1 GBP = 107.33
breaking news

കൊറോണ വൈറസിൽ നിന്ന് രക്ഷിച്ച നഴ്‌സുമാർക്കൊപ്പമാവണം പ്രധാനമന്ത്രി; ശമ്പള വർദ്ധനവിൽ പുനർവിചിന്തനം ആവശ്യപ്പെട്ട് യൂണിയനുകൾ

കൊറോണ വൈറസിൽ നിന്ന് രക്ഷിച്ച നഴ്‌സുമാർക്കൊപ്പമാവണം പ്രധാനമന്ത്രി; ശമ്പള വർദ്ധനവിൽ പുനർവിചിന്തനം ആവശ്യപ്പെട്ട് യൂണിയനുകൾ

ലണ്ടൻ: നേഴ്‌സുമാരുടെ ശമ്പളവർദ്ധനവിൽ പുനർവിചിന്തനം ആവശ്യപ്പെട്ട് യൂണിയനുകൾ രംഗത്തെത്തി. കൊറോണ വൈറസ് ബാധിച്ചതിനെത്തുടർന്ന് ജീവൻ രക്ഷിക്കാൻ സഹായിച്ച നേഴ്സുമാർക്കൊപ്പമാണ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ നിൽക്കേണ്ടതെന്ന് യൂണിയനുകൾ ചൂണ്ടിക്കാട്ടുന്നു. ആരോഗ്യപ്രവർത്തകർക്കായി നിശ്ചയിച്ച 1% എൻ‌എച്ച്എസ് ശമ്പള ഓഫർ പുനഃപരിശോധിക്കണമെന്നും ഇവർ ആവശ്യപ്പെട്ടു.

നൂറുകണക്കിന് ഫ്രണ്ട് ലൈൻ നഴ്‌സുമാരുടെയും പ്രവർത്തകരുടെയും ഒരു കോൺഫറൻസിലാണ് പ്രധാനമന്ത്രിയോട് യൂണിയൻ നേതാക്കളുടെ അഭ്യർത്ഥന. റോയൽ കോളേജ് ഓഫ് നഴ്‌സിംഗിന്റെ ജനറൽ സെക്രട്ടറി ഡാം ഡോന്ന കിന്നയർ, തന്റെ ജീവൻ രക്ഷിക്കാനുള്ള പരിചരണത്തെക്കുറിച്ചും കഴിഞ്ഞ വസന്തകാലത്ത് അദ്ദേഹത്തെ പരിപാലിച്ച നഴ്സിംഗ് സ്റ്റാഫിനെക്കുറിച്ചും പ്രധാനമന്ത്രി ബോറിസ് ജോൺസൺ നൽകിയ വിവരണം അനുസ്മരിച്ചു. സ്വന്തം ജീവൻ വരെ പണയപ്പെടുത്തി മുൻ നിര പോരാളികളായി പ്രവർത്തിച്ച ആരോഗ്യപ്രവർത്തകരെ ഒരു ശതമാനം മാത്രം ശമ്പള വർദ്ധനവ് നൽകി അവഹേളിച്ചത് ശരിയായില്ലെന്നും അവർ കൂട്ടിച്ചേർത്തു.

ആർ‌സി‌എനും യുണൈറ്റും പ്രത്യക്ഷ സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പ്രതിപക്ഷവും നേഴ്‌സുമാർക്ക് പിന്തുണയുമായി രംഗത്തുണ്ട്. മെയ് മാസത്തിൽ നടക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി തന്നെ പ്രതിപക്ഷം സർക്കാരിനെതിരെ വിമർശനങ്ങൾ ശക്തമാക്കുന്നുണ്ട്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more