1 GBP = 105.49
breaking news

ഫർലോഗ് സ്റ്റൈൽ കോവിഡ് റെസ്ക്യൂ പാക്കേജ് ചാൻസലർ പ്രഖ്യാപിച്ചു; പ്രാദേശിക ലോക്ക്ഡൗൺ പ്രദേശങ്ങളിലെ തൊഴിലാളികൾക്ക് പരമാവധി 2,100 പൗണ്ട് വരെയും ബിസിനസ്സ്കൾക്ക് 3000 പൗണ്ട് വരെയും ഗ്രാന്റുകൾ

ഫർലോഗ് സ്റ്റൈൽ കോവിഡ് റെസ്ക്യൂ പാക്കേജ് ചാൻസലർ പ്രഖ്യാപിച്ചു; പ്രാദേശിക ലോക്ക്ഡൗൺ പ്രദേശങ്ങളിലെ തൊഴിലാളികൾക്ക് പരമാവധി 2,100 പൗണ്ട് വരെയും ബിസിനസ്സ്കൾക്ക് 3000 പൗണ്ട് വരെയും ഗ്രാന്റുകൾ

ലണ്ടൻ: പ്രാദേശിക ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ കാരണം യുകെ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന ജീവനക്കാർക്ക് സ്ഥാപനം അടച്ചിടേണ്ട സാഹചര്യമുണ്ടെങ്കിലോ ജോലി ചെയ്യാൻ കഴിയാത്ത സാഹചര്യമുണ്ടെങ്കിലോ അവരുടെ വേതനത്തിന്റെ മൂന്നിൽ രണ്ട് ഭാഗവും,അതായത് പരമാവധി മാസം 2100 പൗണ്ട് വരെയും ബിസിനെസ്സുകൾക്ക് പരമാവധി 3000 പൗണ്ട് വരെയും ഗ്രാന്റ് സർക്കാർ നൽകുമെന്ന് ചാൻസലർ റിഷി സുനക്. പദ്ധതി നവംബർ ഒന്ന് മുതൽ ആറുമാസത്തേക്ക് ആരംഭിക്കും, ഒരു മാസം ദശലക്ഷക്കണക്കിന് പൗണ്ട് ചിലവാകുമെന്ന് ട്രഷറി വൃത്തങ്ങൾ അറിയിച്ചു.

ഏറ്റവും കൂടുതൽ ദുരിതബാധിത പ്രദേശങ്ങളിൽ പബ്ബുകളും റെസ്റ്റോറന്റുകളും അടച്ചിരിക്കുന്ന സാഹചര്യത്തിൽ തൊഴിൽ നഷ്ടം ഒഴിവാക്കാനും ബിസിനെസ്സുകളെ സഹായിക്കാനാണ് സർക്കാർ പദ്ധതി പ്രഖ്യാപിച്ചത്. അടുത്തയാഴ്ച പ്രാബല്യത്തിൽ വരുമെന്ന് പ്രതീക്ഷിക്കുന്ന പുതിയ ട്രാഫിക് ലൈറ്റ് സംവിധാനത്തിൽ അവതരിപ്പിക്കാനിരിക്കുന്ന പുതിയ ലോക്ക്ഡൗൺ നടപടികളാൽ നിയമപരമായി അടയ്‌ക്കാൻ നിയമപരമായി നിർബന്ധിതരായ എല്ലാ ബിസിനസ്സുകളെയും ലക്ഷ്യമിട്ടാണ് പദ്ധതി.

ചാൻസലർ തന്റെ വിന്റർ ഇക്കണോമിക് പ്ലാൻ പ്രകാരം അടച്ചുപൂട്ടാൻ നിർബന്ധിതരായ ബിസിനസുകൾക്കുള്ള ഗ്രാന്റ് വർദ്ധിപ്പിക്കുമെന്നും സ്ഥിരീകരിച്ചു, പ്രതിമാസം 3,000 പൗണ്ടാണ് നൽകുക, ഇത് രണ്ടാഴ്ച്ച കൂടുമ്പോൾ 1500 പൗണ്ട് വീതമായി നൽകും. കൊറോണ വൈറസിന്റെ വ്യാപനം മന്ദഗതിയിലാക്കാൻ പബ്ബുകൾ, റെസ്റ്റോറന്റുകൾ, കഫേകൾ എന്നിവ പ്രാദേശിക ലോക്ക് ഡൗൺ മേഖലകളിൽ അടയ്‌ക്കേണ്ടിവരും.

അതേസമയം ഇത് ഒരു പുനർ‌നാമകരണം ചെയ്ത ഫർ‌ലോഫ് സ്കീം മാത്രമാണെന്ന റിപ്പോർട്ടുകൾ ചാൻസലർ നിഷേധിച്ചു. മുമ്പ് ഉണ്ടായിരുന്നതിൽ നിന്ന് വളരെ വ്യത്യസ്തമായ പദ്ധതിയാണിത്. ഇതൊരു സാർവത്രിക സമീപനമല്ല, ഇത് ബിസിനസ്സുകളിൽ ഏർപ്പെട്ടിരിക്കുന്ന ആളുകൾക്കായുള്ള തൊഴിൽ പിന്തുണാ പദ്ധതിയുടെ വിപുലീകരണമാണ്, അത് ഔദ്യോഗികമായി അല്ലെങ്കിൽ നിയമപരമായി അടയ്‌ക്കാൻ ആവശ്യപ്പെടുന്ന സ്ഥാപനങ്ങൾക്കും ജീവനക്കാർക്കുമാണ് ഇതിന്റെ ഗുണം ലഭിക്കുക എന്ന് അദ്ദേഹം പറഞ്ഞു. സ്ഥിതിഗതികൾ നിയന്ത്രണവിധേയമാകുന്നതിനനുസരിച്ച് പദ്ധതിയിൽ മാറ്റങ്ങൾ ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എന്നാൽ പിന്തുണയുടെ കാലതാമസം അനാവശ്യ ഉത്കണ്ഠയ്ക്കും തൊഴിൽ നഷ്ടത്തിനും കാരണമായി എന്ന് ലേബർ പാർട്ടി വക്താക്കൾ പറഞ്ഞു.

എന്നിരുന്നാലും, സുനക് പ്രഖ്യാപിച്ച പദ്ധതിയുടെ പുതിയ ചെലവ് ആശങ്കയുണർത്തുന്നുവെന്ന് സർക്കാർ വൃത്തങ്ങൾ തന്നെ പറയുന്നു. പൊതുമേഖലാ കടം 2 ട്രില്യൺ പൗണ്ടിന് മുകളിലേക്ക് ഉയരുന്നതായി ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് കഴിഞ്ഞ മാസം വെളിപ്പെടുത്തിയിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more