1 GBP = 107.33
breaking news

ക്രിസ്തുമസ് ആഘോഷിക്കാൻ അഞ്ചു ദിവസം നിയന്ത്രണങ്ങളിൽ ഇളവ്; ഡിസംബര്‍ 24 മുതല്‍ 28 വരെ നാലു കുടുംബങ്ങള്‍ക്ക് വരെ ഒരുമിച്ച് കൂടാം

ക്രിസ്തുമസ് ആഘോഷിക്കാൻ അഞ്ചു ദിവസം നിയന്ത്രണങ്ങളിൽ ഇളവ്; ഡിസംബര്‍ 24 മുതല്‍ 28 വരെ നാലു കുടുംബങ്ങള്‍ക്ക് വരെ ഒരുമിച്ച് കൂടാം

ദശലക്ഷക്കണക്കിന് ബ്രിട്ടീഷുകാർക്ക് അവരുടെ ഇത്തവണത്തെ ക്രിസ്മസ് ആഘോഷം എങ്ങനെയാകുമെന്ന ആശങ്കൾക്കിടയിലാണ് ആഘോഷത്തിന് ഇളവുകൾ നൽകുവാൻ സർക്കാർ ഒരുങ്ങുന്നുവെന്ന റിപ്പോർട്ടുകൾ പുറത്ത് വരുന്നത്. ഈ ക്രിസ്മസിന് കുടുംബങ്ങൾക്ക് അവരുടെ പ്രിയപ്പെട്ടവരുമായി ഉത്സവ സീസൺ ആസ്വദിക്കാനുള്ള അവസരത്തിന് കോവിഡ് നിയന്ത്രണങ്ങളിൽ ചില ഇളവുകൾ വരുത്തുമെന്ന് റിപ്പോർട്ടുകൾ പറയുന്നു.

മന്ത്രിമാർ പരിഗണിക്കുന്ന പുതിയ പദ്ധതികൾ പ്രകാരം ഉത്സവ സീസണിൽ ബ്രിട്ടീഷുകാർക്ക് അഞ്ച് ദിവസം വരെ അയഞ്ഞ നിയന്ത്രണങ്ങൾ ഏർപ്പെടുത്താമെന്ന് സൺ പത്രം റിപ്പോർട്ട് ചെയ്തിരുന്നു. ക്രിസ്മസ് അടുത്ത ബന്ധുക്കളുമായി സമയം ചെലവിടാന്‍ കുടുംബങ്ങള്‍ക്ക് അനുമതി നല്‍കുമെന്ന് ഉറപ്പാക്കണമെന്ന് ബോറിസ് ജോണ്‍സണ്‍ താല്‍പര്യപ്പെടുന്നതായി ഡൗണിംഗ് സ്ട്രീറ്റ് വ്യക്തമാക്കിയിരുന്നു. എന്നാല്‍ പദ്ധതികള്‍ പരിഗണനയിലാണെന്നും അന്തിമ തീരുമാനം കൈക്കൊണ്ടിട്ടില്ലെന്നുമാണ് വിവരം. യുകെയിലെ കോവിഡ് മരണ കണക്കുകളും ഇന്‍ഫെക്ഷന്‍ നിരക്കും പുനപരിശോധിച്ച ശേഷം മാത്രം ഏത് പദ്ധതിക്കും അനുമതി നല്‍കിയാല്‍ മതിയെന്നാണ് മന്ത്രിമാരും വിദഗ്ധരും വ്യക്തമാക്കുന്നത്.

യുകെയിലെ കേസുകളുടെ എണ്ണത്തില്‍ കഴിഞ്ഞ 24 മണിക്കൂറില്‍ വീണ്ടും കോവിഡ് രേഖപ്പെടുത്തിയതോടെ ക്രിസ്മസ് ആഘോഷങ്ങള്‍ക്കായി കുടുംബങ്ങള്‍ക്ക് ഒത്തുചേരാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുകയാണ്. ക്രിസ്മസ് തലേന്ന് മുതല്‍ 5 ദിവസത്തേക്കാണ് കുടുംബങ്ങള്‍ക്ക് ഒത്തുചേരാനുള്ള അവസരം നല്‍കുകയെന്നത് കരുതുന്നത്. ഇംഗ്ലണ്ടിലും സ്‌കോട്‌ലന്‍ഡിലും വെയില്‍സിലും നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലും ക്രിസ്മസ് നിയമങ്ങള്‍ ഒരുപോലെ ആകണമെന്നാണ് മന്ത്രിമാര്‍ ആവശ്യപ്പെടുന്നത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more