1 GBP = 106.30
breaking news

“ഭൂമി റെക്കോർഡ്സിൻ്റെ” ബാനറിൽ യു കെയിലെ മലയാളി യുവപ്രതിഭകൾ അണിയിച്ചൊരുക്കിയ പോപ് ഗാനം “നിന്നെത്തേടി” പുറത്തിറങ്ങി….

“ഭൂമി റെക്കോർഡ്സിൻ്റെ” ബാനറിൽ യു കെയിലെ മലയാളി യുവപ്രതിഭകൾ അണിയിച്ചൊരുക്കിയ പോപ് ഗാനം “നിന്നെത്തേടി” പുറത്തിറങ്ങി….

യുകെയിലെ യുവ മലയാളി പ്രതിഭകൾ ഭൂമി റെക്കോർഡ്സിൻ്റെ ബാനറിൽ അണിയിച്ചൊരുക്കിയ മലയാളം പോപ്പ് ഗാനം  “നിന്നെത്തേടി” പുറത്തിറങ്ങി. ഗാനരചന നിർവ്വഹിച്ചിരിക്കുന്നത്  അലൻ ആൻറണി, സംഗീത സംവിധാനം സെബാൻ (ബ്രയാൻ എബഹാം), ഗിറ്റാറിസ്റ്റ് ബാസിൽ റെജി, ഗ്രേസി തറപ്പേൽ (ഗാനരചന സഹായം) തുടങ്ങിയവരാണ്. അലൻ ആൻറണിയും ബ്രയാനും ഗാനങ്ങൾ ആലപിച്ചിരിക്കുന്നു.

ഈ ഗാനത്തിൻ്റെ ചിത്രീകരണം വെയിൽസിലെ മനോഹരമായ സ്നോഡോണിയ എന്ന പ്രദേശത്താണ്. ബാസിൽ റെജി മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുമ്പോൾ അലൻ, സെബാൻ, ഡോളി സണ്ണി, ബ്ളൂയിൻസ് തോമസ് എന്നിവർ കൂട്ടുകാരായി എത്തുന്നു.

ഒരു ദീർഘകാല പ്രണയം തകർന്ന വേദനയിൽ മുഴുകിയിരിക്കുന്ന നായകനെ അവൻ്റെ കൂട്ടുകാർ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാൻ ശ്രമിക്കുന്നതാണ് ഈ ഗാനത്തിൻ്റെ ഇതിവൃത്തം.
അയർലൻഡിലെ ‘വിക്കഡ് വിഷ്വൽസ്’ആണ് നിന്നെത്തേടിയുടെ സംവിധാനവും വീഡിയോയും ചെയ്തിരിക്കുന്നത്.അലൻ, ബ്രയാൻ എബഹാം (സെബാൻ) എന്നിവർ യുകെയിലെ കലാ സ്നേഹികൾക്ക് സുപരിചിതരാണ്. ഇരുവരും “ദീക്ഷ” എന്ന പ്രമുഖ ആർട്സ് ഓർഗനൈസേഷൻ്റെ ഡയറക്ടർമാരാണ്. അതുപോലെ തന്നെ അലൻ, ബ്രയാൻ, ബാസിൽ എന്നിവർ യുവബാൻഡ് ആയ “സെല്ലി ഹിൽസ് “ൻ്റെ അംഗങ്ങളുമാണ്.

അതുല്യരായ ഈ യുവപ്രതിഭകളിൽ നിന്ന് ഇനിയും നമുക്ക് ഒത്തിരിയേറെ കലാേപഹാരങ്ങൾ പ്രതീക്ഷിക്കാം. ബാല്യം മുതൽ വളർന്നത് ബ്രിട്ടനിലാണെങ്കിലും ജന്മനാടിൻ്റെ തനിമയും സംസ്കാരവും കലയും നെഞ്ചോട് ചേർത്ത് സൂക്ഷിക്കുന്ന ഇവർ നമ്മുടെ പുതിയ തലമുറക്ക് മാതൃകകളാണ്.

“ഭൂമി റെക്കോർഡ്സ്”, “സെബാൻ” എന്നീ യുട്യൂബ് ചാനലുകൾ സബ്സ്ക്രൈബ് ചെയ്താൽ ഈ ഗായകരുടെ പുതിയ പാട്ടുകൾ കേൾക്കാം. സെബാൻ എന്ന യുട്യൂബ് ചാനലിൽ ഗാനം കേൾക്കാം. ഭൂമി റെക്കോഡ്സിൽ ഗാനത്തിൻ്റെ വീഡിയോ കാണാവുന്നതാണ്.

ഇൻസ്റ്റഗ്രാം :- @bhoomi_ records                       

: @_ Seban 

യുട്യൂബ്     : Bhoomi Records, Seban


സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുന്ന “നിന്നെത്തേടി” കാണുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക:-

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more