24 മണിക്കൂറിനുള്ളിൽ യുകെയിൽ 189,213 പുതിയ കോവിഡ് -19 കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. സർക്കാർ കണക്കുകൾ പ്രകാരം, പാൻഡെമിക്കിലെ ഏറ്റവും ഉയർന്ന റെക്കോർഡാണിത്.
പോസിറ്റീവ് കൊറോണ വൈറസ് പരിശോധനയുടെ 28 ദിവസത്തിനുള്ളിൽ 332 മരണങ്ങൾ കൂടി രേഖാപ്പെടുത്തിയിട്ടുണ്ട്. ഈ വർഷം മാർച്ച് 2 ന് ശേഷമുള്ള ഏറ്റവും ഉയർന്ന കണക്കാണിത്. എന്നാൽ ഉത്സവ കാലയളവിൽ പൂർണ്ണമായി റിപ്പോർട്ട് ചെയ്യപ്പെടാത്ത മരണസംഖ്യകളുടെ ബാക്ക്‌ലോഗ് ഇതിൽ ഉൾപ്പെടുന്നു. ഡിസംബർ 24-29 വരെയുള്ള കാലയളവിലെ മരണസംഖ്യയും ഉൾപ്പെടുന്നുവെന്ന് സർക്കാർ വെബ്‌സൈറ്റ് അറിയിച്ചു.
24 മണിക്കൂറിനുള്ളിൽ, യുകെയിലുടനീളം 19,544 ഒമൈക്രോൺ കേസുകൾ കണ്ടെത്തി, ഇതോടെ യുകെയിൽ ഇതുവരെ രേഖപ്പെടുത്തിയ ഒമിക്രോൺ കേസുകളുടെ എണ്ണം 229,666 ആയി. യുകെയിൽ ഇന്നലെ 11,898 രോഗികൾ കോവിഡ് ബാധിച്ച് ആശുപത്രിയിലായിരുന്നു. കഴിഞ്ഞ ദിവസത്തേക്കാൾ 1,000-ത്തിലധികം രോഗികൾ. മാർച്ച് 2 ന് ശേഷമുള്ള ഏറ്റവും ഉയർന്ന കണക്കാണിത്. 868 പേർ വെന്റിലേഷൻ ബെഡുകളിലാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.
അതേസമയം, യുകെയിലുടനീളം കോവിഡ് പരിശോധനകളുടെ അഭാവം വലിയ ആശങ്കയാണെന്ന് പ്രമുഖ ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നൽകി. അടുത്ത ദിവസങ്ങളിൽ, ഗവൺമെന്റിന്റെ പോർട്ടലിൽ ബുക്ക് ചെയ്യുന്നതനുസരിച്ച് ഡെലിവറി ചെയ്യുന്നതിനുള്ള ലാറ്ററൽ ഫ്ലോയുടെയും പിസിആർ ടെസ്റ്റുകളുടെയും വ്യാപകമായ ക്ഷാമം ഉണ്ടായിട്ടുണ്ട്, ഇന്നലെ രാവിലെ യുകെയിലുടനീളം പിസിആർ ടെസ്റ്റിംഗ് സ്ലോട്ടുകളൊന്നും ലഭ്യമല്ലായിരുന്നു.
ഫെബ്രുവരിയോടെ ലാറ്ററൽ ഫ്ലോ ടെസ്റ്റുകളുടെ വിതരണം സർക്കാർ മൂന്നിരട്ടിയായി, ഏകദേശം 300 ദശലക്ഷമായി ഉയർത്തുമെന്ന് ആരോഗ്യ സെക്രട്ടറി സാജിദ് ജാവിദ് പറഞ്ഞു. എന്നാൽ നിലവിലെ ക്ഷാമം നിലനിൽക്കുന്നതിനാൽ അടുത്ത രണ്ടാഴ്ചയ്ക്കുള്ളിൽ ചില ഘട്ടങ്ങളിൽ സിസ്റ്റം നിയന്ത്രിക്കേണ്ടതുണ്ടെന്ന് ആരോഗ്യവൃത്തങ്ങൾ അറിയിച്ചു. അതേസമയം കോവിഡ് കേസുകളിലെ കണക്കുകൾ കുറച്ച് കാണിച്ച് ലോക്ക്ഡൗൺ ഒഴിവാക്കാനുള്ള തന്ത്രത്തിന്റെ ഭാഗമാണ് ടെസ്റ്റ് കിറ്റുകളുടെ ക്ഷാമം എന്ന ആരോപണവും ചില കോണുകളിൽ നിന്നുയരുന്നുണ്ട്.
click on malayalam character to switch languages