1 GBP = 105.67
breaking news

ബ്രിട്ടനെ കാത്തിരിക്കുന്നത് കൂടുതൽ വെള്ളപ്പൊക്കവും വരൾച്ചയും; മുന്നറിയിപ്പ് നൽകി എൻവിറോണ്മെൻറ് ഏജൻസി

ബ്രിട്ടനെ കാത്തിരിക്കുന്നത് കൂടുതൽ വെള്ളപ്പൊക്കവും വരൾച്ചയും; മുന്നറിയിപ്പ് നൽകി എൻവിറോണ്മെൻറ് ഏജൻസി

ലണ്ടൻ: ബ്രിട്ടൻ കൂടുതൽ വെള്ളപ്പൊക്കവും വരൾച്ചയും നേരിടേണ്ടി വരുമെന്ന് മുന്നറിയിപ്പ്. സമുദ്രനിരപ്പ് ഉയരുന്നതും കാലാവസ്ഥാ വ്യതിയാനം മൂലം ജലവിതരണത്തിൽ വലിയ ഡിമാൻഡും നേരിടേണ്ടിയും വരുമെന്ന് പരിസ്ഥിതി ഏജൻസി മുന്നറിയിപ്പ് നൽകി.

ഗ്ലാസ്‌ഗോയിൽ നടക്കുന്ന യുഎൻ COP26 കാലാവസ്ഥാ ചർച്ചകൾക്ക് മുൻപാണ്, സർക്കാർ ഏജൻസിയുടെ മുന്നറിയിപ്പ്. കാലാവസ്ഥാ വ്യതിയാനത്തിന്റെ അനിവാര്യമായ ആവശ്യങ്ങളോടുള്ള പ്രതികരണം പോലെ തന്നെ പ്രധാനമാണ് ഹരിത വാതകങ്ങൾ നിർമ്മാർജ്ജനം ചെയ്യുന്ന പ്രവർത്തനങ്ങൾ അവസാനിപ്പിക്കുന്നതും.

അഡോപ്റ്റ് ഓർ ഡൈ എന്നാണ് പരിസ്ഥിതി ഏജൻസിയുടെ അധ്യക്ഷ എമ്മ ഹോവാർഡ് ബോയ്ഡ് സർക്കാരിനോട് ആവശ്യപ്പെട്ടത്. ജർമ്മനിയിലെയും യൂറോപ്പിലെ മറ്റ് ഭാഗങ്ങളിലെയും വെള്ളപ്പൊക്കം പോലുള്ള മാരകമായ സംഭവങ്ങൾ ഈ വേനൽക്കാലത്ത് നൂറുകണക്കിനാളുകളെ കൊന്നൊടുക്കി. വരുംകാലങ്ങളിൽ കൂടുതൽ അക്രമാസക്തമായ കാലാവസ്ഥയെ പ്രതിരോധിക്കാൻ കാലാവസ്ഥ അടിയന്തിരാവസ്ഥ തന്നെ പ്രഖ്യാപിക്കേണ്ട സ്ഥിതിയിലേക്ക് കാര്യങ്ങളെത്തുമെന്നും എമ്മ പറയുന്നു.

സർക്കാരിന് നൽകിയ റിപ്പോർട്ടിൽ, കാലാവസ്ഥാ വ്യതിയാനം മലിനീകരണം, വർദ്ധിച്ച ജല ആവശ്യം തുടങ്ങിയ പ്രശ്നങ്ങൾ ഇംഗ്ലണ്ടിന്റെ ജല പരിതസ്ഥിതിയിലെ സമ്മർദ്ദം വർദ്ധിപ്പിക്കുകയും ശുദ്ധവും സമൃദ്ധവുമായ വെള്ളം ഉറപ്പാക്കുന്നത് ബുദ്ധിമുട്ടാക്കുകയും ചെയ്യും. അടിയന്തിര പ്രാധാന്യത്തോടെ ഇക്കാര്യങ്ങളിൽ സർക്കാരിന്റെ ശ്രദ്ധയുണ്ടാകണമെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more