1 GBP = 106.75
breaking news

ലിവർപൂൾ ഔവർ ലേഡി ക്യൂൻ ഓഫ് പീസ് ദേവാലയത്തിൽ തിരുന്നാളിന് കൊടിയേറി… പ്രധാന തിരുന്നാൾ ജൂലൈ 4 ഞായറാഴ്ച…

ലിവർപൂൾ ഔവർ ലേഡി ക്യൂൻ ഓഫ് പീസ് ദേവാലയത്തിൽ തിരുന്നാളിന് കൊടിയേറി… പ്രധാന തിരുന്നാൾ ജൂലൈ 4 ഞായറാഴ്ച…

ലിവര്‍പൂള്‍: ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയിലെ ആദ്യ ഇടവക ദേവാലയമായ ലിവര്‍പൂളിലെ ഔര്‍ ലേഡി ക്വീന്‍ ഓഫ് പീസ് ദേവാലയത്തില്‍ തിരുന്നാളാഘോഷത്തിന് തുടക്കം കുറിച്ച് കൊണ്ട് കൊടിയേറി.  ഭാരത അപ്പോസ്തലനായ വിശുദ്ധ തോമാശ്ലീഹായുടെ ദുക്‌റാന തിരുനാളും പരിശുദ്ധ കന്യാമറിയത്തിന്റെയും തിരുനാള്‍  ഭക്തി നിര്‍ഭരമായി ആഘോഷിക്കും. തിരുനാളിനു തുടക്കം കുറിച്ച് കൊണ്ട്  പ്രെസ്റ്റൺ സെൻ്റ് അൽഫോൻസാ കത്തീഡ്രല്‍ വികാരി റെവ. ഡോ. ബാബു പുത്തന്‍പുരക്കല്‍ കൊടിയേറ്റ് കര്‍മ്മം നിര്‍വ്വഹിച്ചു.

ഇന്ന് തിങ്കളാഴ്ച (28/06/21) മുതല്‍ ശനിയാഴ്ച (03/07/21 ) വരെ ഓരോ നിയോഗങ്ങള്‍ സമര്‍പ്പിച്ചു കൊണ്ട് എല്ലാ ദിവസവും വൈകുന്നേരം ആറു മണിക്ക് വിശുദ്ധ കുര്‍ബാനയും  നൊവേനയും ഉണ്ടായിരിക്കുന്നതാണ്.  പ്രധാന തിരുനാള്‍ ദിനമായ ഞായറാഴ്ച രാവിലെ 10AM ന് നടക്കുന്ന ആഘോഷമായ വിശുദ്ധ കുര്‍ബാനക്ക് മാഞ്ചസ്റ്റർ മിഷൻ ഡയറക്ടർ റവ. ഫാ. ജോസ് അഞ്ചാനിക്കല്‍ കാര്‍മികത്വം വഹിക്കും. തുടര്‍ന്ന് പന്ത്രണ്ടു മണിക്ക് രണ്ടാമത്തെ വിശുദ്ധ കുര്‍ബാനയും ക്രമീകരിച്ചിട്ടുണ്ട്. വൈകുന്നേരം അഞ്ചുമണിക്ക് ഇടവക ഗായക സംഘത്തിന്റെ നേതൃത്വത്തില്‍ ഓണ്‍ലൈന്‍ ഗാനമേളയും ഉണ്ടായിരിക്കുന്നതാണ്.

കോവിഡ് മാനദണ്ഡങ്ങള്‍ അനുസരിച്ച് നടത്തപ്പെടുന്ന തിരുനാള്‍ ആഘോഷപരിപാടികളില്‍ പങ്കെടുത്ത് ഇടവക മദ്ധ്യസ്ഥയായ പരിശുദ്ധ അമ്മയുടെയും, ഭാരത അപ്പസ്തോലനായ വിശുദ്ധ തോമാസ്ലീഹായുടെയും അനുഗ്രഹങ്ങൾ പ്രാര്‍ത്ഥിക്കുവാനും എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി ഇടവക വികാരി റവ. ഫാ. ആന്‍ഡ്രൂസ് ചെതലന്‍,  കൈക്കാരന്‍മാരായ ആന്റണി മടുക്കക്കുഴി, വര്‍ഗീസ് ആലുക്ക, അനില്‍ ജോസഫ് എന്നിവര്‍ അറിയിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more