1 GBP = 113.02
breaking news

‘അടുത്ത മഹാമാരി നേരിടാൻ തയ്യാറാകണം’; രാജ്യങ്ങളോട് ലോകാരോഗ്യ സംഘടന

‘അടുത്ത മഹാമാരി നേരിടാൻ തയ്യാറാകണം’; രാജ്യങ്ങളോട് ലോകാരോഗ്യ സംഘടന

ലോകത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നതിന് പിന്നാലെ  അടുത്ത ഒരു പകർച്ചവ്യാധി കൂടി നേരിടാൻ തയ്യാറാകണമെന്ന മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന. പകർച്ചവ്യാധിയെ നേരിടാൻ ലോകരാജ്യങ്ങൾ ആരോഗ്യ മേഖലയിൽ കൂടുതൽ നിക്ഷേപം നടത്തണമെന്നും ഡബ്ല്യുഎച്ച്ഒ മേധാവി ടെഡ്രോസ് അദാനോം ഗെബ്രിയേസസ് ആവശ്യപ്പെട്ടു.

‘ഇത് അവസാനത്തെ പകർച്ചവ്യാധി ആയിരിക്കില്ല. പകർച്ചവ്യാധികളും രോഗങ്ങളും മനുഷ്യ ജീവിതത്തിന്റെ ഭാഗമാണെന്ന് ചരിത്രം പഠിപ്പിക്കുന്നു. എന്നാൽ അടുത്ത പകർച്ചവ്യാധി പൊട്ടിപ്പുറപ്പെടുമ്പോൾ ലോകം അതിനെ നേരിടാൻ തയ്യാറായിരിക്കണം’- ജനീവയിൽ നടന്ന വാർത്താസമ്മേളനത്തിൽ ടെഡ്രോസ് പറഞ്ഞു.

അതേസമയം, ലോകത്തെ ഭീതിയിലാക്കി കൊവിഡ് 19 മഹാമാരി പടര്‍ന്നു കൊണ്ടിരിക്കുമ്പോള്‍ പല രാജ്യങ്ങളിലും വാക്‌സിനുകള്‍ പരീക്ഷണഘട്ടങ്ങള്‍ പൂര്‍ത്തിയാക്കി കൊണ്ടിരിക്കുകയാണ്. എന്നാല്‍ ഇപ്പോൾ പരീക്ഷണം പുരോഗമിക്കുന്ന ഒരു കോവിഡ് വാക്സിനും ലോകാരോഗ്യ സംഘടന നിഷ്‍കര്‍ഷിക്കുന്ന ഫലപ്രാപ്‍തി ഇതുവരെ തെളിയിച്ചിട്ടില്ലെന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്. എല്ലാവരിലേക്കുമായി വാക്‌സിന്‍ എത്താന്‍ 2021 പകുതിയെങ്കിലും ആവുമെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി. വാക്‌സിനുകള്‍ കണ്ടെത്തപ്പെട്ടാല്‍ മാത്രം മതിയാകില്ലെന്നും അതിന്റെ ഫലത്തിലും ഗുണത്തിലും ഉണ്ടാകേണ്ട മൂല്യങ്ങളും ഉറപ്പു വരുത്തേണ്ടതുണ്ടെന്നും ലോകാരോഗ്യ സംഘടന നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.

എന്നാല്‍ റഷ്യ വികസിപ്പിച്ചെടുത്ത കോവിഡിനെതിരായ വാക്സിൻ സ്പുട്നിക്-5 ജനങ്ങൾക്ക് നൽകി തുടങ്ങി. റഷ്യയുടെ ഗമാലേയ നാഷണൽ റിസർച്ച് സെന്റർ ഓഫ് എപ്പിഡെമിയോളജി ആൻഡ് മൈക്രോബയോളജിയും റഷ്യൻ ഡയറക്ട് ഇൻവെസ്റ്റ്മെന്റ് ഫണ്ടും (ആർഡിഎഫ്) ചേർന്നാണ് വാക്സിൻ വികസിപ്പിച്ചെടുത്തത്.  ആരോഗ്യ വകുപ്പിന്റെ അന്തിമ അനുമതി ലഭിച്ചതോടെയാണ് വാക്സിൻ ജനങ്ങൾക്ക് നൽകാൻ തീരുമാനിച്ചത്. ഓഗസ്റ്റ് 11- നാണ്  സ്പുട്നിക്-5 റഷ്യ രജിസ്റ്റർ ചെയ്തത്. മാസങ്ങൾക്കുള്ളിൽ തന്നെ തലസ്ഥാനത്തെ ജനങ്ങൾക്കെല്ലാം തന്നെ വാക്സിൻ നൽകാൻ കഴിയുമെന്ന് മോസ്കോ മേയർ വ്യക്തമാക്കി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more