1 GBP = 106.30
breaking news

ഇമ്പം തുളുമ്പുന്ന ഗാനങ്ങളോടെ ‘മഞ്ഞണിഞ്ഞ രാവ്’ സംഗീത ആൽബം പുറത്തിറങ്ങി

ഇമ്പം തുളുമ്പുന്ന ഗാനങ്ങളോടെ ‘മഞ്ഞണിഞ്ഞ രാവ്’ സംഗീത ആൽബം പുറത്തിറങ്ങി

ഈ വർഷത്തെ സൂപ്പർ ഹിറ്റ് ക്രിസ്മസ് ഗാനങ്ങളുമായി UK സൗത്താംപ്ടണിൽ നിന്നും JLN സ്റ്റുഡിയോയുടെ ബാനറിൽ ശ്രീ. ജെയ്സൻ ബത്തേരി നിർമ്മിച്ച ‘മഞ്ഞണിഞ്ഞ രാവ്’ സംഗീത ആൽബം പുറത്തിറങ്ങി. ഗ്രേറ്റ് ബ്രിട്ടൻ രൂപതാ ബിഷപ്പ് മാർ ജോസഫ് സ്രാമ്പിക്കൽ പ്രകാശനം ചെയ്ത ആൽബത്തിന് ആശംസകളുമായി മലയാളത്തിന്റെ പ്രിയകവി ശ്രീ. വയലാർ ശരത്ചന്ദ്രവർമ്മയോടൊപ്പം സംഗീത – സിനിമാ-സാഹിത്യ രംഗങ്ങളിലെ പ്രമുഖർ അണി ചേരുന്നു.

അനുഗ്രഹീത കവി ശ്രീ പാപ്പച്ചൻ കടമക്കുടി രചിച്ച ഹൃദ്യവും ആകർഷകവുമായ ഗാനങ്ങൾക്ക് ശ്രീ. മൊഹ്സിൻ കുരിക്കൾ, ശ്രീ.ഷാജുവേദി എന്നീ സംഗീത സംവിധായകർ നല്കിയ ഇമ്പമാർന്ന ഈണങ്ങൾക്ക് സ്വരം നല്കിയത് പുതുഗായകരെ ലോകത്തിനു മുമ്പിൽ പരിചയപ്പെടുത്തുന്ന ‘ദ റിബൽ ചലഞ്ച്’ യൂട്യൂബ് ചാനലിലെ ‘സിംഗ് വിത്ത് റിബൽ’ പരിപാടിയിലൂടെ കഴിവു തെളിയിച്ച പന്ത്രണ്ട് നവഗായകരാണ്. ഗാനങ്ങളുടെ ഓർക്കസ്ട്രേഷൻ റാഹിബ് കുരിക്കളും ചിത്ര സംയോജനം ഷെഫീഖ് മഞ്ചേരിയും നിർവഹിച്ചു. പോസ്റ്റർ മാത്രാടൻ ഡിസൈനിംഗ്സ് കണ്ണൂർ.

മഞ്ഞണിഞ്ഞ രാവ് – ഇതാ സഹൃദയർക്കു മുന്നിൽ:

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more