വെള്ളിയാഴ്ച മുതൽ സ്കോട്ട്ലൻഡിൽ ലെവൽ ഫോർ കോവിഡ് നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ വരും. ഏറ്റവും കഠിനമായ കോവിഡ് ലോക്ക്ഡൗൺ നിയന്ത്രണങ്ങൾക്ക് കീഴിൽ ഏകദേശം 20 ദശലക്ഷത്തിലധികം ആളുകളെ ഉൾപ്പെടുത്തും.ഗ്ലാസ്‌ഗോ ഉൾപ്പെടെ പടിഞ്ഞാറൻ, മധ്യ സ്‌കോട്ട്‌ലൻഡിലുടനീളമുള്ള 11 കൗൺസിൽ ഏരിയകളിലാണ് നാലാം ലെവൽ നിയമങ്ങൾ ഏർപ്പെടുത്തുക. സ്കോട്ലൻഡ് ഫസ്റ്റ് മിനിസ്റ്റർ നിക്കോള സ്റ്റർജിയനാണ് വാർത്താസമ്മേളനത്തിൽ ഇക്കാര്യങ്ങൾ പ്രഖ്യാപിച്ചത്.
സ്കൂളുകൾ തുറന്നിരിക്കുമെങ്കിലും അവശ്യമല്ലാത്ത ഷോപ്പുകൾ, പബ്ബുകൾ, റെസ്റ്റോറന്റുകൾ, ജിമ്മുകൾ എന്നിവ അടയ്‌ക്കേണ്ടിവരുമെന്ന് ഇത് അർത്ഥമാക്കും.ലെവൽ നാല് നിയന്ത്രണങ്ങൾ ഡിസംബർ 11 വരെ നിലനിൽക്കും.ഈസ്റ്റ് ഡൺബാർട്ടൺഷയർ, ഈസ്റ്റ് റെൻഫ്രൂഷെയർ, ഗ്ലാസ്‌ഗോ, റെൻഫ്രൂഷെയർ, വെസ്റ്റ് ഡൺബാർട്ടൺഷയർ എന്നിവിടങ്ങളിലാണ് നിയന്ത്രണങ്ങൾ.
നോർത്ത്,സൗത്ത് ലങ്കാഷെയർ, ഈസ്റ്റ്, സൗത്ത് അയർഷയർ, സ്റ്റിർലിംഗ്, വെസ്റ്റ് ലോത്തിയൻ എന്നിവയും നാലാം ലെവലിലേക്ക് നീങ്ങും.11 പ്രാദേശിക അതോറിറ്റി ഏരിയകളിലായി 2.3 ദശലക്ഷം ആളുകളെയാണ് നിയന്ത്രണങ്ങൾ ബാധിക്കുക. അതേസമയം അടുത്ത ചൊവ്വാഴ്ച മുതൽ ഈസ്റ്റ് ലോത്തിയനും മിഡ്‌ലോത്തിയനും മൂന്നാം ലെവലിൽ നിന്ന് രണ്ടാം ലെവലിലേക്ക് നീങ്ങുമെന്ന് പ്രഥമമന്ത്രി നിക്കോള സ്റ്റർജിയൻ പറഞ്ഞു.
മൂന്നോ നാലോ ലെവൽ നിയന്ത്രങ്ങൾ ഉള്ളയിടങ്ങളിലെ ജനങ്ങൾക്ക് സ്വന്തം കൗൺസിൽ പരിധിക്കുപുറത്ത് യാത്ര ചെയ്യരുതെന്ന നിർദ്ദേശം (ചില അവശ്യ ആവശ്യങ്ങൾ ഒഴികെ) വെള്ളിയാഴ്ച മുതൽ നിയമമായി മാറുമെന്നും മിസ് സ്റ്റർജൻ പറഞ്ഞു. അവശ്യ ആവശ്യങ്ങൾ ഒഴികെ സ്കോട്ട്ലൻഡിലെ മറ്റെവിടെയെങ്കിലും താമസിക്കുന്നവർ മൂന്ന്,നാല് ലെവൽ ലോക്ക്ഡൗൺ നിയന്ത്രണങ്ങളുള്ള പ്രദേശങ്ങളിലേക്ക് യാത്ര ചെയ്യരുതെന്നും സ്കോട്ട്ലൻഡിനും യുകെയുടെ മറ്റ് ഭാഗങ്ങൾക്കുമിടയിൽ അനിവാര്യമല്ലാത്ത യാത്രകൾ ഉണ്ടാകരുതെന്നും ഇത് അർത്ഥമാക്കും.
click on malayalam character to switch languages