലഭിച്ച മലയാളം മിഷൻ യു കെ ചാപ്റ്ററിനെയും സമ്മാനത്തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകുവാനായി ചാപ്റ്റർ ഭാരവാഹികൾ എടുത്ത തീരുമാനത്തെയും അഭിനന്ദിക്കുന്നത്.
പ്രഥമ കണിക്കൊന്ന പുരസ്കാരം ധന മന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുവാൻ തയ്യാറാണെന്ന് അറിയിച്ചതനുസരിച്ച് യുകെ ചാപ്റ്റർ പ്രസിഡന്റ് സി എ ജോസഫിനും സെക്രട്ടറി എബ്രഹാം കുര്യനും മറ്റ് ചാപ്റ്റർ ഭാരവാഹികൾക്കും നന്ദി അറിയിച്ചുകൊണ്ടുള്ള കത്തും മലയാളം മിഷൻ ഡയറക്ടർ മുരുകൻ കാട്ടാക്കട നൽകുകയുണ്ടായി. ഈ സത്കർമ്മത്തിനെ എത്ര പ്രകീർത്തിച്ചാലും മതിയാവില്ലായെന്നും മാതൃകാപരമായ ഇത്തരം പ്രവർത്തനങ്ങളിലൂടെ യുകെ ചാപ്റ്റർ ലോക മലയാളികൾക്ക് മാർഗദീപമായി മാറട്ടെയെന്നും കത്തിലൂടെ അദ്ദേഹം ആശംസിച്ചു.

മലയാൺമ 2022 ന്റെ ഭാഗമായി മലയാളം മിഷൻ പ്രവാസി മലയാളികൾക്കായി കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി തിരുവനന്തപുരം മരിയ റാണി സെന്ററിൽ ഭാഷാപരമായ ശില്പശാലയും നടത്തിയിരുന്നു. മലയാളം മിഷന്റെ വിവിധ ചാപ്റ്ററുകളിൽ നിന്നുമെത്തിയിട്ടുള്ള ഭാരവാഹികളും അധ്യാപകരുമാണ് ഭാഷാസംബന്ധിയായ നേതൃത്വ പരിശീലന കളരിയിൽ പങ്കെടുത്തത് . ക്യാമ്പിലെ വിവിധ സെഷനുകളിലായി കവി പ്രൊഫ. വി മധുസൂദനന് നായര്, കഥാകൃത്ത് അശോകന് ചരുവില്, ഭാഷാവിദഗ്ധന് എം സേതുമാധവന്, കവി വിനോദ് വൈശാഖി, കവി വി എസ് ബിന്ദു, ഭാഷാധ്യാപകന് ഡോ. ബി ബാലചന്ദ്രന്, നാടന്പാട്ട് ഗായകന് ജയചന്ദ്രന് കടമ്പനാട്, കവി ഗിരീഷ് പുലിയൂര് തുടങ്ങിയവര് ക്ളാസുകള് നയിച്ചു. സമാപന സമ്മേളനം സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന് ഉദ്ഘാടനം ചെയ്തു. കവി പ്രൊഫ. വി മധുസൂദനന് നായര് മുഖ്യാതിഥിയായിരുന്നു.
തുടർന്ന് തിരുവിതാംകൂർ ചരിത്ര സ്മാരകങ്ങളും സാംസ്കാരിക ശേഷിപ്പുകളും ക്യാമ്പ് അംഗങ്ങളെ പരിചയപ്പെടുത്തുന്നതിനുള്ള വിജ്ഞാന യാത്രയും നടത്തി മലയാളം മിഷൻ സംഘടിപ്പിച്ച മലയാൺമ -2022 ന്റെ ആഘോഷങ്ങൾക്ക് സമാപനം കുറിച്ചു.











Latest News:
പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി യുഎസ് വൈസ് പ്രസിഡന്റ്
ന്യൂഡൽഹി: യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി വാൻസ് പ്രധാനമന്ത്രി മോദിയുമായി കൂടിക്കാഴ്ച നടത്തി. പകൽ 9.30യോ...Indiaപരാതിയിൽ ഉറച്ചുനിൽക്കും, നിയമനടപടിക്കില്ലെന്ന് ആവർത്തിച്ച് വിൻസി അലോഷ്യസ്
കൊച്ചി: സിനിമാ സെറ്റിലെ ദുരനുഭവവുമായി ബന്ധപ്പെട്ട് നടി വിൻസി അലോഷ്യസ് ഇന്റേണൽ കമ്മിറ്റിക്കു(ഐസിസി) ...Moviesസായ് സുദർശനും ഗില്ലിനും അർധ സെഞ്ച്വറി; ടൈറ്റൻസിനെതിരെ കെ.കെ.ആറിന് 199 റൺസ് വിജയലക്ഷ്യം
കൊൽക്കത്ത: ഐ.പി.എല്ലിൽ ഗുജറാത്ത് ടൈറ്റൻസിനെതിരെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് 199 റൺസ് വിജയലക്ഷ്യം. ഓ...Sportsഎത്തിയത് വിദേശമലയാളിയായ യുവതിയെ കാണാനെന്ന് ഷൈൻ; മൊഴിയുടെ കൂടുതൽ വിവരങ്ങൾ പുറത്ത്
കൊച്ചി: അറസ്റ്റിലായശേഷം ഷൈൻ ടോം ചാക്കോ പൊലീസിന് നൽകിയ മൊഴിയുടെ കൂടുതൽ വിവര...Keralaസഹപ്രവർത്തകയെ കൊന്ന കേസ്: രാഷ്ട്രപതിയുടെ മെഡൽ നേടിയ മുൻ പൊലീസ് ഉദ്യോഗസ്ഥന് ജീവപര്യന്ത്യം
മുംബൈ: സഹപ്രവർത്തകയെ കൊന്ന കേസിൽ, രാഷ്ട്രപതിയുടെ മെഡൽ നേടിയ മുൻ പൊലീസ് ഉദ്യോഗസ്ഥന് മഹാരാഷ്ട്രയിലെ പ...Indiaമുഖ്യമന്ത്രിയുടെ ഓഫിസിലിരുന്ന് ഫോൺ ചോർത്താൻ പ്രിൻസിപ്പൽ സെക്രട്ടറിക്ക് ആര് അനുവാദം നൽകി -വി.ഡി. സതീശ...
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഓഫിസിലിരുന്ന് രാഷ്ട്രീയ നേതാക്കളുടെ ഫോൺ ചോർത്താൻ പ്രിൻസിപ്പൽ സെക്...Keralaബ്രാഡ്ഫോർഡ് നിവാസി സജി ചാക്കോ (52) നിര്യാതനായി
ബ്രാഡ്ഫോർഡിൽ താമസിക്കുന്ന സജി ചാക്കോ (52) അൽപ്പം മുൻപ് ലീഡ്സിൽ LGI ഹോസ്പിറ്റലിൽ വച്ച് നിര്യയാതനായ...Latest Newsഫ്രാൻസിസ് മാർപ്പാപ്പ കാലം ചെയ്തു
വത്തിക്കാൻ: ബ്രോങ്കൈറ്റിസ് ബാധയെ തുടർന്ന് സുഖം പ്രാപിച്ച് വിശ്രമത്തിലായിരുന്ന ഫ്രാൻസിസ് മാർപാപ്പ ക...Breaking News
Post Your Comments Here ( Click here for malayalam )
Latest Updates
- പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി യുഎസ് വൈസ് പ്രസിഡന്റ് ന്യൂഡൽഹി: യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി വാൻസ് പ്രധാനമന്ത്രി മോദിയുമായി കൂടിക്കാഴ്ച നടത്തി. പകൽ 9.30യോടെ ഡൽഹി പാലം വ്യോമസേനാ വിമാനത്താവളത്തിൽ എത്തിയ വാൻസിനെയും കുടുംബത്തെയും യുഎസ് ഉദ്യോഗസ്ഥരെയും കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവിന്റെ നേതൃത്വത്തിൽ സ്വീകരിച്ചു. വൈകിട്ട് 6.30യ്ക്ക് വൈസ്പ്രസിഡന്റിനും കുടുംബത്തിനും പ്രധാനമന്ത്രി നരേന്ദ്രമോദി ലോക്കല്യാൺ മാർഗിലെ വസതിയിൽ അത്താഴവിരുന്ന് നൽകി. ഇന്ത്യ–-അമേരിക്ക ഉഭയകക്ഷി വ്യാപാരകരാർ വേഗത്തിൽ യാഥാർഥ്യമാക്കുന്നതിനെ കുറിച്ചും ഇരുരാജ്യങ്ങളുടെയും സഹകരണവും പങ്കാളിത്തവും കൂടുതൽ ശക്തമാക്കുന്നതിനെ കുറിച്ചും വൈസ്പ്രസിഡന്റും പ്രധാനമന്ത്രിയും ചർച്ച ചെയ്തു
- പരാതിയിൽ ഉറച്ചുനിൽക്കും, നിയമനടപടിക്കില്ലെന്ന് ആവർത്തിച്ച് വിൻസി അലോഷ്യസ് കൊച്ചി: സിനിമാ സെറ്റിലെ ദുരനുഭവവുമായി ബന്ധപ്പെട്ട് നടി വിൻസി അലോഷ്യസ് ഇന്റേണൽ കമ്മിറ്റിക്കു(ഐസിസി) മുന്നിൽ മൊഴി നൽകി. മൊഴിയെ പറ്റി പുറത്ത് പറയാൻ പറ്റില്ലെന്നും വിൻസി മാധ്യമങ്ങളോട് പറഞ്ഞു. ഷൈൻ ടോം ചാക്കോയും നാലംഗ കമ്മിറ്റിക്കു മുന്നിൽ ഹാജരായിരുന്നു. ഇരുവരും ഒറ്റയ്ക്കും ഒരുമിച്ചും മൊഴി നല്കി. ലഹരി ഉപയോഗിച്ച് നടൻ മോശമായി പെരുമാറിയെന്ന പരാതിയിൽ ഉറച്ചുനിൽക്കുമെന്നും നടി പറഞ്ഞു. സിനിമയ്ക്ക് പുറത്ത് നിയമനടപടികൾ സ്വീകരിക്കില്ല. എന്നാൽ അന്വേഷണങ്ങളോട് സഹകരിക്കും. സിനിമയിൽ ഇനി ലഹരി പ്രശ്നങ്ങളുണ്ടാകരുതെന്നാണ് തന്റെ നിലപാടെന്നും
- സായ് സുദർശനും ഗില്ലിനും അർധ സെഞ്ച്വറി; ടൈറ്റൻസിനെതിരെ കെ.കെ.ആറിന് 199 റൺസ് വിജയലക്ഷ്യം കൊൽക്കത്ത: ഐ.പി.എല്ലിൽ ഗുജറാത്ത് ടൈറ്റൻസിനെതിരെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് 199 റൺസ് വിജയലക്ഷ്യം. ഓപണർമാരായ സായ് സുദർശനും (52) ക്യാപ്റ്റൻ ശുഭ്മൻ ഗില്ലും (90) നേടിയ അർധ സെഞ്ച്വറികളുടെ കരുത്തിലാണ് ആതിഥേയർ പൊരുതാവുന്ന സ്കോർ കണ്ടെത്തിയത്. 41 റൺസ് നേടി പുറത്താകാതെനിന്ന ജോസ് ബട്ട്ലറും ടൈറ്റൻസ് നിരയിൽ തിളങ്ങി. നിശ്ചിത 20 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിലാണ് ഗുജറാത്ത് ടീം 198 റൺസ് നേടിയത്. മത്സരത്തിൽ ടോസ് നേടിയ കൊൽക്കത്ത ഗുജറാത്ത് ടീമിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. തിടുക്കപ്പെടാതെ ഇന്നിങ്സ്
- എത്തിയത് വിദേശമലയാളിയായ യുവതിയെ കാണാനെന്ന് ഷൈൻ; മൊഴിയുടെ കൂടുതൽ വിവരങ്ങൾ പുറത്ത് കൊച്ചി: അറസ്റ്റിലായശേഷം ഷൈൻ ടോം ചാക്കോ പൊലീസിന് നൽകിയ മൊഴിയുടെ കൂടുതൽ വിവരങ്ങൾ പുറത്ത്. രാസലഹരിയായ മെത്താംഫെറ്റമിനും കഞ്ചാവും ഉപയോഗിക്കാറുണ്ടെന്നും താൻ ഹോട്ടലിൽ എത്തിയത് വിദേശ മലയാളിയായ യുവതിയെ കാണാനാണെന്നും ഷൈൻ പൊലീസിനോട് പറഞ്ഞു. സിനിമ സെറ്റുകളിൽ ലഹരി എത്തിക്കാൻ ഇടനിലക്കാരുണ്ടെന്നും ലഹരിവസ്തുക്കൾ വാങ്ങാൻ ഗൂഗിൾപേ വഴി പണം നൽകിയിട്ടുണ്ടെന്നും നടൻ വെളിപ്പെടുത്തി. വിദേശ മലയാളിയായ യുവതിയെ ഫോണിൽ ബന്ധപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ അവരെ കാണാനാണ് എറണാകുളം നോർത്തിലെ ഹോട്ടലിൽ എത്തിയത്. സ്വന്തം ചെലവിലാണ് മുറി എടുത്തത്. അപ്പോഴാണ്
- സഹപ്രവർത്തകയെ കൊന്ന കേസ്: രാഷ്ട്രപതിയുടെ മെഡൽ നേടിയ മുൻ പൊലീസ് ഉദ്യോഗസ്ഥന് ജീവപര്യന്ത്യം മുംബൈ: സഹപ്രവർത്തകയെ കൊന്ന കേസിൽ, രാഷ്ട്രപതിയുടെ മെഡൽ നേടിയ മുൻ പൊലീസ് ഉദ്യോഗസ്ഥന് മഹാരാഷ്ട്രയിലെ പനവേൽ സെഷൻസ് കോടതി ജീവപര്യന്ത്യം ജയിൽശിക്ഷ വിധിച്ചു. 2016ൽ അസിസ്റ്റന്റ് പൊലീസ് ഇൻസ്പെക്ടറായ അശ്വിനി ബിദ്രേഗോറിനെ കൊലപ്പെടുത്തിയതിന് മുൻ ഇൻസ്പെക്ടറായ അഭയ് കുരുന്ദ്കറിനാണ് ജയിൽ ശിക്ഷ. പ്രതിയുടെ ക്രൂരകൃത്യം അംഗീകരിക്കാനാകുന്നതല്ലെന്നും എന്നാൽ പ്രായവും സ്വയം തിരുത്തി ജീവിതത്തിലേക്ക് തിരിച്ചുവരാനുള്ള സാധ്യതയും കണക്കിലെടുത്ത് വധശിക്ഷ വിധിക്കുന്നില്ലെന്നും കോടതി വ്യക്തമാക്കി. “കൊലപാതകത്തിനു ശേഷം മൃതദേഹം വെട്ടിനുറുക്കിയതും കുഴിച്ചുമൂടിയതും ക്രൂരമായ ചെയ്തിയാണ്. എന്നാൽ ഇത് അപൂർവങ്ങളിൽ

ഉണർന്നുയരാനും ഉയിർത്തെഴുന്നേൽക്കാനും ഒരു തിരുന്നാൾ…………ലോകത്തിന് ഈസ്റ്റർ നൽകുന്ന സന്ദേശം മഹത്തരം /
ഉണർന്നുയരാനും ഉയിർത്തെഴുന്നേൽക്കാനും ഒരു തിരുന്നാൾ…………ലോകത്തിന് ഈസ്റ്റർ നൽകുന്ന സന്ദേശം മഹത്തരം
എഡിറ്റോറിയൽ ആഗോള ക്രൈസ്തവർ യേശുദേവന്റെ ഉയിർപ്പ് തിരുന്നാൾ ആഘോഷിക്കുന്ന ഈ അവസരം ത്യാഗത്തിന്റെയും സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും വലിയ സന്ദേശങ്ങൾ പങ്കുവെക്കുന്ന അനുഗ്രഹീതമായ അവസരം കൂടിയാവുന്നു. ജീവിതത്തിൽ ഒരിക്കലെങ്കിലും വീഴ്ചകളിലൂടെയും പീഡാനുഭവങ്ങളിലൂടെയും കടന്നുപോകാത്തവരായി നമ്മിൽ ആരും ഉണ്ടാകില്ല. അത് വ്യക്തി ജീവിതങ്ങളിലാവാം, നമ്മൾ പ്രവർത്തിക്കുന്ന തൊഴിൽ-സാമൂഹ്യ രംഗങ്ങളിലാവാം. ഒരു വീഴ്ചയും സ്ഥിരമായുള്ളതല്ല. എല്ലാ വീഴ്ചകൾക്കുമപ്പുറം ഉയിർപ്പിന്റെ ഒരു തിരുന്നാളുണ്ടാകും. കാത്തിരുന്നാൽ കരഗതമാവുകതന്നെ ചെയ്യുന്ന നന്മയുടെ ഒരു ഉയിർപ്പു തിരുന്നാൾ. ഈസ്റ്ററിന്റെ സന്ദേശം സുവ്യക്തമാണ്. ഉയർത്തെഴുന്നള്ളിയ യേശുദേവൻ താൻ ദർശനം

യുക്മ അംഗത്വ മാസാചരണം 2025 ഏപ്രിൽ 15 മുതൽ മെയ് 15 വരെ. യുക്മ അംഗത്വം ആഗ്രഹിക്കുന്ന അസ്സോസ്സിയേഷനുകൾക്ക് അപേക്ഷിക്കുവാൻ അവസരം…. /
യുക്മ അംഗത്വ മാസാചരണം 2025 ഏപ്രിൽ 15 മുതൽ മെയ് 15 വരെ. യുക്മ അംഗത്വം ആഗ്രഹിക്കുന്ന അസ്സോസ്സിയേഷനുകൾക്ക് അപേക്ഷിക്കുവാൻ അവസരം….
കുര്യൻ ജോർജ്ജ് (നാഷണൽ പി ആർ ഒ & മീഡിയ കോർഡിനേറ്റർ) ആഗോള പ്രവാസി മലയാളികൾക്കിടയിലെ ഏറ്റവും വലിയ ദേശീയ സംഘടനയായ യുക്മ (യൂണിയൻ ഓഫ് യു കെ മലയാളി അസ്സോസ്സിയേഷൻ) പുതിയ അംഗത്വത്തിനുള്ള അപേക്ഷകൾ സ്വീകരിക്കുന്നതിന് തീരുമാനിച്ചതായി യുക്മ ദേശീയ ജനറൽ സെക്രട്ടറി ജയകുമാർ നായർ അറിയിച്ചു. 2025 ഏപ്രിൽ 15 മുതൽ മെയ് 15 വരെയുള്ള ഒരു മാസമാണ് പുതിയ അപേക്ഷകൾ സ്വീകരിക്കുന്നതിനുള്ള കാലപരിധിയായി നിശ്ചയിച്ചിരിക്കുന്നത്. ഏപ്രിൽ 5 ശനിയാഴ്ച വാൽസാളിൽ വെച്ച് ചേർന്ന

എല്ലാ മലയാളികൾക്കും വിഷു ആശംസകൾ; യുക്മ ദേശീയ കമ്മിറ്റി /
എല്ലാ മലയാളികൾക്കും വിഷു ആശംസകൾ; യുക്മ ദേശീയ കമ്മിറ്റി
മറ്റൊരു വിഷുക്കാലം കൂടി വരവായിരിക്കുകയാണ്. മേട മാസത്തിലാണ് വിഷു ആഘോഷിക്കാറുള്ളത്. മലയാള മാസമായ മേടത്തിലെ ആദ്യ ദിവസമാണ് ഇത്. ഓരോ വിഷുവും ഒരു ഓർമ്മപ്പെടുത്തലാണ്. ‘കാലമിനിയും ഉരുളും, വിഷു വരും, വർഷം വരും, തിരുവോണം വരും, പിന്നെ ഓരോ തളിരിലും പൂ വരും കായ് വരും’ എന്ന എൻഎൻ കക്കാടിന്റെ സഫലമീ യാത്ര എന്ന പ്രശസ്തമായ കവിതയാണ് ഈ സമയം പലരുടെയും മനസിലേക്ക് ഓടിയെത്തുക. യുക്മയുടെ പ്രവർത്തന വർഷം തന്നെ ആരംഭിക്കുന്നത് ഓരോ വിഷുക്കാലത്തിലാണ്… ഇത്തവണയും വിഷുക്കാലത്തിൽ

യുക്മ നിയമോപദേഷ്ടാവും കേംബ്രിഡ്ജ് മേയറുമായ ബൈജു തിട്ടാലയ്ക്ക് ഇറ്റലിയുടെ ആദരം, ഓണററി പൗരത്വം നൽകി ആദരിച്ചു /
യുക്മ നിയമോപദേഷ്ടാവും കേംബ്രിഡ്ജ് മേയറുമായ ബൈജു തിട്ടാലയ്ക്ക് ഇറ്റലിയുടെ ആദരം, ഓണററി പൗരത്വം നൽകി ആദരിച്ചു
ലണ്ടൻ: കേംബ്രിജ് മേയറും യുക്മ നിയമോപദേഷ്ടാവുമായ ഇംഗ്ലണ്ടിലെ ക്രിമിനൽ ഡിഫൻസ് സോളിസിറ്ററുമായ ബൈജു തിട്ടാലയ്ക്ക് ഇറ്റലി ഓണററി പൗരത്വം നൽകി ആദരിച്ചു. കാസ്റെറല്ലൂസിയോ മുനിസിപ്പാലിറ്റി സംഘടിപ്പിച്ച ചടങ്ങിൽ, മുനിസിപ്പൽ സെക്രട്ടറി ഡോ. മരിയ മിഖയേല മേയർ ബൈജുവിനെ സദസിന് പരിചയപ്പെടുത്തി. ഇറ്റാലിയൻ പൗരത്വം മേയർ സർ പാസ്ക്വേൽ മാർഷെസ് ബൈജുവിന് കൈമാറി. കാസ്റെറല്ലൂസിയോ വാൽമാഗിയോറിന്റെ ഡപ്യൂട്ടി മേയർ മിഷേൽ ജിയാനെറ്റ, കേംബ്രിജ് കൗൺസിലറും മുൻ മേയറുമായ റോബർട്ട് ഡ്രൈഡൻ ജെ.പി., എംആർടിഎ, പിയറോ ഡി ആഞ്ചെലിക്കോ, ഗ്യൂസെപ്പെ,

“ലണ്ടൻ ഡ്രീംസ്” യുക്മ – ഫ്ലവേഴ്സ് ചാനൽ ഓഡിഷന് നോർവിച്ചിൽ തുടക്കമായി; ഏപ്രിൽ 12ന് നോട്ടിംങ്ങ്ഹാമിൽ – രജിസ്റ്റർ ചെയ്യുവാൻ അവസരം. /
“ലണ്ടൻ ഡ്രീംസ്” യുക്മ – ഫ്ലവേഴ്സ് ചാനൽ ഓഡിഷന് നോർവിച്ചിൽ തുടക്കമായി; ഏപ്രിൽ 12ന് നോട്ടിംങ്ങ്ഹാമിൽ – രജിസ്റ്റർ ചെയ്യുവാൻ അവസരം.
കുര്യൻ ജോർജ്ജ് (നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ) കേരളത്തിലെ ഏറ്റവും പ്രമുഖമായതും മലയാളി കുടുംബ പ്രേക്ഷകരുടെ ഏറ്റവും ഇഷ്ടപ്പെട്ട വിനോദ ടി വി ചാനലുമായ ഫ്ലവേഴ്സ് ചാനലിൽ നടന്നുവരുന്ന “ഇതു ഐറ്റം വേറെ”, സ്മാർട്ട് ഷോ”, ടോപ് സിംഗർ – 5 എന്നീ കുടുംബ ഷോകളിൽ പങ്കെടുക്കുവാൻ താല്പര്യമുള്ളവർക്കായി വിവിധ പ്രായപരിധിയിലുള്ള മത്സരാർത്ഥികളെ തിരഞ്ഞെടുക്കുവാനുള്ള രണ്ടാമത്തെ ഓഡിഷൻ ഏപ്രിൽ 12 ന് നോട്ടിംങ്ങ്ഹാമിൽ വച്ച് നടക്കുന്നു. ഇന്നലെ നോർവിച്ചിൽ വെച്ച് നടന്ന ആദ്യ ഓഡിഷനിൽ യു

click on malayalam character to switch languages