1 GBP = 106.56
breaking news

നോർത്തേൺ അയർലണ്ടിൽ പബ്ലിക് ട്രാൻസ്‌പോർട്ട് ബസ് ഹൈജാക്ക് ചെയ്ത ശേഷം തീയിട്ടു

നോർത്തേൺ അയർലണ്ടിൽ പബ്ലിക് ട്രാൻസ്‌പോർട്ട് ബസ് ഹൈജാക്ക് ചെയ്ത ശേഷം തീയിട്ടു

വടക്കൻ അയർലണ്ടിലെ കൗണ്ടി ആൻട്രിമിലെ ന്യൂടൗൺബബിയിൽ ഒരു ബസ് ഹൈജാക്ക് ചെയ്ത ശേഷം തീയിട്ട് നശിപ്പിച്ചു. ഞായറാഴ്ച രാത്രി 7:45 ന് ചർച്ച് റോഡിലെ വാലി ലെഷർ സെന്ററിന് സമീപമാണ് സംഭവം.

നാല് പേർ ബസിൽ കയറി, യാത്രക്കാരോടും ഡ്രൈവറോടും ഇറങ്ങാൻ ആജ്ഞാപിക്കുകയും തുടർന്ന് കത്തിക്കുകയും ചെയ്തുവെന്ന് പോലീസ് പറഞ്ഞു. എന്നാൽ സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്ന് പോലീസ് അറിയിച്ചു.

വടക്കൻ അയർലണ്ടിൽ ഒരാഴ്ചയ്ക്കിടെ ഇത് രണ്ടാം തവണയാണ് ബസ് തട്ടിക്കൊണ്ടുപോയി കത്തിക്കുന്നത്. കഴിഞ്ഞ തിങ്കളാഴ്ച പുലർച്ചെ, കൌണ്ടി ഡൗണിലെ ന്യൂടൗൺനാർഡിൽ ആയുധധാരികളായ മുഖംമൂടി ധരിച്ച രണ്ടുപേർ ബസിൽ കയറി, ഡ്രൈവറോട് ബസിൽ നിന്ന് ഇറങ്ങാൻ ആജ്ഞാപിക്കുകയും തുടർന്ന് തീയിടുകയും ചെയ്യുകയായിരുന്നു.

ഏറ്റവും പുതിയ സംഭവത്തിന് ശേഷം, പൊതുഗതാഗത ജീവനക്കാരെ അക്രമികൾ ലക്ഷ്യമിടുന്നത് അപമാനകരവും വെറുപ്പുളവാക്കുന്നതുമാണെന്ന് ഇൻഫ്രാസ്ട്രക്ചർ മന്ത്രി നിക്കോള മല്ലോൺ പറഞ്ഞു.
ട്രാൻസ്ലിങ്ക് ബസുകൾ പൊതു സ്വത്താണെന്നും അക്രമികൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തിൽ പോലീസ് അന്വേഷണം ഊർജ്ജിതപ്പെടുത്തിയിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് അക്രമികളെ ഉടൻ പിടികൂടുമെന്നും പോലീസ് അറിയിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more