1 GBP = 110.31

ശിവശങ്കറിന്‍റെ കസ്റ്റഡി അപേക്ഷ: കസ്റ്റംസിന് കോടതിയുടെ രൂക്ഷവിമർശനം

ശിവശങ്കറിന്‍റെ കസ്റ്റഡി അപേക്ഷ: കസ്റ്റംസിന് കോടതിയുടെ രൂക്ഷവിമർശനം

തിരുവനന്തപുരം: എം. ശിവശങ്കറിന്‍റെ കസ്റ്റഡി അപേക്ഷ പരിഗണിക്കവെ കസ്റ്റംസിന് കോടതിയുടെ രൂക്ഷ വിമർശനം. ശിവശങ്കറിനെതിരെ എന്ത് തെളിവുകളാണ് ഇതുവരെ ശേഖരിച്ചത് എന്നും എന്തിനുവേണ്ടിയാണ് വീണ്ടും കസ്റ്റഡിയിൽ ആവശ്യപ്പെടുന്നതെന്നും കോടതി ചോദിച്ചു.

ഇക്കാര്യത്തിൽ കസ്റ്റംസിന് വ്യക്തതയില്ല. ശിവശങ്കറിന്‍റെ ഉന്നത പദവികളെക്കുറിച്ച് കസ്റ്റംസ് മൗനം പാലിക്കുകയാണെന്നും കോടതി കുറ്റപ്പെടുത്തി. മാധവൻ നായരുടെ മകൻ ശിവശങ്കർ എന്നതല്ലാതെ അദ്ദേഹം വഹിച്ച ഉന്നത പദവികളെക്കുറിച്ച് ഇന്നുവരെ കോടതിരേഖകളിലൊന്നും കസ്റ്റംസ് പറഞ്ഞിട്ടില്ല എന്നും കോടതി ചൂണ്ടിക്കാട്ടി. പതിവ് അപേക്ഷകളിൽ പറയുന്ന കാര്യങ്ങൾ ആവർത്തിക്കുക മാത്രമാണ് കസ്റ്റംസ് ചെയ്യുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി. അന്വേഷണ ഉദ്യോഗസ്ഥർ ഈ കാര്യങ്ങൾക്കെല്ലാം മറുപടി നൽകണമെന്നും കോടതി പറഞ്ഞു.

ശിവശങ്കറിനെ മനപ്പൂർവം കേസിൽ കുടുക്കാനാണ് അന്വേഷണ ഏജൻസികൾ ശ്രമിക്കുന്നതെന്ന് അഭിഭാഷകൻ പറഞ്ഞു. നാല് മാസം അന്വേഷിച്ചിട്ടും ശിവശങ്കറിനെതിരെ ഒരു തെളിവും ഹാജരാക്കാൻ അന്വേഷണ ഏജൻസികൾക്ക് കഴിഞ്ഞിട്ടില്ല. ഒൻപത് തവണ ചോദ്യം ചെയ്തപ്പോഴും ശിവശങ്കറിനെതിരെ സ്വപ്ന നൽകാത്ത മൊഴി ഇപ്പോൾ നൽകിയതിലും ദുരൂഹതയുണ്ടെന്നും അഭിഭാഷകൻ വാദിച്ചു.

കസ്റ്റംസ് നിലപാടിൽ കോടതി സംശയം പ്രകടിപ്പിച്ചത് കസ്റ്റംസിന് വലിയ തിരിച്ചടിയായാണ് കണക്കാക്കപ്പെടുന്നത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more