1 GBP = 105.54
breaking news

പൂച്ചയോട് ക്രൂരത; ഫ്രഞ്ച് ഫുട്ബോൾ താരം കുർട് സൗമയുമായുള്ള കരാർ അഡിഡാസ് റദ്ദാക്കി; കൂടുതൽ കുരുക്കിലേക്ക്

പൂച്ചയോട് ക്രൂരത; ഫ്രഞ്ച് ഫുട്ബോൾ താരം കുർട് സൗമയുമായുള്ള കരാർ അഡിഡാസ് റദ്ദാക്കി; കൂടുതൽ കുരുക്കിലേക്ക്

വളർത്തുപൂച്ചയോട് കാണിച്ച ക്രൂരമായ പെരുമാറിയ പ്രീമിയർ ലീഗ് ക്ലബായ വെസ്റ്റ്ഹാം യുണൈറ്റഡിന്റെ ഫ്രഞ്ച് ഫുട്ബോൾ താരം കുട്ട സൗമ കൂടുതൽ കുരുക്കിലേക്ക്. തന്റെ വളർത്തുപൂച്ചയെ അടിക്കുകയും തൊഴിക്കുകയും ചെയ്യുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിക്കുകയും തുടർന്നുണ്ടായ പ്രതിഷേധങ്ങളും താരത്തിന്റെ ഫുട്ബോൾ കരിയർ തന്നെ ഭീഷണയിൽ ആക്കിയിരിക്കുകയാണ്. പൂച്ചയെ ക്രൂരമായി ഉപദ്രവിക്കുന്ന വീഡിയോ സൗമ തന്നെയാണ് സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവിട്ടത്.

സംഭവത്തെ തുടർന്ന് സൗമയെ സ്പോൺസർ ചെയ്തിരുന്ന അഡിഡാസ് താരവുമായുള്ള എല്ലാ കരാറുകളും റദ്ദാക്കി. ഫ്രഞ്ച് താരത്തിന്റെ ഔദ്യോഗിക കിറ്റ് സ്പോൺസറാണ് അഡിഡാസ്. അഡിഡാസ് കരാർ റദ്ദാക്കിയത് പിന്നാലെ താരത്തിന്റെ മറ്റൊരു സ്പോൺസർ ആയിരുന്ന ഇൻഷുറൻസ് ഇൻവെസ്റ്റ്മെന്റ് കമ്പനിയായ വൈറ്റാലിറ്റിയും സ്‌പോൺസർഷിപ്പ് പിൻവലിച്ചു. ഇതോടൊപ്പം താരത്തിനുണ്ടായിരുന്ന മറ്റ് ചില കരാറുകളും റദ്ദായതായാണ് വിവരം.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more