1 GBP = 112.86
breaking news

ലണ്ടനിലെ സൂപ്പർമാർക്കറ്റുകളിൽ ഭക്ഷ്യവസ്തുക്കളിൽ സിറിഞ്ചുപയോഗിച്ച് വിഷം കുത്തിവച്ചു; ഒരാൾ അറസ്റ്റിൽ

ലണ്ടനിലെ സൂപ്പർമാർക്കറ്റുകളിൽ ഭക്ഷ്യവസ്തുക്കളിൽ സിറിഞ്ചുപയോഗിച്ച് വിഷം കുത്തിവച്ചു; ഒരാൾ അറസ്റ്റിൽ

ലണ്ടൻ: പടിഞ്ഞാറൻ ലണ്ടനിലെ മൂന്ന് സൂപ്പർമാർക്കറ്റുകളിൽ സിറിഞ്ചുപയോഗിച്ച് ഭക്ഷ്യവസ്തുക്കളിൽ വിഷം കുത്തിവച്ചുവെന്ന് സംശയിക്കുന്ന ഒരാളെ അറസ്റ്റ് ചെയ്തതായി കൗൺസിൽ അറിയിച്ചു. ഫുൾഹാം പാലസ് റോഡിലുള്ള ടെസ്കോ, വെയിറ്ററോസ്‌, സെയ്ൻസ്ബറി എന്നിവ സന്ദർശിക്കുകയും നിരവധി സിറിഞ്ചുകൾ ഉപയോഗിച്ച് ഭക്ഷ്യവസ്തുക്കളിൽ കുത്തിവയ്ക്കുകയും ചെയ്തതായി ആരോപണമുണ്ട്.

ഇയ്യാൾ ഇതിനുശേഷം തെരുവിൽ ആളുകൾക്ക് നേരെ അധിക്ഷേപവും ആക്രോശങ്ങളും നടത്തിയതിനെത്തുടർന്നാണ് പോലീസ് എത്തിയത്. രാത്രി 8 മണിയോടെ പോലീസെത്തി ഇയ്യാളെ അറസ്റ്റ് ചെയ്യുകയായിരുന്നുവെന്ന് ഹാമർസ്മിത്ത് & ഫുൾഹാം കൗൺസിൽ അധികൃതർ പറഞ്ഞു. പൊതുദ്രോഹമോ ഉത്കണ്ഠയോ ഉണ്ടാക്കാൻ ശ്രമിച്ചുവെന്നാരോപിച്ചാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.

സംഭവത്തെത്തുടർന്ന് സൂപ്പർമാർക്കറ്റുകൾ അടച്ചു, ബുധനാഴ്ച വൈകുന്നേരം കൗൺസിൽ അതിന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ “എമർജൻസി അലർട്ട്” നോട്ടീസ് നൽകി. സംഭവം നടന്ന സൂപ്പർമാർക്കറ്റുകളിൽ നിന്ന് വാങ്ങിയ ഭക്ഷ്യവസ്തുക്കൾ ഉപയോഗിക്കരുതെന്ന മുന്നറിയിപ്പാണ് കൗൺസിൽ അധികൃതർ നൽകിയത്. എച്ച് & എഫ് കൗൺസിലിന്റെ പരിസ്ഥിതി ആരോഗ്യ സംഘം സൂപ്പർമാർക്കറ്റ് ശാഖകളിൽ കൂടുതൽ പരിശോധനകൾ നടത്തുന്നുണ്ട്.

മലിനമായ ഇനങ്ങൾ സംസ്കരിച്ച മാംസവും മൈക്രോവേവ് ചെയ്യാവുന്ന ഉൽപ്പന്നങ്ങളുമാണെന്ന് കരുതപ്പെടുന്നു, കൗൺസിൽ പറയുന്നു. എത്ര ഇനങ്ങൾക്ക് വിഷാംശം ഏറ്റുവെന്നോ ഏത് വിഷാംശമെന്നോ ഇതുവരെ അറിവായിട്ടില്ല. പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് കൗൺസിൽ അധികൃതർ അഭ്യർത്ഥിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more