പതിനൊന്നാമത് യുക്മ ദേശീയ വെർച്വൽ കലാമേളയ്ക്ക് ഇന്ന് തിരശ്ശീല വീഴും…. എസ് പി ബി വെർച്വൽ നഗറിൽ ഇന്ന് തിങ്കൾ വൈകുന്നേരം 5 മുതൽ മത്സരങ്ങൾ… യു കെയിലും ലോകമെങ്ങും തരംഗമായി മാറിയ കലാമേളയുടെ അരങ്ങിലെത്തിയത് അഞ്ഞൂറിലേറെ കലാപ്രതിഭകൾ….
Dec 28, 2020
സജീഷ് ടോം (യുക്മ നാഷണൽ പി ആർ ഒ & മീഡിയ കോർഡിനേറ്റർ)
പതിനൊന്നാമത് യുക്മ ദേശീയ കലാമേളയ്ക്ക് എസ് പി ബി വെർച്വൽ നഗറിൽ ഇന്ന് തിങ്കളാഴ്ച (28/12/20) തിരശ്ശീല വീഴും. അവസാന ദിവസമായ ഇന്ന് വൈകുന്നേരം 5 മുതൽ കിഡ്സ് സബ് ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗങ്ങളിലെ മത്സരങ്ങളായിരിക്കും സംപ്രേക്ഷണം ചെയ്യുന്നത്. യു കെയിലും ലോകമെങ്ങും യുക്മ കലാമേള 2020 തരംഗമായി മാറിക്കഴിഞ്ഞു.
പ്രവാസി ലോകത്തിന് അത്ഭുതവും ആവേശവും വാരി വിതറി ലോക മലയാളി സമൂഹത്തിൻ്റെ അഭിമാനം വാനോളമുയർത്തിക്കൊണ്ട്, അനശ്വര കലാകാരൻ എസ്.പി.ബാലസുബ്രഹ്മമണ്യത്തിൻ്റെ നാമധേയത്തിലുള്ള വെർച്വൽ നഗറിൽ നടക്കുന്ന യുക്മ ദേശീയ കലാമേളയിലെ മത്സരങ്ങൾ അവസാന ദിവസത്തിലേക്ക് കടക്കുന്നത്.
ഇന്ന് തിങ്കൾ (28/12/20) വൈകുന്നേരം 5 മുതൽ കിഡ്സ്, സബ് ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗം മത്സരങ്ങളാണ് സംപ്രേക്ഷണം ചെയ്യുന്നത്. ബുധനാഴ്ച നടന്ന മത്സരങ്ങളുടെ തുടർച്ചയായി സംപ്രേക്ഷണം ചെയ്യാത്ത ബാക്കി മത്സരങ്ങളാണ് ഇന്ന് സംപ്രേക്ഷണം ചെയ്യുന്നത്.
കിഡ്സ് വിഭാഗത്തിൽ സിനിമാറ്റിക് ഡാൻസ്, സ്റ്റോറി ടെല്ലിംഗ്, സോളോസോഗ് എന്നിവയും സബ് ജൂനിയർ വിഭാഗത്തിൽ ഭരതനാട്യം, സിനിമാറ്റിക് ഡാൻസ്, പ്രസംഗം (ഇംഗ്ലീഷ് ), നാടോടി നൃത്തം, കീബോർഡ്, മോഹിനിയാട്ടം, മോണോ ആക്ട്, പദ്യപാരായണം, സോളോ സോംഗ്, വയലിൻ എന്നിവയും ജൂനിയർ വിഭാഗത്തിൽ ഭരതനാട്യം, സിനിമാറ്റിക് ഡാൻസ്, ഡ്രംസ്, പ്രസംഗം (ഇംഗ്ലീഷ് & മലയാളം) നാടോടി നൃത്തം, കീബോർഡ്, മോഹിനിയാട്ടം, പദ്യപാരായണം, സോളോ സോംഗ്, വയലിൻ മത്സരങ്ങളും സീനിയർ വിഭാഗത്തിൽ ഭരതനാട്യം, സിനിമാറ്റിക് ഡാൻസ്, ഡ്രംസ്, പ്രസംഗം (മലയാളം), മോഹിനിയാട്ടം, മോണോ ആക്ട്, പദ്യ പാരായണം, സോളോ സോംഗ് എന്നീ മത്സരങ്ങളാണ് ഇന്ന് വൈകുന്നേരം 5 മണി മുതൽ യുക്മയുടെ ഔദ്യോഗിക ഫെയ്സ് ബുക്ക് പേജായ UUKMA യിലൂടെ സംപ്രേക്ഷണം ചെയ്യുന്നത്.
സുപ്രസിദ്ധ ചെണ്ടമേളം വിദ്വാൻ പത്മശ്രീ പെരുവനം കുട്ടൻ മാരാരുടെ പുകൾപെറ്റ മേളപ്പെരുമയിൽ ഉദ്ഘാടനം ചെയ്യപ്പെട്ട പതിനൊന്നാമത് യുക്മ ദേശീയ വെർച്വൽ കലാമേളയുടെ എട്ടാം ദിവസം ഭാഗം ഏഴിൽ ഇന്ന് തിങ്കളാഴ്ച (28/12/20) വൈകുന്നേരം 5 മണി മുതലായിരിക്കും മത്സരങ്ങൾ യുക്മയുടെ ഒദ്യോഗിക ഫെയ്സ് ബുക്ക് പേജായ UUKMA യിലൂടെ സംപ്രേക്ഷണം ചെയ്യുന്നത്. വിവിധ കാറ്റഗറികളിലും വ്യത്യസ്ത ഇനങ്ങളിലുമായി അഞ്ഞൂറിലേറെ മത്സരാർത്ഥികളാണ് കലാമേളയിൽ മാറ്റുരക്കുന്നത്.
ഉദ്ഘാടന ചടങ്ങിന് ശേഷം സബ് ജൂനിയേർസ് ഭരതനാട്യത്തോടുകൂടി ആരംഭിച്ച മത്സരങ്ങളുടെ തുടർച്ചയായാണ് ഇന്ന് തിങ്കളാഴ്ച (28/12/20) വിവിധ വിഭാഗങ്ങളിലെ മത്സരങ്ങൾ സംപ്രേക്ഷണം ചെയ്യുന്നത്.
2021 ജനുവരി 2 ശനിയാഴ്ച യുക്മ സംഘടിപ്പിച്ചിരിക്കുന്ന പുതുവത്സര ആഘോഷ പരിപാടിയിൽ വിധി നിർണയം പൂർത്തിയാക്കി ദേശീയ കലാമേളയുടെ സമാപനവും ഫല പ്രഖ്യാപനവും നടത്തുവാൻ കഴിയുന്ന രീതിയിലാണ് കലാമേളയുടെ ക്രമീകരണങ്ങൾ പുരോഗമിക്കുന്നത്.
വെർച്വൽ പ്ലാറ്റ്ഫോമിന്റെ സാധ്യതകളും വെല്ലുവിളികളും ഏറ്റെടുത്തുകൊണ്ട് യുക്മ നടത്തുന്ന ദേശീയ കലാമേള ലോകമെമ്പാടുമുള്ളവരുടെ സ്വീകരണ മുറികളിലേക്കെത്തുമ്പോൾ, അതിനെ സഹർഷം സ്വീകരിക്കുകയും ഏറ്റെടുക്കുകയും ചെയ്ത എല്ലാ കലാ സ്നേഹികളോടും നന്ദി പറഞ്ഞ് കൊണ്ടും, കലാമേളയിൽ മത്സരാർത്ഥികളായി പ്രത്യേക സാഹചര്യത്തിലും പങ്കെടുത്ത് വിജയിപ്പിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ അർപ്പിച്ചുകൊണ്ടും, അവസാന ദിവസമായ ഇന്നും മത്സരാർത്ഥികളെ ഹൃദയപൂർവ്വം പ്രോത്സാഹിപ്പിക്കണമെന്ന് യുക്മ ദേശീയ നിർവ്വാഹക സമിതിക്ക് വേണ്ടി ജനറൽ സെക്രട്ടറി അലക്സ് വർഗ്ഗീസ് അഭ്യർത്ഥിച്ചു.
സംഘാടകമികവും പ്രൊഫഷനിലിസവും കൊണ്ട് ശ്രദ്ധേയമായി യുഎൻഎഫ് നാഷണൽ കോൺഫറൻസ്; കരിയർ അഡ്വൈസ് സപ്പോർട്ട്, ആർ സി എൻ ബൂത്തുകൾ പ്രയോജനപ്പെടുത്തി നേഴ്സുമാർ; കോൺഫറൻസിൽ ഹൈലൈറ്റായി റൗണ്ട് ദി ടേബിൾ വർക്ക്ഷോപ്പുകൾ /
ലോകമെമ്പാടും ആതുരസേവന രംഗത്ത് പ്രവർത്തിക്കുന്നവരുടെ സമർപ്പണത്തിനും കഠിനാധ്വാനത്തിനും യുഎൻഎഫിന്റെ സ്നേഹാദരം; നാളെ നോട്ടിംഹാമിൽ യുഎൻഎഫ് നഴ്സസ് ഡേ ആഘോഷവും വാർഷിക കോൺഫെറെൻസിനോടും അനുബന്ധിച്ചു UNF ന്റെ തീം മ്യൂസിക് ലോഞ്ച് ചെയ്യുന്നു…. /
click on malayalam character to switch languages