1 GBP = 105.49

പ്രവാസികളോട് സംവദിക്കാൻ Dr. തോമസ് ഐസക്കും,തോമസ് ചാഴികാടൻ എം.പി യും

പ്രവാസികളോട് സംവദിക്കാൻ Dr. തോമസ് ഐസക്കും,തോമസ് ചാഴികാടൻ എം.പി യും

യുകെയിലെയും അയർലണ്ടിലെയും പ്രവാസി മലയാളികൾക്ക് നവകേരളനിർമ്മിതിക്കുള്ള ആശയങ്ങൾ നേതാക്കളുമായി പങ്കുവെക്കുവാൻ അവസരം ഒരുക്കി LDF UK & Ireland കമ്മിറ്റി. ഫെബ്രുവരി 14 ഞായറാഴ്ച ഉച്ചക്ക് 2: 30നു ധനമന്ത്രി ഡോ. തോമസ് ഐസക്കും തോമസ് ചാഴികാടൻ എംപിയുമാണ് പ്രവാസികളോട് സംവദിക്കാൻ എത്തുന്നത്. ജനകീയ മാനിഫെസ്റ്റോയിൽ ഉൾപ്പെടുത്താനുള്ള ആശയങ്ങൾ അവതരിപ്പിക്കുവാനും ചോദ്യങ്ങൾ ചോദിക്കാനും അവസരം ഉണ്ടാവും.

സൂം മീറ്റിംഗിലൂടെ ഓൺലൈൻ ആയി നടക്കുന്ന പരിപാടിയിൽ AIC സെക്രട്ടറി ശ്രീ. ഹർസെവ് ബെയ്‌ൻസ്‌ , LDF യുകെ & അയർലണ്ട് മറ്റു നേതാക്കൾ തുടങ്ങിയവരും പങ്കെടുക്കും.. നേതാക്കളോട് സംവദിക്കുവാൻ എല്ലാ പ്രവാസിസുഹൃത്തുക്കളെയും LDF UK & Ireland ക്യാമ്പയിൻ കമ്മിറ്റി സ്വാഗതം ചെയ്യുന്നു. 

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more